o ശക്തമായ കാറ്റിൽ തലശ്ശേരിയുടെ തീരമേഖലയിൽ വ്യാപക നാശനഷ്ടം
Latest News


 

ശക്തമായ കാറ്റിൽ തലശ്ശേരിയുടെ തീരമേഖലയിൽ വ്യാപക നാശനഷ്ടം

 *ശക്തമായ കാറ്റിൽ തലശ്ശേരിയുടെ തീരമേഖലയിൽ വ്യാപക നാശനഷ്ടം* 



തലശ്ശേരി : കഴിഞ്ഞ ദിവസം രാത്രി വീശിയടിച്ച് ശക്തമായ കാറ്റിൽ തലശ്ശേരിയുടെ തീരമേഖലയിൽ വ്യാപകനാശനഷ്ടം . നഗരസഭയിലെ മാരിയമ്മ , മട്ടാമ്പ്രം വാർഡുകളിലെ നിരവധി വീടുകളുടെ മേൽക്കൂരകൾ കാറ്റിൽ മരം വീണ് തകർന്നു . ചില വീടുകൾക്ക് പൂർണ്ണമായും ചിലതിന് ഭാഗികമായും കേടുപാടുകൾ സംഭവിച്ചു . ഏതാനും വ്യാപാര സ്ഥാപനങ്ങളുടെ ഓടും , ഗോഡൗണുകളുടെ ഷീറ്റുകളും ഇളകി തെറിച്ചു .



ചില സ്ഥാപനങ്ങളുടെ നെയിം ബോർഡുകളും പൊട്ടിവീണു.തലശ്ശേരി എം എം റോഡിൽ എ മഹേഷിന്റെ സിന്ധു നിലയവും , വിജയകുമാർ ഷേണായി , രമേഷ് പ്രഭു , ശേഖർ ഷേണായി , ശശിധർ ദിവാകർ റാവു , കുന്ന വളപ്പിൽ വി അഷ്റഫ് , മട്ടാമ്പ്രത്ത് തൂത്തുക്കുടി സ്വദേശികൾ വാടകയ്ക്ക് താമസിക്കുന്ന വീടും ഉൾപ്പെടെയാണ് തകർന്നത് . ചുഴലി സമാന കാറ്റിൽ മദ്രസ താലിമുൽ അവാം യു പി സ്കൂളിനും , കേടുപാട് സംഭവിച്ചിട്ടുണ്ട് . ലക്ഷങ്ങളുടെ നഷ്ടമാണ് വിവിധ ഇടങ്ങളിൽ നേരിട്ടത്.തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ എം ജമുനാ റാണി തകർന്ന വീടുകളും , വ്യപാര സ്ഥാപനങ്ങളും സന്ദർശിച്ചു . വാർഡ് കൗൺസിലർമാരായ ടി.പി.തബ സം , ഫൈസൽ പുനത്തിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു .

Post a Comment

Previous Post Next Post