*മാഹി മഹാത്മാഗാന്ധികോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ അകമലർ 88 എസ്എസ്എൽസി , പ്ലസ് ടു വിജയികളെ അനുമോദിച്ചു*
അകമലർ88 പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ അംഗങ്ങളുടെ എസ്എസ്എൽസി , പ്ലസ് ടു വിജയികളായ കുട്ടികളെ അനുമോദിച്ചു.കൂട്ടായ്മയുടെ ചെയർമാൻ -ശ്രീ അജിത്ത് വളവിൽ അധ്യക്ഷനായി മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് എഡ്യൂക്കേഷൻ നടന്ന ചടങ്ങിൽ അകമലർ അംഗങ്ങളുടെ മക്കളായ പ്ലസ് ടു എസ്എസ്എൽസി വിജയികൾക്ക് മെമെന്റോയും ക്യാഷ് പ്രൈസും സമ്മാനിച്ചു.സ്റ്റിയറിംഗ് കമ്മിറ്റി കൺവീനർ ശ്രീ സജിത്ത് നാരായണൻ ചടങ്ങ് ഉദ്ഘാടനം നടത്തി. ശ്രീ രാധാകൃഷ്ണൻ കെ എം , വിനയ വളപ്പിൽ , സിഗി എൻ , സുചിത്ര എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യദിന സന്ദേശവും ദേശീയ പതാകയും കൈമാറി.
Post a Comment