*അവയവദാന ബോധ വൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു*
മാഹി ലയൺസ് ക്ലബ്ബും ബ്ലഡ് ഡോണേർസ് കേരള തലശ്ശേരി താലൂക്കിന്റെ യും ആഭിമുഖ്യത്തിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്തുമായി സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ബീനാ മനോഹരൻ മെമ്മോറിയൽ ട്രസ്റ്റ് അവയവദാന ബോധ വൽക്കരണ ക്ലാസ് ആഗസ്ത് 17, തീയതി രാവിലെ 10.30 ന് മാഹി ആശുപത്രിയിലെ പബ്ലിക് ഹെൽത്ത് ഓഫീസ് ഹാളിൽ വച്ച് നടക്കും .
മാഹി ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ഡോ .പവിത്രൻ ഉദ്ഘാടനം നിർവ്വഹിക്കും കണ്ണൂർ ഹെൽത്ത് ഡെപ്യൂട്ടി ഡയറക്ടർ ലയൺ ഡോ. വി.കെ രാജീവൻ ക്ലാസെടുക്കും.
മാഹി മേഖലയിലെ ANM, ആശാ വർക്കർ മാർ പരിപാടിയിൽ ഭാഗവാക്കാവും
ബീനാ മെമ്മോറിയൽ ട്രസ്റ്റിന്റെ ഉൽഘാടനവും അവയവ ദാന ക്യാമ്പയിൻ ലോഗോ പ്രകാശനവും ചടങ്ങിൽ വച്ച് നടക്കും.
. തുടർ പരിപാടി എന്ന നിലയിൽ അവയവ ദാനത്തിന് സന്നദ്ധരായവർക്ക് കൂടുംബ സമേതം കൗൺസലിംങ്ങ് ക്ലാസുകൾ നടത്താനും ഉദ്ദേശമുണ്ട്. അവയവദാനവുമായി ബന്ധപ്പെട്ട് മാതൃകാ പ്രവർത്തനം നടത്തിയ ബീനാ മനോഹരൻ മെമ്മോറിയൽ മാനേജിംങ്ങ് ട്രസ്റ്റി മനോഹരൻ അടിയേരിയും കുടുംബവും ചടങ്ങിൽ സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Post a Comment