o സൂചനാധർണ സംഘടിപ്പിച്ചു
Latest News


 

സൂചനാധർണ സംഘടിപ്പിച്ചു

 *സൂചനാധർണ സംഘടിപ്പിച്ചു*




മാഹി: മാഹിയോടുള്ള പുതുച്ചേരി സർക്കാരിന്റെ അവഗണനയ്ക്കെതിരെ  മാഹി സിവിൽ സ്റ്റേഷന് മുന്നിൽ സംയുക്ത റെസിഡൻസ് അസോസിയേഷൻ സൂചനാധർണ സംഘടിപ്പിച്ചു. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ നടന്ന സമരം ഡോ. ഭാസ്കരൻ കാരായി ഉദ്ഘാടനം ചെയ്തു. 

പൊതുവിതരണ സമ്പ്രദായം പുനഃസ്ഥാപിക്കുക, നഗരസഭാ തെരഞ്ഞെടുപ്പ് നടത്തു ക, നിലച്ചിരിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുക, മാഹി ഗവ: ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുക, കാലഹരണപ്പെട്ട ദീർഘദൂര – ഹ്രസ്വദൂര പി ആർടിസി ബസുകൾക്ക് പകരം പുതിയവ അനുവദിക്കുക, മാഹിയെ താലൂക്കായി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് സമരം നടത്തിയത് പ്രസിഡണ്ട്  എം ശിവദാസ് ,എം. ശ്രീജയൻ,  അനുപമ സഹദേവൻ, ഷിനോജ് രാമചന്ദ്രൻ, ടി. സിയാദ്, രസ്ന അരുൺ  എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post