സൗജന്യ അസ്ഥി സാന്ദ്രതാ നിർണ്ണയ ക്യാമ്പും , സൗജന്യ മരുന്നു വിതരണവും നടത്തി.
പന്തക്കൽ ഗവ: ആയൂർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ അസ്ഥി സാന്ദ്രതാ നിർണ്ണയ ക്യാമ്പും , സൗജന്യ മരുന്നു വിതരണവും നടത്തി.
ഇന്ന് (27/6/2022 ) ന് കാലത്ത് 10 മണിക്ക് പന്തക്കൽ ഗവ: ആശുപത്രി ഹാളിൽ മാഹി റീജണൽ അഡ്മിനിസ്റ്റേറ്റർ ശിവരാജ് മീണയുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട മാഹി MLA ശ്രീ രമേശ് പറമ്പത്ത് ഭദ്രദീപം കൊളുത്തി ക്യാമ്പ് ഔപചാരികമായി ഉൽഘാടനം ചെയ്തു.
മാഹി ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ: കെ.വി. പവിത്രൻ മുഖ്യപ്രഭാഷണം നടത്തി പന്തക്കൽ പ്രൈമറി ഹെൽത്ത് സെന്റർ ചീഫ് മെഡിക്കൽ ഓഫീസർ ഡോ: ടി. കാമിനി പരിപാടിക്ക് ആശംസകൾ അർപ്പിച്ചു, ചടങ്ങിൽ പന്തക്കൽ ആയൂർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ: ടി.ടി അംഗന സ്വാഗതവും , ഡോ: സ്നിഗ്ദാരാജ് നന്ദിയും പ്രകാശിപ്പിച്ചു.
വൈകീട്ട് 4 മണി വരെ നീണ്ടു നിന്ന ക്യാമ്പിൽ 150 ഓളം പേർക്ക് അസ്ഥി സാന്ദ്രതാ നിർണ്ണയവും, മരുന്ന് വിതരണവും നടത്തി ,
മാഹി സി .എച്ച് സെന്റർ ഭാരവാഹി യൂസഫ് ഹാജിയുടെ നേതൃത്വത്തിൽ CH സെന്റർ വളണ്ടിയർമാർ പരിപാടിയിൽ പങ്കെടുത്തവർക്ക് ലഘു ഭക്ഷണം വിതണം ചെയ്തു
ഡോ: അതുൽ , ഡോ: ജിഷ, ഡോ: പ്രവിഷ എന്നിവർ ക്യാമ്പിന് നേതൃത്യം നൽകി
Post a Comment