*യൂത്ത് ലീഗ് പ്രവർത്തകന് മർദ്ദനമേറ്റതായി പരാതി*
അഴിയൂർ :അഞ്ചാപീടിക ശാഖയിലെ യൂത്ത്ലീഗ് പ്രവർത്തകനും വൈറ്റ് ഗാർഡ് പഞ്ചായത്ത് ക്യാപ്റ്റനുമായ വയൽപറമ്പത്ത് അൽഫത്തിലെ ഇഖ്ബാലി [ 22 ]നാണ് ഞായറാഴ്ച്ച രാത്രി മർദ്ദനമേറ്റത്.
SDPI പ്രവർത്തകൻ യൂനുസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമിച്ചതെന്ന് ഇഖ്ബാൽ പറഞ്ഞു.
ഇന്നലെ രാത്രി 10 മണിയോടെ അഴിയൂർ അഞ്ചാം പള്ളിക്ക് മുന്നിൽ വെച്ച് നിസ്ക്കാരം കഴിഞ്ഞ് പുറത്തിറങ്ങിയ സമയത്താണ് സംഭവം.
ദിവസങ്ങൾക്ക് മുൻപ് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഇഖ്ബാലിന്റെ സ്കൂട്ടർ തീവെച്ച് നശിപ്പിച്ചിരുന്നു.
ഇഖ്ബാലിനെ വടകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദിവസങ്ങൾക്ക് മുമ്പ് യൂത്ത് ലീഗ് പ്രസിഡണ്ട് മർവാന് നേരെയും അക്രമമുണ്ടായിരുന്നു.
ലീഗിന് നേരെ നിരന്തരമായി നടക്കുന്ന ഏകപക്ഷീയ അക്രമണങ്ങളിൽ
യൂത്ത് ലീഗ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു
Post a Comment