o പൂർവ്വ വിദ്യാർഥികൾ ഒത്തു ചേർന്നു സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Latest News


 

പൂർവ്വ വിദ്യാർഥികൾ ഒത്തു ചേർന്നു സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

 പൂർവ്വ വിദ്യാർഥികൾ ഒത്തു ചേർന്നു സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു






ചെറുകല്ലായി : മാഹി ജെ.എന്‍.ജി.എച്ച്. എസ്സില്‍ 1988ല്‍ എട്ടാം ക്ലാസ്സില്‍ പഠിച്ചവര്‍ ഒത്ത് ചേർന്ന് 75-ാം സ്വാതന്ത്ര്യ ദിനം വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ചു. പൂർവ്വ വിദ്യാർഥിയായ ഫിറോസിൻ്റെ ചെറുകല്ലായിയിലെ ഫിറോസ് മൻസിലിൽ വെച്ചാണ് ആഘോഷം നടന്നത്. ഫിറോസിൻ്റെ ഉമ്മ കെ.സഫിയ ദേശീയപതാക കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്ന താഹയുടെ മക്കളായ ഹർസാൻ, ഹാദിഖ് എന്നിവർ പതാക ഏറ്റുവാങ്ങി. പള്ളിയൻ പ്രമോദിന്റെ മക്കളായ ഏയ്ഞ്ചൽ ഈവ, വോൾഗ എന്നിവർ ദേശീയ പതാക ആലേഖനം ചെയ്ത കേക്ക് മുറിച്ചു. പ്രവീണ്‍, ജയശങ്കര്‍, ഫസല്‍, അനീഷ്, ബാബു, ഹന്‍സരാജ്, അനില്‍കുമാര്‍, അര്‍ഷാദ്, സഫീര്‍, ആഷിർ, ജയദേവന്‍, പള്ളിയൻ പ്രമോദ് തുടങ്ങിയവരും കുടുംബാംഗങ്ങളും സംബന്ധിച്ചു.

Post a Comment

Previous Post Next Post