o മാഹി ബൈപ്പാസ് മേൽപ്പാലം റോഡിലേക്ക് മണ്ണിടിഞ്ഞു വീണു
Latest News


 

മാഹി ബൈപ്പാസ് മേൽപ്പാലം റോഡിലേക്ക് മണ്ണിടിഞ്ഞു വീണു

 മാഹി ബൈപ്പാസ് മേൽപ്പാലം റോഡിലേക്ക് മണ്ണിടിഞ്ഞു വീണു



മാഹി:മാഹി ബൈപ്പാസ് മേൽപ്പാലം റോഡിലേക്ക് മണ്ണിടിഞ്ഞു വീണു.റോഡിൻ്റെ മുകൾ വശത്തുള്ള വീടിൻ്റെ പറമ്പിൻ്റെ അരികാണ് ഇടിഞ്ഞ് വീണത്. പാലം നിർമ്മിച്ചപ്പോൾ ഇവിടെ സംരക്ഷണ ഭിത്തി കെട്ടിയിട്ടില്ലായിരുന്നു. വീണ മണ്ണ് റോഡിൽ തന്നെയാണ്. ഈ മണ്ണ് ഒലിച്ചിറങ്ങുന്നത് മേൽപ്പാലത്തിലേക്കാണ്. അശാസ്ത്രീയമായി നിർമ്മിക്കപ്പെട്ടതാണ് എന്ന് പൊതുവെ ആക്ഷേപമുള്ള പാലത്തിൽ മണ്ണും വെള്ളവും കെട്ടികിടന്നാൽ വാഹനങ്ങൾ തെന്നി അപകടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞ ദിവസം ഇതിനു ഭാഗത്ത്  റോഡിൽ  വിള്ളൽ രൂപപ്പെട്ടതായി മാധ്യമങ്ങളിൽ വാർത്ത വന്നുവെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല



Post a Comment

Previous Post Next Post