സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ന്യൂമാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വിമുക്തഭടൻ പി നാരായണൻ ദേശീയപതാക ഉയർത്തി. വായനശാല പ്രസിഡണ്ട് സി വി രാജൻ പെരിങ്ങാടി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ക്ഷേത്ര വൈസ് പ്രസിഡണ്ട് ഓ വി ജയൻ അധ്യക്ഷത വഹിച്ചു. എൻ കെ പത്മനാഭൻ രൂപേഷ് കെ,ഹരീഷ് ബാബു, രേണുക വിനയൻ, എന്നിവർ ആശംസ നേർന്നു. കൊച്ചു മിടുക്കി ഗൗരി നന്ദ ദേശഭക്തി ഗാനം ആലപിച്ചു. സന്തോഷ് തുണ്ടിയിൽ, എം വിജയൻ, സജീവൻ കെ, രജീഷ് വി എന്നിവർ നേതൃത്വം നൽകി.
Post a Comment