o പി.കെ രാമൻ അനുസ്മരണം
Latest News


 

പി.കെ രാമൻ അനുസ്മരണം

   പി.കെ രാമൻ അനുസ്മരണം



മാഹി മുൻ എം എൽ എ യും സ്വാതന്ത്ര്യ സമരസേനാനിയും മയ്യഴി വിമോചന സമരനേതാവും ശ്രീകൃഷ്ണ ക്ഷേത്ര സ്ഥാപകനുമായ  പി.കെ രാമൻ്റെ 44-ാം ചരമദിനം ശ്രീകൃഷ്ണ ക്ഷേത്രാങ്കണത്തിൽ വെച്ച് നടത്തപ്പെട്ടു.   പി.പി വിനോദിൻ്റെ അധ്യക്ഷതയിൽ  കീഴന്തൂർ പദ്മനാഭൻ അനുസ്മരണ ഭാഷണം നടത്തി.

കെ.എം പവിത്രൻ,പി പി വേണുഗോപാൽ പി.സി ദിവാനന്ദൻ , അജയൻ പൂഴിയിൽ   ഭാനുമതി , അജിത് കുമാർ എന്നിവർ സംസാരിച്ചു. അനുസ്മരണയോഗത്തിൽ പി കെ രാമൻ മെമോറിയൽ െഹെസ്കൂളിലെ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് സമ്മാനദാനം നൽകി.

Post a Comment

Previous Post Next Post