*അഴിയൂർ : ഫൈറ്റേഴ്‌സ് സ്പോർട്സ് & അക്ഷയ കലാകേന്ദ്രം 75 ആം സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.* --------=======----------
രാവിലെ 8 മണിക്ക് കയനാടത് പ്രശാന്ത് നഗറിൽ (കരുവയലിൽ) വച്ച് റിട്ട :എസ് പി സുനിൽബാബു ഐ. പി.എസ് ദേശീയ പതാകയുയർത്തി സ്വാതന്ത്രദിന സന്ദേശം നൽകി, തുടർന്ന്
ദേശീയ പതാക വഹിച്ചുകൊണ്ട് ബൈക്ക് റാലി വാർഡ് മെമ്പർ ഫിറോസ് കളാണ്ടി ഫ്ലാഗ് ഓഫ് ചെയ്തു.
കരുവയലിൽ നിന്നും ആരംഭിച്ച് മാഹി റെയിൽവേ സ്റ്റേഷൻ, അഴിയൂർ ചുങ്കം, മാഹി വഴി കരുവയലിൽ സമാപിച്ച ബൈക്ക് റാലി സ്വാതന്ത്ര്യ ദിനാഘോഷത്തെ വർണാഭമാക്കി .
കരുവയലിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ അകാലത്തിൽ വിട പറഞ്ഞ ക്ലബ് സീനിയർ മെമ്പർ കയനാടത്ത് പ്രശാന്ത് അനുസ്മരണവും മൗനപ്രാർത്ഥനയും നടത്തി തുടർന്ന് പ്രദേശത്തെ വിമുക്ത ഭടന്മാർക്ക് ആദരസമർപ്പണവും എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികൾക്ക് ഉപഹാരസമർപ്പണവും നൽകിയ പരിപാടിയിൽ ഫൈറ്റേഴ്‌സ് &അക്ഷയ കലാകേന്ദ്രം പ്രസിഡന്റ് അനൂപ് തട്ടാൻകണ്ടി അധ്യക്ഷത വഹിച്ചു സെക്രട്ടറി, പ്രശാന്ത് പാണിശേരി സ്വാഗതവും പഞ്ചായത്തു വൈസ് പ്രസിഡന്റ് തോട്ടത്തിൽ ശശിധരൻ അനുഗ്രഹപ്രഭാഷണംവും വാർഡ് മെമ്പർ ഫിറോസ് കളാണ്ടി,
മാഹി.എ എസ് ഐ രാജേഷ് കുമാർ എന്നിവർ ആശംസാപ്രസംഗവും അർപ്പിച്ചു. മിഥുൻലാൽ നന്ദി ഭാഷണവും നടത്തി പ്രവീൺ കുമാർ പാണിശേരി സരോഷ് സി പി,സുശാന്ത്, കലേഷ്, ജിതിൻ എന്നിവർ നേതൃത്വം നൽകി
Post a Comment