ലോക്അദാലത്തിൽ 4391 കേസുകൾ തീർപ്പാക്കി.
തലശ്ശേരി : ജില്ലയിലെ കോടതികളിൽ നടന്ന ലോക്അദാലത്തിൽ 4391 കേസുകൾ തീർപ്പാക്കി. കോടതികളിൽ നിലവിലുള്ളതും അല്ലാത്തതുമായ 4592 കേസുകളാണ് പരിഗണിച്ചത്.
മോട്ടോർവാഹന നഷ്ടപരിഹാര കേസുകൾ, വൈദ്യുതി, ബി.എസ്.എൻ.എൽ, റവന്യു, ആർ.ടി.ഒ. എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ, കുടുംബകോടതി, സിവിൽ കേസുകൾ, സ്ഥലം ഏറ്റെടുക്കൽ സംബന്ധിച്ച കേസുകൾ എന്നിവയാണ് പരിഗണിച്ചത്.
13,02,67,786 രൂപ നഷ്ടപരിഹാരമായി കക്ഷികൾക്ക് നൽകാൻ ധാരണയായി. മജിസ്ട്രേട്ട് കോടതികളിൽ നിലവിലുള്ള 3288 പെറ്റി കേസുകളിൽ 3260 എണ്ണം തീർപ്പാക്കി. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനും പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയുമായ ജോബിൻ സെബാസ്റ്റ്യൻ, കണ്ണൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനും ലേബർ കോർട്ട് ജഡ്ജിയുമായ ആർ.എൽ. ബൈജു, ജില്ലാ ജഡ്ജിമാരായ എ.വി.മൃദുല, എം.തുഷാർ, സി.ജി.ഘോഷ, രുഗ്മ എസ്.രാജ്, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ വിൻസി ആൻ പീറ്റർ ജോസഫ്, തളിപ്പറമ്പ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനും സബ്ജഡ്ജിയുമായ മുജീബ് റഹ്മാൻ, അഡീഷണൽ സബ് ജഡ്ജി കെ.ബി.വീണ, മുൻസീഫ് പി.അഞ്ജലി, തലശ്ശേരി ടി.എൽ.എസ്.സി. സെക്രട്ടറി ലെസി കെ.പയസ്, കണ്ണൂർ ടി.എൽ.എസ്.സി. സെക്രട്ടറി തുഷാര മോഹൻ, സജിമോൻ തോട്ടത്തിൽ എന്നിവർ വിവിധ കോടതികളിൽ അദാലത്തിന് നേതൃത്വം നൽകി.
Post a Comment