മയ്യഴിയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാഹി : മാഹി സ്വാതന്ത്ര ദിനവും , ഒരാഴ്‌ച നീണ്ടു നിന്ന ഹർ ഘർ തിരഗയുടെ സമാപനവും മാഹി എക്സൽ പബ്ലിക് സ്കൂളിൽ വൈവിധ്യമായ പരിപാടികളോടെ ആചരിച്ചു. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ ശ്രീ. പി. പി. ശശീന്ദ്രൻ ദേശീയ പതാക ഉയർത്തി. 'സ്വാതന്ത്രത്തിനു ശേഷമുള്ള ഇന്ത്യ' എന്ന വിഷയത്തിൽ മുഖ്യാതിഥി കുട്ടികളുമായി സംവദിച്ചു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി സതി എം കുറുപ്പ്, വൈസ് പ്രിൻസിപ്പാൾമാരായ സുധീഷ് വി കെ, പ്രിയേഷ് പി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.പി.വിനോദൻ , അധ്യാപകരായ രേഖ കുറുപ്പ്, സോനാ ഗംഗാധരൻ, രാകേഷ് ആർ.വി എന്നിവർ സംസാരിച്ചു. വിദ്യാർഥികളായ അമൃത എ.ജെ, സാനിയ ഷദാബ്, പാർഥിവ്, നിദ ഫാത്തിമ, ഗീതിക, ശിവാനി എസ് നായർ, റിയ ഫാത്തിമ എന്നിവർ ചടങ്ങിൽ പരിപാടികൾ അവതരിപ്പിച്ചു.
Post a Comment