പി.കെ രാമനെ അനുസ്മരിച്ചു.
മാഹി:സ്വാതന്ത്ര്യ സമര സേനാനിയും മുൻ എംഎൽഎയും കോൺഗ്രസ്സ് നേതാവുമായിരുന്ന പി കെ രാമന്റെ 44-ാം ചരമവാർഷികദിനം മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സമുചിതമായി ആചരിച്ചു ചൂടികോട്ട രാജീവ്ഭവനിൽ നടന്ന അനുസ്‌മരണ സമ്മേളനം കെ മോഹനന്റെ അദ്ധ്യക്ഷതയിൽ രമേഷ് പറമ്പത്ത് എം.എൽ എ ഉദ്ഘാടനം ചെയ്തു. പി.പി വിനോദൻ, സത്യൻ കോളോത്ത്, കെ ഹരിന്ദ്രൻ 'ആഷാലത അജയൻ പുഴിയിൽ ' നളനി ചാത്തു സംസാരിച്ചു.
കെ. സുരേഷ്.ഐ അരവിന്ദൻ 'കെ.വി, സന്ദിബ്,കെ. സി മജിദ്, കെ വി ഹരിന്ദ്രൻ, സിന രവിന്ദ്രൻ, എന്നിവർ പി.കെ രാമൻ അന്ത്യവിശ്രമം കൊള്ളുന്ന സ്വവസതിയിലെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി
Post a Comment