*മാഹി റെയിൽവേ സ്റ്റേഷനിൽ വെച്ച് തെരുവ് നായയുടെ കടിയേറ്റു*
മാഹി: ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് മാഹി റെയിൽവേ സ്റ്റേഷനിൽ വെച്ച് തെരുവ് നായയുടെ അക്രമണമുണ്ടായത്
തമിഴ്നാട് കടലൂർ സ്വദേശി "വേൽ " നാണ് തെരുവ് നായയുടെ കടിയേറ്റത് ഇടത് കാലിൻ്റെ മുട്ടിന് താഴെയാണ് കടിയേറ്റത്
സ്റ്റേഷൻ മാസ്റ്ററെയും റെയിൽവേ പോലീസിനെയും വിവരമറിയിച്ച ശേഷം ഇദ്ദേഹം മാഹി ഗവ. ആശുപത്രിയിൽ ചികിത്സ തേടി
വടകരയിലെ മത്സ്യബന്ധന ബോട്ടിലെ തൊഴിലാളിയാണ്
ഇതിന് തൊട്ടു മുമ്പ് ഇതേ നായ മാറ്റൊരാളെയും കടിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു
തെരുവ് നായയുടെ സ്വതന്ത്രവിഹാരം യാത്രക്കാരിൽ ഭീതിയുളവാക്കുന്നുണ്ട്
Post a Comment