വായന വാരാചരണം
വി.എൻ പി ജി എച്ച് എസ് എസ് വായന വാരാചരണം സമാപന സമ്മേളനത്തിന്റെയും വിപുലീകരിച്ച റീഡിംഗ് റൂമിന്റെയും ഉദ്ഘാടനം , എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ശ്രീ.വി.പി.പ്രഭാകാരൻ മടപ്പള്ളി - നിർവ്വഹിച്ചു. ഒരാഴ്ചയോളമായി നടത്തിവന്നിരുന്ന വിവിധ മത്സരങ്ങളുടെ സമ്മാനങ്ങളും ചടങ്ങിൽ വച്ച് വിതരണം ചെയ്തു.. സ്ക്കൂൾ വൈസ് പ്രിൻസിപ്പൽ ശ്രീമതി. പി എം ഷീല അധ്യക്ഷത വഹിച്ചു. ചിത്രകാരനും അധ്യാപകനും കർഷകനമായ ശ്രീ കെ. സനൽ കുമാർ , ഹിന്ദി ലക്ച്ചറർ എ. ജയപ്രഭ, മദർ പി.ടി.എ പ്രസിഡണ്ട് ഷേർലി അനിൽ എന്നിവർ ആശംസാഭാഷണം നടത്തി. കുമാരി എസ് ശിവാനി കവിതാലാപനവും സ്റ്റാഫ് സെക്രട്ടറി കെ എം രാധാമണി കഥാവതരണവും നടത്തി. സീഡ് കോ- ഓർഡിനേറ്റർ കെ.കെ സ്നേഹപ്രഭ സ്വാഗതവും ഹെഡ്മിസ്ട്രസ്സ് പി.വി കൃഷ്ണ വേണി നന്ദിയും പറഞ്ഞു. കുട്ടികൾ പുസ്തകത്തെ അടിസ്ഥാനമാക്കി വരച്ച കഥാചിത്രാവിഷ് ക്കാരങ്ങളുടെ പ്രദർശനവും പുസ്തക പ്രദർശനവും നടത്തി. കുട്ടികൾക്കായി വൈവിധ്യമാർന്ന പരിപാടികളും നടത്തി. സി. സി.എ സെക്രട്ടറി ശാന്തി.പി.വി. ഇക്കോ ക്ലബ്ബ് കൺവീനർ എം.വി.ശ്രീലത, ലൈബ്രറി കൺവീനർ ഷീന. കെ , സയൻസ് ക്ലബ്ബ് കൺഷനർ ശിഖ, എൻ.എസ്.എസ്, സീഡ് ക്ലബ്ബ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
Post a Comment