o തലശ്ശേരിയിൽ നിർമ്മാണത്തിലുള്ള വീടിന്റെ മുകളിൽ നിന്നും കാൽ വഴുതി വീണ് തൊഴിലാളി മരിച്ചു*
Latest News


 

തലശ്ശേരിയിൽ നിർമ്മാണത്തിലുള്ള വീടിന്റെ മുകളിൽ നിന്നും കാൽ വഴുതി വീണ് തൊഴിലാളി മരിച്ചു*

 *തലശ്ശേരിയിൽ നിർമ്മാണത്തിലുള്ള വീടിന്റെ മുകളിൽ നിന്നും കാൽ വഴുതി വീണ് തൊഴിലാളി മരിച്ചു* 



തലശ്ശേരി : നിർമ്മാണത്തിലുള്ള വീടിന്റെ ഒന്നാം നില യിൽ നിന്നും ജോലിക്കിടെ കാൽ വഴുതി താഴെ ചുറ്റുമതി ലിൽ തലയടിച്ചു വീണ  പോളിഷ് തൊഴിലാളി തൽക്ഷണം മരി ച്ചു . എരുവട്ടി കാപ്പുമ്മലിലെ ശ്രീ നിലയത്തിൽ എം.ഷാജി ( 46 ) യാണ് മരണപ്പെട്ടത് . ഹിന്ദുസ്ഥാൻ ഹാർഡ് വേഡ്സ് ഉടമ ചേറ്റം കുന്നിൽ പണിയുന്ന ഇരുനിലവീട്ടിൽ ഇന്നലെ വൈകിട്ട് നാലോ ടെയായിരുന്നു അപകടം . കൂടെ ജോലി ചെയ്യുന്നവർ പെട്ടെന്ന് തലശ്ശേരി ജനറൽ ആ ശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല . കഴി ഞ്ഞ രണ്ട് ആഴ്ചയായി ഷാജി ഇവിടെ പോളിഷ് ജോലി ചെയ്തു വരികയായിരുന്നു .   എരുവട്ടി കാട്ടുമ്മലിലെ പരേതരായ ബാലകൃഷ്ണൻ , മീറ ദമ്പതികളുടെ മകനാണ് . 

നിർധനനായ ഷാജിയും കുടുംബവും വാടക വീട്ടിലാണ് താമസം . 

ഭാര്യ : സുനിത . 

മക്കൾ : സൂര്യ കൃഷ്ണ , ലിയാ കൃഷ്ണ ആര്യ കൃഷ്ണ 

 സഹോദരങ്ങൾ : ചിത്രലേഖ , ജിതേഷ് , ജിഷ , ജോഷി ,

Post a Comment

Previous Post Next Post