*ആദരിച്ചു*
മാഹി : ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുത്തവരെയും , മെഡൽ നേടിയവരെയും മലേഷ്യൻ അമേച്വർ റേഡിയോ നിലയ പുരസ്ക്കാര ജേതാവ് പ്രവീൺ കുമാറിനെയും , കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ അക്കാദമിയിലെയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബോൾ അക്കാദമിയുടെ ജീവൻ വി. എന്നിവരെയും സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബോൾ അക്കാദമിയുടെ ആഭിമുഖ്യത്തിൽ മാഹി സൂപ്രണ്ട് ഓഫ് പോലീസ് ശ്രീ. രാജശങ്കർ വെള്ളാട്ട് ആദരിച്ചു.
അക്കാദമി പ്രസിഡണ്ട് ജോസ് ബേസിൽ ഡിക്രൂസിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ
സെൻസായ് വിനോദ് കുമാർ , സോമൻ പന്തക്കൽ , പി.സി.ദിവാനന്ദൻ മാസ്റ്റർ, മുഹ മ്മദ് സലീം.പി.ആർ, പ്രവീൺ കുമാർ എം എന്നിവർ ആശംസകൾ നേർന്നു ,
അക്കാദമി ട്രഷറർ അഡ്വ.ടി. അശോക് കുമാർ , എ.സുധാകരൻ, അജേഷ് കോട്ടമ്മൽ സുജിത്ത് വളവിൽ , സലീം. നേതൃത്വം നൽകി , അജയൻ പൂഴിയിൽ, സ്വാഗതവും, അജിത്ത് വളവിൽ നന്ദിയും പറഞ്ഞു.
Post a Comment