അർച്ചന കുന്നുമ്മക്കരയുടെ ജനകീയ പരിസ്ഥിതി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പൊന്നിൻ ചിങ്ങത്തെ വരവേൽക്കുന്നു
കുന്നുമ്മക്കര:കാറണിഞ്ഞ കർക്കടകവും കാറൊഴിഞ്ഞ ചിങ്ങവും. മലയാളിയുടെ ആണ്ടറുതി മാരിക്കാലവും ആണ്ടുപിറവി മാരിയൊഴിഞ്ഞ കാലവുമാണ്.
വേദനയുടെയും അറുതിയുടെയും തീരാക്കയത്തിൽ നിന്നും മോചനം തേടി ശുഭപ്രതീക്ഷകൾക്കു നിറം പകരുന്ന പൊന്നിൻ ചിങ്ങത്തിന്റെ തിരുപ്പിറവി അർച്ചന കുന്നുമ്മക്കര കൊണ്ടാടുകയാണ്.
അന്യം നിന്നുപോകുന്ന കാർഷിക സംസ്കാരത്തെ ഓർമ്മപ്പെടുത്തി പൊന്നിൻ ചിങ്ങത്തെ വരവേൽക്കുന്നു
ആഗസ്റ്റ് 17 ന് ബുധനാഴ്ച വെകിട്ട്
ക്ലബ്ബ് പരിസരം വെച്ചാണ് പരിപാടി
കാർഷികം മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കുള്ള വിത്ത് വിതരണം കൃഷി അറിവുകൾ പങ്കുവെക്കൽ, നാടൻ പാട്ടുകൾ , വടക്കൻ പാട്ടുകൾ, പ്രദേശവാസികളുടെ നാട്ടി പാട്ടുകൾ എന്നീ കലാപരിപാടികൾ അരങ്ങേറും എന്ന് സംഘാടകർ അറിയിച്ചു

Post a Comment