o ചാലിക്കരയിൽ വാഹനാപകടം ചൊക്ളി സ്വദേശികൾക്ക് പരിക്ക്
Latest News


 

ചാലിക്കരയിൽ വാഹനാപകടം ചൊക്ളി സ്വദേശികൾക്ക് പരിക്ക്

 ചാലിക്കരയിൽ വാഹനാപകടം  ചൊക്ളി സ്വദേശികൾക്ക് പരിക്ക്



പേരാമ്പ്ര : സംസ്ഥാനപാതയിലെ


ചാലിക്കരയിൽ കാറും ബസുമിടിച്ച് നാലുപേർക്ക് പരിക്കേറ്റു.


കുറ്റ്യാടിയിൽനിന്ന് കോഴിക്കോട്ടേക്ക്

പോകുന്ന ബസും എതിരെവന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാർ യാത്രക്കാരായ ചൊക്ലിസ്വദേശികളായ ചെക്കിന്തോത്ത് താഴെ നവീൻ (45), ഡ്രൈവർ അനന്തമംഗലം അനിൽകുമാർ (50), ഇരിങ്ങണ്ണൂർ സ്വദേശി ചെമ്മലയിൽ അജീഷ് (36), വേളം സ്വദേശി കാപ്പുമ്മൽ ഉദ്ദീപ് (37) എന്നിവരെ മലബാർ

മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



ചാലിക്കര ടൗൺ സർവീസ് സ്റ്റേഷന് സമീപം ഞായറാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. അപകടത്തിൽ കാറിന്റെ മുൻഭാഗം ബസിനുള്ളിലേക്ക് കയറിയനിലയിലായിരുന്നു. കാറിന്റെ മുൻവശം പൂർണമായും തകർന്നു. ബസിലുള്ളവർക്കും നിസ്സാര പരിക്കുകളുണ്ട്. വയനാട്ടുനിന്ന് താമരശ്ശേരി വഴി ചൊക്ലിക്ക് പോകുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.


നാട്ടുകാരും പേരാമ്പ്ര പോലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെത്തുടർന്ന് സംസ്ഥാനപാതയിൽ ഏറെ നേരം ഗതാഗത തടസ്സമുണ്ടായി.

Post a Comment

Previous Post Next Post