പി.പി.അനന്തൻ നിര്യാതനായി
മാഹി: മയ്യഴിയിലെ മുതിർന്ന കോൺഗ്രസ്സ് നേതാവും ബ്ലോക്ക് കോൺഗ്രസ്സ് വൈ :പ്രസിഡണ്ടും പൗര മുഖ്യനുമായ ചാലക്കരയിലെ പള്ളിപ്പറമ്പത്ത് പി.പി.അനന്തൻ (78) നിര്യാതനായി.
മാഹി സ്പിന്നിങ് മിൽ വർക്കർ ടീച്ചറായിരുന്നു. മാഹി സ്പിന്നിങ് മിൽ ഐ.എൻ.ടി.യു.സി.യുടെ സ്ഥാപക നേതാവ് ദീർഘകാലം ജനറൽ സെക്രട്ടരിയുമായിരുന്നു . മാഹി സ്പിന്നിങ് മിൽ എൻ.ടി.സിയെക്കൊണ്ട് ഏറ്റെടുപ്പിക്കാൻ നടന്ന ഐതിഹാസിക സമരത്തിൻ്റെ നായകരിൽ ഒരാളാണ്. കൺസ്ട്രക്ഷൻ ആൻറ് വർക്കേഴ്സ് യൂണിയൻ മേഖലാ പ്രസിഡണ്ട്, കൊയർ ടെക്സ് വർക്കേർസ് യൂണിയൻ്റെ സ്ഥാപക പ്രസിഡണ്ടാണ്. പന്തക്കൽ പോളിമേർസ് യൂണിയൻ സ്ഥാപക നേതാവാണ്. ഐ.എൻ.ടി.യു.സി. മുൻ' മേഖലാ പ്രസിഡണ്ട്, ഈസ്റ്റ് പളളൂർ എം.എസ്.എ.സി. കലാസമിതിയുടെ ഭാരവാഹിയും, ചാലക്കര എം.എ.എസ്.എം.വായനശാല മുൻ പ്രസിഡണ്ടുമായിരുന്നു. ചാലക്കര ഉസ്മാൻ ഗവ: ഹൈസ്കൂൾ പി.ടി.എ.മുൻ പ്രസിഡണ്ടായിരുന്നു.. പഴയ കാല നാടകനടനായിരുന്നു.
ഭാര്യ: രാജലക്ഷ്മി ( ടെമ്പിൾ ഗേറ്റ് )
മക്കൾ .. ജിതേഷ്, അജിത്ത്, ജാസ്മിൻ
മരുമക്കൾ: ഗായത്രി, ഷിഷ്ന, ശ്രീജിത്ത് ( ചൊക്ലി)
സഹോദരങ്ങൾ: പി.പി.ചന്ദ്രൻ (പന്തക്കൽ) പരേതരായ കേളു ,ബാലൻ മേസ്ത്രി, പി.പി.രാഘവൻ, ദേവു
Post a Comment