ഹരിത രാഗം
സി. ഡി പ്രകാശനം ചെയ്തു.
വടകര : കുന്നുമ്മക്കര ശാഖാ മുസ്‌ലിം ലീഗ് ഓഫീസ് ഉൽഘാടനത്തോടനുബന്ധിച്ച് ടീം കുന്നുമ്മക്കര ഹരിത രാഗം മുസ്‌ലിം ലീഗ് രാഷ്ട്രീയ ഗാനങ്ങൾ പുറത്തിറക്കി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് സി. ഡി പ്രകാശനം ചെയ്തു.മുസ്‌ലിം ലീഗ് ഏറാമല പഞ്ചായത്ത് സെക്രട്ടറി പി. പി ജാഫർ,വാർഡ് മെമ്പർ ടി. എൻ റഫീഖ്,യൂത്ത് ലീഗ് വടകര മണ്ഡലം ജനറൽ സെക്രട്ടറി അൻസീർ പനോളി,കെ. ഇ ഇസ്മായിൽ,കാവിൽ മുസ്തഫ,സകരിയ മൊട്ടേമ്മൽ, ഈസ്സ ടി. ടി. കെ, നിസാർ വി. പി. കെ, അബ്ദുല്ല നിടുംബ്രത്ത്,മുനീർ കെ. കെ, കുഞ്ഞബ്ദുള്ളകെ. കെ എന്നിവർ പങ്കെടുത്തു.നിസാർ കുന്നുമ്മക്കരയുടെ വരികൾക്ക് കണ്ണൂർ മമ്മാലി, ഫൈസൽ നാദാപുരം, ഹനീഫ് വെള്ളികുളങ്ങര എന്നിവർ ചേർന്നാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
Post a Comment