*മാഹി സെൻ്റ് തെരേസ ബസലിക്കയിൽ ഉരുളിച്ച നേർച്ച നടന്നു
മാഹി ∙ സെന്റ് തെരേസാ ബസലിക്കയിൽ തിരുനാളിന്റെ ഭാഗമായി ആത്മീയ വിശുദ്ധിയുടെ അടയാളമായ ശയന പ്രദക്ഷണം ഭക്തി നിർഭരമായി നടന്നു.വിശുദ്ധ അമ്മത്ര്യേസ്യായുടെ അനുഗ്രഹം തേടി വൃതാനുഷ്ടാനത്തോടെ തീർഥാടകരായി എത്തിയ ആയിരങ്ങൾ സെന്റ് തെരേസ ദേവാലയത്തിനു മുന്നിലെ മെയിൻ റോഡിൽ ആണ് ശയനപ്രദക്ഷിണം നടത്തിയത്.
റെക്ടർ റവ.ഫാ.സെബാസ്റ്റ്യൻ കാരക്കാട്ടിൻ്റെ കാർമ്മികത്വത്തിൽ പുലർച്ചെ 2 മണിയോടെ ആരംഭിച്ച ചടങ്ങുകൾ രാവിലെ 7നു സമാപിച്ചു. അമ്മയോടുള്ള പ്രാർഥനയുടെ ഭാഗമായി വിവിധ മതസ്ഥരായ വിശ്വാസികൾ നടത്തിയ ശയന പ്രദക്ഷിണം ദേവാലയ പരിസരത്തെ പുലർകാലം മുതൽ ഭക്തി സാന്ദ്രമാക്കി. . സെമിത്തേരി റോഡ് മുതൽ പള്ളിയുടെ പ്രധാന കവാടംവരെ കർശനമായ വാഹന നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ വിശ്വാസികൾ പ്രയാസം ഇല്ലാതെ ശയന പ്രദക്ഷിണം നിർവഹിക്കാൻ സാധിച്ചു.
Post a Comment