മാഹി മുൻസിപ്പൽ ഓഫീസിലേക്ക് യു.ഡി.എഫ് പ്രതിഷേധമാർച്ച് നടത്തി
മയ്യഴി നഗരസഭ: മാലിന്യ നീക്കം നടക്കാത്തതിൽ യു.ഡി.എഫ് പ്രതിഷേധം
മാഹിയിൽ കഴിഞ്ഞ മൂന്നു മാസത്തോളമായി മാലിന്യനീക്കം നടത്താത്ത മയ്യഴി ഭരണകൂടത്തിൻ്റെ നിരുത്തരവാദിത്വത്തിനെതിരെ മാഹി മേഖല യു.ഡി.എഫ് കമ്മിറ്റി മാഹി മുൻസിപാലിറ്റി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു. മാർച്ചിൻ്റെ ഉദ്ഘാടനം രമേശ് പറമ്പത്ത് എം.എൽ.എ നിർവ്വഹിച്ചു. യു.ഡി എഫ് ചെയർമാൻ എം.പി. അഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. പി.ടി.കെ.റഷീദ്, പി.പി.വിനോദ്, സത്യൻ കേളോത്ത്, കെ.ഹരീന്ദ്രൻ സംസാരിച്ചു. കെ.മോഹനൻ സ്വാഗതവും പി.പി.ആശാലത നന്ദിയും പറഞ്ഞു.
Post a Comment