പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാല മാഹി കേന്ദ്രത്തിൽ സ്വാതന്ത്ര്യത്തിൻ്റെ 75 മത് വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു
പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാല മാഹി കേന്ദ്രത്തിൽ സ്വാതന്ത്ര്യത്തിൻ്റെ 75 മത് വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മാഹി സെൻ്റർ ഹെഡ് പ്രൊഫ.എം.പി.രാജൻ പതാക ഉയർത്തി. ആഘോഷ പരിപാടികൾക്ക് ഫാഷൻ ടെകനോളജി വിഭാഗം അധ്യാപികമാരായ അനുശ്രീ, അനുഷ, കമ്പ്യൂട്ടർ സയൻസ് വിഭാഗം അധ്യാപിക അമൃതശ്രീ, ജേണലിസം വിഭാഗം അധ്യാപിക ജുമാന പർവീൻ നേതൃത്വം നൽകി. വിദ്യാർഥികളുടെ ദേശീയ ഗാനാലാപനം, സംഘ ഗാനം, സംഘ നൃത്തം, മൈം, പ്രസംഗ മത്സരം തുടങ്ങിയ ഇനങ്ങൾ ഉണ്ടായിരുന്നു. അസിസ്റ്റൻ്റ് രജിസ്ട്രാർ ശ്രീമതി ഇ.എം. ശ്രീകല സന്നിഹിതയായിരുന്നു.
പായസദാനം, ലഡ്ഡു വിതരണവും മത്സര വിജയികൾക്ക് സമ്മാന ദാനവും നടത്തി.
Post a Comment