ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ചു
മാഹി :അന്തരിച്ച മുസ്ലിം ലീഗിൻ്റെ അമരക്കാരൻ ഹൈദരലി ശിഹാബ് തങ്ങളെ മാഹി സി.എച്ച്.സെൻറർ അനുസ്മരിച്ചു.
മാഹി സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ തലശ്ശേരി-മാഹി ഖാസി ഇബ്രാഹിം കുട്ടി മുസ്ല്യാർ പ്രാർത്ഥന ചൊല്ലി.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടരി അൻസാരി തില്ലങ്കേരി ഉൽഘാടനം ചെയ്തു.
സെൻ്റർ പ്രസിഡണ്ട് എ.വി.യൂസഫ് അദ്ധ്യക്ഷത വഹിച്ചു. എം.എ.മുഹമ്മദ്, അഷ്റഫുദ്ദിൻഅഷ്റഫിയ്യ,
അഡ്വ.ഷാഹുൽ ഹമീദ്, ചാലക്കര പുരുഷു, യു.എ.റഹിംസംസാരിച്ചു.മുഹമ്മദ് ഇംതിയാസ് സ്വാഗതവും, എ.വി.സിദ്ദീഖ് ഹാജി നന്ദിയും പറഞ്ഞു
ചിത്രവിവരണം: അൻസാരി തില്ലങ്കേരി അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്യുന്നു
Post a Comment