ഹൈക്കോടതി ഉത്തരവ് മാതൃകാപരമാണെന്ന് വടകര എംഎൽഎ കെ കെ രമ
ഒഞ്ചിയം: സിവിക്ചന്ദ്രന്റെ മുൻകൂർ ജാമ്യക്കേസിന്റെ ഉത്തരവിൽ സ്ത്രീവിരുദ്ധത എഴുതിവെച്ച കോഴിക്കോട് ജില്ലാ സെഷൻസ് ജഡ്ജി എസ് കൃഷ്ണകുമാറിനെ കൊല്ലം ലേബർ കോടതിയിലേക്ക് സ്ഥലംമാറ്റിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് മാതൃകാപരമാണെന്ന് വടകര എംഎൽഎ കെ കെ രമ
ഭരണഘടനാ മൂല്യങ്ങളോട് പ്രതിബദ്ധതയില്ലാത്ത, നൈതികബോധവും ജനാധിപത്യ ബോധവുമില്ലാതെ പെരുമാറാനാവില്ല എന്നും കോടതികളും മനസ്സിലാക്കണമെന്നും കെ കെ രമ പറഞ്ഞു.
ഈ ഉത്തരവ് റദ്ദ് ചെയ്യണമെന്നും ആവശ്യാനുസൃതമായ നടപടി വേണമെന്നുമാവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതി രജിസ്ട്രാർക്ക് കെ കെ രമ കത്തയച്ചിരുന്നു.
Post a Comment