അഴിയൂർ ജി എം ജെ ബി സ്കൂളിൽ വിവിധ പരിപാടികളോടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനമാഘോഷിച്ചു.
ഓഗസ്ത് 15 ന് രാവിലെ 9 മണിക്ക് പ്രധാനാധ്യാപിക ഇൻചാർജ് ശ്രീമതി ടി കെ പ്രീത ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം പങ്കുവച്ചതോടെ പരിപാടികൾക്ക് തുടക്കമായി.
മുഖാധിതി ഡോക്ടർ രാജേഷ് ജി ആർ മാഹി ഒരുപാട് പേരുടെ ജീവത്യാഗവും, ജീവതവും കൊണ്ട് നമുക്ക് കിട്ടിയ സ്വാതന്ത്ര്യം കൂടുതൽ അർത്ഥവക്തമാക്കാൻ, മാതാപിതാക്കളും അധ്യാപകരും പറയുന്നതനുസരിച്ച് നല്ല വിദ്യാഭ്യാസം നേടി അതിലൂടെ രാജ്യത്തെ കൂടുതൽ ഉയർച്ചയിലേക്ക് നയിക്കാൻ നിങ്ങൾ ഈ പ്രായത്തിലെ തയ്യാറാവണമെന്നും സ്വാതന്ത്രദിന ആശംസകൾ അറിയിച്ചുകൊണ്ട് അദ്ദേഹം കുട്ടികളോട് സംസാരിച്ചു.സ്കൂൾ ലീഡർ ഹിബ ഫാത്തിമ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മുജീബ് റഹ്മാൻ, ജിഷ തയ്യിൽ എന്നിവർ ആശംസ അറിയിച്ചു. ലാലി ടീച്ചർ നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന സ്വാതന്ത്ര്യ ദിന റാലി എ കെ ജി റോഡിൽ നിന്ന് തുടങ്ങി ദോബികുളം റോഡ് വഴി സ്കൂളിൽ പ്രവേശിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികളും മധുര പലഹാര വിതരണവും നടന്നു. പി ടി എ പ്രസിഡന്റ് പി പി റിയാസ്, എം ടി എ പ്രസിഡന്റ് നിഫ്സത്ത്, ആതിര, ഗീത പി ടി എ, എം ടി എ ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി. എഴുപത്തഞ്ചാമത് ആസാദി കാ അമൃദ് മഹോത്സവത്തോടനുബന്ധിച്ചുളള പരിപാടികൾ തുടർ ദിവസങ്ങളിലും നടക്കുമെന്ന് ശ്രീമതി ടി കെ പ്രീത അറിയിച്ചു.
Post a Comment