ലഹരി വിരുദ്ധദിനം ആചരിച്ചു
ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി 27.06.2022-ന് അഴിയൂർ ജി.എം. ജെ.ബി സ്കൂളിൽ ലഹരി വിരുദ്ധദിനം ആചരിച്ചു. രാവിലെ 10.30 - ന് പരിസ്ഥിതി പ്രവർത്തകയും എഴുത്തുകാരിയുമായ ശ്രീമതി സി.കെ. രാജലക്ഷ്മി, മയക്കുമരുന്നു പോലുള്ള ലഹരികളുടെ ഉപയോഗം സമൂഹത്തിൽ ഉണ്ടാക്കുന്ന അപകടകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അവബോധം രക്ഷിതാക്കളിലും കുട്ടികളിലും സൃഷ്ടിച്ചു. ഈ പരിപാടിയിൽ മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി നിസ്ഫത്ത് സ്വാഗതം പറയുകയും, പ്രീത ടീച്ചർ നന്ദി പറയുകയും ചെയ്തു. കൂടാതെ രണ്ടാം ക്ലാസിൽ പഠിക്കുന്ന റദവാൻ തയ്യാറാക്കിയ ലഹരി വിരുദ്ധ പതിപ്പ് ശ്രീമതി സി.കെ. രാജലക്ഷ്മി പ്രകാശനം ചെയ്തു. ഹംദാൻ, സുരാ മുഹമ്മദ്, സഹദ്, റമിൻ ഷാൻ എന്നീ കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്ലക്കാർഡുകൾ തയ്യാറാക്കുകയും ചെയ്തു.
Post a Comment