അനുസ്മരണ യോഗവും പ്രാർത്ഥനാ സദസ്സും ഉദ്ഘാടനം ചെയ്തു
മാഹീ
മതേതരത്വവും മതസൗഹാർദ്ദതയും
ലോകത്തിനു മുമ്പിൽ തന്നെ മാതൃകയാക്കികാണിച്ചു തന്ന മഹാനായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ എന്ന് പുതുച്ചേരി സംസ്ഥാന മുസ്ലിം ലീഗ് ട്രഷറർപി.യൂസഫ് പറഞ്ഞു. മാഹി ടൗൺ മുസ്ലിം ലീഗ് എസ്.ടി.യു സംയുക്തമായി സംഘടിപ്പിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ,
ഉമ്മർ ബാഫഖി തങ്ങൾ, എ. വി മുഹമ്മദ് കോയ, അനുസ്മരണ യോഗവും പ്രാർത്ഥനാ സദസ്സും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു യൂസഫ്. യോഗത്തിൽ
പി കെ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.
ഉസ്താദ് ഷെഫീഖ് ദാരിമി, ഹാഷിം മൗലവി,എന്നിവർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം എം ഫൈസൽ, അനുസ്മരണ പ്രഭാഷണം നടത്തി.
മാഹി ടൗൺ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ. വി ഇസ്മായിൽ സ്വാഗതം പറഞ്ഞു
വി കെ റഫീഖ്,
ടി.ജി.കരീം.
ഇസ്മായിൽ ചങ്ങരോത്ത്,
അൽതാഫ്
എ.വി. അൻസാർ.
വി. ടി.കെ റഷീദ്
പി ശംസുദ്ധീൻ.
എ വി നസീർ.
പി അൻസിർ.
കെ അൻസാർ,
എന്നിവർ സംസാരിച്ചു.
=

Post a Comment