ന്യൂമാഹിയിൽ നിന്ന് മാഹി മദ്യം പിടികൂടി
ന്യൂ മാഹി: ന്യൂമാഹി എക്സൈസ് ചെക്പോസ്റ്റിന് സമീപത്ത് നിന്ന് ഏഴ് ലിറ്റർ മാഹി മദ്യവുമായി തമിഴ്നാട് സ്വദേശിയെ ന്യൂമാഹി എക്സൈസ് സംഘം പിടികൂടി. സഞ്ചിയിലാക്കിയ മദ്യവുമായി നടന്നു പോകുമ്പോഴാണ് ഉസലാംപെട്ടിയിലെ സഞ്ജയ് ശങ്കറെ പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ സുബിൻ രാജിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ഓണം പ്രമാണിച്ച് മദ്യക്കടത്ത് വർധിച്ച സാഹചര്യത്തിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. വാഹന പരിശോധനക്കിടയിൽ വടകരയിൽ നിന്ന് തലശ്ശേരിയിലേക്ക് പോകുന്ന ബസിൽ നിന്നും ആളില്ലാത്ത രണ്ട് ലിറ്റർ മദ്യവും പിടികൂടി.
Post a Comment