സൗജന്യ അസ്ഥി സാന്ദ്രതാ നിർണ്ണയ ക്യാമ്പ് നടത്തി
മാഹി രാജീവ് ഗാന്ധി ഗവ. ആയുർവേദ മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ മാഹി ലയൺസ് ക്ലബ്ബ്, സെഫ്ക്ക മാഹി എന്നീ സംഘടനകളുടെ
സംയുക്ത സഹായത്തോടെ ജൂൺ 29 ബുധനാഴ്ച്ച കാലത്ത് 9 മണി മുതൽ 1 മണി വരെ മാഹി ഫിഷർമെൻ കമ്മ്യൂണിറ്റി ഹാളിൽ സൗജന്യ അസ്ഥി സാന്ദ്രതാ നിർണ്ണയ ക്യാമ്പ് നടത്തി ആയുർവേദ കോളേജ് പ്രിൻസിപ്പാൾ കുബേർ സംഖ്, മാഹി ലയൺസ് ക്ലബ്ബ് പ്രസിഡന്റ് രാജേഷ് . വി.ശിവദാസ് സെഫ്ക പ്രസിഡന്റ് വളവിൽ വൽസരാജ് ലയൺസ് ക്ലബ്ബ് സോൺ ചെയർമാൻ
സജിത് നാരായണൻ എന്നിവർ സംസാരിച്ചു. ഡോ. ജയിംസ് ചാക്കോ, ഡോ. നവീൻ സി ജെ, ഡോ. ദീപ്തി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യ മരുന്ന്കൾ വിതരണം ചെയ്തു. തുടർ ചികിത്സക്കായി
ആയുർ വേദ മെഡിക്കൽ കോളേജ് ചാലക്കര ഒ.പി യിൽ ബന്ധപ്പെടാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Post a Comment