ടൂറിസം ക്ലബ്ബ് രൂപീകരിച്ചു.
മാഹികോഓപ്പറേറ്റീവ് കോളേജ് മാനേജ്മെന്റ് സ്റ്റഡീസീന്റെ ആഭിമുഖ്യത്തിൽ ടൂറിസം ക്ലബ് (TRAVELOFINA )മലപ്പുറം ജില്ല ഡിടിപിസി സെക്രട്ടറി ശ്രീ വിപിൻ ചന്ദ്ര ഉത്ഘാടനം ചെയ്തു. ലോകത്തിലെ രണ്ടാമത്തെ വ്യവസായമായ ടൂറിസത്തിന് മാറി വരുന്ന കാലഘട്ടത്തിൽ ഉള്ള സാധ്യത കളെ പറ്റിയും വിദ്യാഭ്യാസമേഘലയിൽ ടൂറിസം അധ്യാപകർക്കുള്ള വളർന്നു വരുന്ന സാധ്യതകളെ പറ്റിയും അദ്ദേഹം വിശദമായി സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. വി. കെ വിജയന്റെ അധ്യക്ഷതയിൽ അസി. പ്രൊ. ശ്രീമതി ശ്രീഷ രാഹുൽ സ്വാഗതവും എം സി സി ഐ ടി പ്രസിഡന്റട് ശ്രീ സജിത്ത് നാരായണൻ മുഖ്യ പ്രഭാഷണം നടത്തി. വകുപ്പ് മേധാവി മാരായ ശ്രീമതി ബിജിന സി. കെ, ശ്രീ സിനൂപ് പി. കെ, ശ്രീമതി സജിന. സി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീ ഷിജിൻ എൻ. കെ തുടങ്ങിയവർ ആശംസയും ടൂറിസം ക്ലബ് പ്രസിഡന്റ് നുഫൈൽ പി നന്ദിയും പറഞ്ഞു.
Post a Comment