മയ്യഴി . സുധാകരൻ മാസ്റ്റർ ഫു ട്ബാൾ അക്കാദമിയുടെ ദശവാർഷികത്തിന്റെ ഭാഗമായി മാഹി സ്പോർട്സ് മൈതാനത്ത് .എം.എ ഫ്.എ. സ്പോർട്സ്& ജയൻ മെമ്മോറിയൽ വിന്നേർസ് ട്രോഫി& ഭാസ്ക്കരൻ മാസ്റ്റർ റണ്ണേഴ്സ് അപ്പ് ട്രോഫിക്ക് വേണ്ടിയുള്ള ഫുട്ബാൾ ടൂർണമെൻറിൻറ എലിമിനേറ്റർ റൗണ്ടിൽ ജർമൻ ജഗ്വേർസും ബ്രസീലിയൻ കോബ്രാസും തമ്മിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ജർമ്മൻ ജഗ്വേർസ് വിജയിച്ചു .
എലിമിനേറ്റർ റൗണ്ട് മത്സരത്തിൽ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖനായ ഡോ.മുസ്തഫ കളിക്കാരെ പരിചയപ്പെട്ടു.
ഇന്നത്തെ മത്സരത്തിലെ മാൻ ഓഫ് ദ മാച്ചായ നസിലിന് മാഹിയിലെ സാമൂഹ്യപ്രവർത്തകൻ വിനോദ് ചൂടിക്കോട്ട മെഡൽ സമ്മാനിച്ചു .
ഇക്കഴിഞ്ഞ നവംബർ 28നാണ് ടൂർണ്ണമെന്റ് ആരംഭിച്ചത്.
6 ടീമുകൾ മാറ്റുരച്ച ടൂർണ്ണമെന്റിൽ 4 ടീമുകൾ എലിമിനേറ്റർ റൗണ്ട് കടന്നു.
16 ന് ബുധനാഴ്ച്ച നടക്കുന്ന രണ്ടാമത് ക്വാളിഫിയർ
മത്സരത്തിൽ ഇന്ത്യൻ ടൈഗേർസ് ,ജർമ്മൻ ജഗ്വേർസിനെ നേരിടും
20 - നാണ് ഫൈനൽ മത്സരം നടക്കുക
Post a Comment