o മാഹി സഹകരണ ബി.എഡ് കോളേജിലും കോപ്റേറ്റീവ് കോളേജ് ഓഫ് ഹയർ എഡുക്കേഷനിലും 75ാം സ്വന്തന്ത്ര ദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
Latest News


 

മാഹി സഹകരണ ബി.എഡ് കോളേജിലും കോപ്റേറ്റീവ് കോളേജ് ഓഫ് ഹയർ എഡുക്കേഷനിലും 75ാം സ്വന്തന്ത്ര ദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.


മാഹി സഹകരണ ബി.എഡ് കോളേജിലും   കോപ്റേറ്റീവ് കോളേജ് ഓഫ് ഹയർ എഡുക്കേഷനിലും 75ാം  സ്വന്തന്ത്ര ദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.



ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മാഹി കോപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എഡുക്കേഷനിൽ  ആഗസ്ത് 13 മുതൽ 15 വരെ സ്വാതന്ത്ര ദിന പരിപാടികൾ സംഘടിപ്പിച്ചു.

ആഗസ്ത് 15ന് 

മാഹി കോപ്റ്റീവ് കോളേജ് ഓഫ് ഹയർ എഡുക്കേഷനിലും ബി. എഡ്  കോളേജിലും പ്രസിഡന്റ് സജിത്ത് നാരായണൻ ദേശീയ പതാക ഉയർത്തി. ഹയർ എഡുക്കേഷൻ കോളേജിൽ

 വിവിധ കലാപരിപാടികളും പ്രസംഗ പരിശീലന മത്സരവും സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. വി.കെ വിജയൻ , അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷിജിൻ തുടങ്ങി വിവിധ വകുപ് മേധാവികൾ സംസാരിച്ചു.

 സഹകരണ ബി.എഡ് കോളേജിൽ വച്ചു നടന്ന സമാപന സമ്മേളനത്തിൽ കോളേജ് ചെയർമാനും പുതുശേരി മുൻ ആഭ്യന്തര മന്ത്രിയുമായ ഇ. വത്സരാജ് അധ്യക്ഷത വഹിച്ചു, ബഹുമാനപെട്ട മാഹി MLA രമേശ് പറമ്പത്ത് ഉത്ഘാടനം ചെയ്തു.മാഹി റീജണൽ അഡ്മിനിസ്ട്രേർ ശിവരാജ് മീണ ആശംസകൾ അർപ്പിച്ചു.

 പ്ലാസ്റ്റിക്ക് ഉൽപന്നങ്ങളുടെ നിർമാർജന പദ്ധതിയുടെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾ നിർമിച്ച തുണി സഞ്ചികൾ സുരേന്ദ്രൻ മാസ്റ്റർ, വിപിൻ തുടങ്ങിയ അധ്യാപകരുടെ നേതൃത്വത്തിൽ മയ്യഴിയിലെ വീടുകളിൽ വിതരണം നടത്തി  സ്വാതന്ത്യദിനാഘോഷത്തിന്റെ നടത്തിയ മത്സരങ്ങളുടെ സമ്മാന ദാനവും ചടങ്ങിൽ നടന്നു കോളേജ് പ്രസിഡന്റ് സജിത്ത് നാരായണൻ സ്വാഗതവും കോളേജ് ഡയറക്ടർ മാരായ പായറ്റ  അരവിന്ദൻ , പി.സി. ദിവാനന്ദൻ ,കെ ശ്രീധരൻ, ടി.എം സുധാകരൻ എന്നിവർ ആശംസകൾ അർപ്പിച്ചു.  പ്രിൻസിപൽ ഡോ. ശ്രീലത  നന്ദി രേഖപ്പെടുത്തി.

Post a Comment

Previous Post Next Post