o ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം, ക്ലാസ്, സിനിമ
Latest News


 

ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം, ക്ലാസ്, സിനിമ

 


ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം



*💠ലോക പ്ലംബിംഗ് ദിനം*


*💠മുസ്ലീം സംസ്കാരം, സമാധാനം, സംഭാഷണം, സിനിമ എന്നിവയുടെ ലോക ദിനം*


*💠സ്വപ്ന ദിനം*


*💠ഡിബങ്കിംഗ് ഡേ*


*💠മിഡിൽ നെയിം പ്രൈഡ് ഡേ*


*💠ദേശീയ പ്രീസ്‌കൂൾ ദിനം*


*💠ദേശീയ പ്രൊപ്പോസൽ ദിനം*


*💠താജിക് പ്രസ് ദിനം (താജിക്കിസ്ഥാൻ)*


*💠ജോണി ആപ്പിൾസീഡ് ദിനം (യുഎസ്എ)*


*💠സ്വാതന്ത്ര്യ പുനഃസ്ഥാപന ദിനം (ലിത്വാനിയ)*


*💠ഡ്രഗ് കൺട്രോൾ അതോറിറ്റികളുടെ ദിനം (റഷ്യ)*


*💠ദേശീയ ഓട്‌സ് നട്ട് വാഫിൾസ് ദിനം (യു.എസ്.എ)*


*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌐1702* - ആദ്യ ഇംഗ്ലീഷ് ദിനപത്രമായ ദ ഡെയ്‌ലി കൂറാന്റ് ലണ്ടനിൽ പ്രസിദ്ധീകരണമാരംഭിച്ചു.


*🌐1850*  - യുഎസിലെ രണ്ടാമത്തെ വനിതാ മെഡിക്കൽ സ്കൂൾ പെൻ‌സിൽ‌വാനിയയിലെ വിമൻസ് മെഡിക്കൽ കോളേജ് തുറന്നു.


*🌐1958* - ദീർഘകാലം താരജോഡികളായിരുന്ന നർഗീസും സുനിൽ ദത്തും വിവാഹിതരായി.


*🌐1963* - സൊമാലിയ ഗ്രേറ്റ് ബ്രിട്ടനുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ചു.


*🌐1966* - ഇന്തൊനേഷ്യയി പ്രസിഡന്റ് സുകാർനോയ്ക്ക് തന്റെ പരമാധികാരം വിട്ടുകൊടുക്കേണ്ടി വന്നു.


*🌐1983* - ആണവ ആയുധത്തിന്റെ ഒരു തണുത്ത പരീക്ഷണം പാകിസ്താൻ വിജയകരമായി നടത്തി.


*🌐1983* - ബോബ് ഹോക്ക് ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയായി നിയമിതനായി.


*🌐1985* - മിഖായേൽ ഗോർബച്ചേവ് റഷ്യയുടെ നേതാവായി.


*🌐1989* - കാറ്റിൽനിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന ആദ്യ പദ്ധതി പാലക്കാട്ടെ കോട്ടമലയിൽ ഉദ്ഘാടനം ചെയ്തു.


*🌐1990* - ലിത്വേനിയ റഷ്യയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.


*🌐1999* - ഇൻഫോസിസ് നാസ്‌ദാക്കിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യൻ കമ്പനി ആയി.


*🌐2001* - ഹർഭജൻ സിംഗ് ടെസ്റ്റ് ക്രിക്കറ്റ് വിക്കറ്റു വേട്ടയിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യക്കാരനായി.


*🌐2003*  - ഹേഗിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി ഉദ്ഘാടനം ചെയ്തു.


*🌐2006* - ചിലിയുടെ ആദ്യ വനിതാ പ്രസിഡന്റായി മിഷേൽ ബാച്ചലെറ്റ് നിയമിതയായി.


*🌐2007* - ഒമ്പതാം ക്രിക്കറ്റ് ലോകകപ്പ് വെസ്റ്റ് ഇൻഡീസിൽ ആരംഭിച്ചു.


*🌐2011* - തൊഹൊകു തീരക്കടലിലെ ഭൂകമ്പത്തിലും തുടർന്നുണ്ടായ സുനാമിയിലും ജപ്പാനിൽ 15,854 മരണം.


*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌹വിജയ് ഹസാരെ* - ```വിജയ് സാമുവൽ ഹസാരെ (11 മാർച്ച് 1915 – 18 ഡിസംബർ 2004) മുൻ ഇന്ത്യൻ ക്രിക്കറ്റുകളിക്കാരനും, 1951 മുതൽ 1953 വരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. ഇന്ത്യൻ ടീമിനു ടെസ്റ്റ് പാവി ലഭിച്ചതിനു ശേഷം ആദ്യ വിജയം നേടിയ ടീമിന്റെ ക്യാപ്റ്റൻ വിജയ് ഹസാരെ ആയിരുന്നു. ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര തലത്തിൽ മുപ്പതു ടെസ്റ്റുകൾ കളിച്ച വിജയ് 47.65 ശരാശരിയിൽ 2192 റൺസും ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ 58.38 ശരാശരിയിൽ 18740 റൺസും നേടി. സച്ചിൻ തെണ്ടുൽക്കർ, സുനിൽ ഗാവസ്കർ, രാഹുൽ ദ്രാവിഡ് എന്നിവര്ക്കു ശേഷം ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്.```


*🌹കലാമണ്ഡലം കൃഷ്ണൻ നായർ* - ```കലാമണ്ഡലം കൃഷ്ണൻ നായർ (മാർച്ച്‌ 11, 1914 – ആഗസ്റ്റ്‌ 15, 1990) വളരെ പ്രസിദ്ധൻ ആയ കഥകളി നടൻ ആയിരുന്നു. ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ കഥകളി നടന്മാരിൽ ഒരാളായി ഇദ്ദേഹത്തെ കണക്കാക്കുന്നു. പദ്മശ്രീ തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. മോഹിനിയാട്ടത്തെ വളർത്തിയെടുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയായിരുന്നു ഇദ്ദേഹത്തിന്റെ പത്നി. പ്രമുഖ ചലച്ചിത്ര-നാടക നടൻ കലാശാല ബാബു ഇദ്ദേഹത്തിന്റെ പുത്രനായിരുന്നു.```


*🌹ശ്രീലത നമ്പൂതിരി* - ```കേരളത്തിലെ പ്രശസ്തയായ ഒരു ചലച്ചിത്ര, ടി.വി അഭിനേത്രിയും ഗായികയുമാണ് ശ്രീലത എന്ന ശ്രീലത നമ്പൂതിരി (Born: 11 March 1953). ഇരുനൂറോളം ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. 60-കളിൽ നിരവധി ഗാനങ്ങൾ ഇവർ പാടിയിട്ടുണ്ട്. വളരെക്കാലം ചലച്ചിത്ര രംഗത്തു നിന്ന് വിട്ട് നിന്ന ഇവർ അടുത്തകാലത്തായി വീണ്ടും സിനിമയിൽ സജീവമായി പ്രവർത്തിച്ചുവരുന്നു.```


*🌹വി. ശാന്ത* - ```ഒരു ശസ്ത്രക്രിയാവിദഗ്ദ്ധയും, ചെന്നൈയിലെ അഡയാർ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർപേഴ്സണുമാണ് വി ശാന്ത. രാജ്യത്തിലെ എല്ലാ കാൻസർ രോഗികൾക്കും ലഭ്യമാകുന്ന ഗുണനിലവാരവും താങ്ങാനാവുന്നതുമായ കാൻസർ ചികിത്സാ രീതി അവലംബിക്കുന്നതിൻറെ പേരിൽ അവർ അറിയപ്പെടുന്നു.ക്യാൻസർ രോഗികളെ പരിപാലിക്കുക, രോഗത്തെക്കുറിച്ച് പഠിക്കുക, രോഗപ്രതിരോധത്തെ കുറിച്ചുള്ള ഗവേഷണം, ഓങ്കോളജിയിലെ വിവിധ ഉപവിഭാഗങ്ങളിൽ വിദഗ്ദ്ധരെയും ശാസ്ത്രജ്ഞരെയും വികസിപ്പിക്കുക തുടങ്ങിയ സംഘാടന ദൗത്യത്തിനായി അവർ സ്വയം സമർപ്പിച്ചിരിക്കുന്നു.മഗ്സേസേ അവാർഡ്, പത്മശ്രീ, പത്മഭൂഷൺ, ഇന്ത്യാ ഗവൺമെന്റ് നൽകുന്ന രണ്ടാമത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മ വിഭൂഷൺ, തുടങ്ങി അവരുടെ പ്രവർത്തനത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.```


*🌹പൂജ മിശ്ര* - ```ബോളിവുഡ് നടിയും സീരിയൽ, മോഡൽ, എന്നീ നിലകളിൽ പ്രവർത്തിക്കുന്ന താരമാണ് പൂജ മിശ്ര(Born: 11 March 1984).ബിഗ് ബോസ് 5 ൽ പൂജ ഉൾപ്പെട്ടിരുന്നു.```


*🌹വിഷ്ണു ഉണ്ണികൃഷ്ണൻ* - ```പ്രശസ്ത അഭിനേതാവും തിരക്കഥാകൃത്തുമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ (ജനനം 11 മാർച്ച് 1987). 2003ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെയാണ് നടന്‍ സിനിമയില്‍ എത്തുന്നത്. 16ാംമത്തെ വയസിലാണ് സിനിമാ അരങ്ങേറ്റം. നാദിര്‍ഷയുടെ ആദ്യ സംവിധാന സംരഭമായ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന് വേണ്ടിയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ ആദ്യമായി തിരക്കഥ എഴുതുന്നത്.ചിത്രം ബോക്‌സോഫീസ് ബ്ലോക്ബസ്റ്ററായിരുന്നു.2016ല്‍ നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ നായകനായി തെരഞ്ഞെടുത്തത് വിഷ്ണു ഉണ്ണികൃഷ്ണനെയായിരുന്നു.നവംബര്‍ 11ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം വമ്പന്‍ വിജയമായിരുന്നു. മികച്ച തിരക്കഥാകൃത്തിനുള്ള 19ാംമത് ഏഷ്യാനെറ്റ് സിനിമാ അവാര്‍ഡ്-കട്ടപ്പനയിലെ ഋത്വിക് റോഷന്‍ , മികച്ച പുതുമുഖ നടനുള്ള 2017ലെ വനിതാ ഫിലിം അവാര്‍ഡ്-കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.```


*🌹മഞ്ജിമ മോഹൻ* - ```മഞ്ജിമ മോഹൻ ഒരു മലയാള തമിഴ് ചലച്ചിത്ര അഭിനേത്രിയാണ് മഞ്ജിമ മോഹൻ. കേരളത്തിലെ പാലക്കാട് നിന്നുള്ള മഞ്ജിമ 1990-2000 ത്തിൽ തന്നെ ബാലതാരമായി സിനിമയിൽ സജീവ സാന്നിധ്യമായിരുന്നു. മധുരനൊമ്പരക്കാറ്റ്(2000) എന്ന ചിത്രത്തിലെ അഭിനയത്തിനു കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു.```


*🌹ബോബി കൊട്ടാരക്കര* - ```മലയാളചലച്ചിത്ര വേദിയിലെ ഒരു നടനായിരുന്നു ബോബി കൊട്ടാരക്കര (ജനനം :മാർച്ച് 11, 1952 - മരണം ഡിസംബർ 3, 2000). മുച്ചീട്ടുകളിക്കാരന്റെ മകൾ എന്ന ചിത്രത്തിലൂടെയാണ് ബോബി ചലച്ചിത്ര ലോകത്തേക്ക് വന്നത്. പിന്നീട് ഏകദേശം 300 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. കണ്ണെഴുതി പൊട്ടും തൊട്ട്, ഗോളാന്തരവാർത്തകൾ, കാഴ്ചക്കപ്പുറം, ചിത്രം എന്നിവ ചില ശ്രദ്ധേയമായ ചിത്രങ്ങളാണ്. ഇത് കൂടാതെ ചില ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.```


*🌹പൂനം പാണ്ഡെ* - ```ഒരു ഇന്ത്യൻ മോഡലും ചലച്ചിത്രനടിയുമാണ് പൂനം പാണ്ഡെ (ജനനം : 1991 മാർച്ച് 11). ആദ്യകാലത്ത് മോഡലിംഗ് രംഗത്തു സജീവമായിരുന്ന ഇവർ പിന്നീട് ചലച്ചിത്രരംഗത്തേക്കു കടന്നുവരുകയും ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. 2010-ൽ നടന്ന ഗ്ലാഡ്രാഗ്സ് മാൻഹണ്ട് ആൻഡ് മെഗാമോഡൽ മത്സരത്തിലെ ആദ്യ ഒൻപതു സ്ഥാനങ്ങളിലൊന്നിൽ ഇടംനേടിയതോടെ ഫാഷൻ മാസികയുടെ മുഖചിത്രമായി.```


*🌹അജന്ത മെൻഡിസ്* - ```ബാലപുവാഡുഗെ അജന്താ മെൻഡിസ് (ജനനം :1985 മാർച്ച് 11) ശ്രീലങ്കയ്ക്കു വേണ്ടി കളിക്കുന്ന ഒരു ക്രിക്കറ്ററാണ്. ഏകദിനക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ഏറ്റവും നല്ല പ്രദർശനം 2008-ലെ ഏഷ്യാക്കപ്പ് ഫൈനൽ മത്സരത്തിലായിരുന്നു. അതിൽ വെറും 13 റൺസ് വിട്ടുകൊടുത്ത് മെൻഡിസ് 6 വിക്കറ്റ് കൊയ്തു. ഇതടക്കം 17 വിക്കറ്റുകൾ കൈയ്യടക്കി ടൂർണ്ണമെന്റിലെ മാൻ ഓഫ് ദി സീരീസ് അവാർഡും മെൻഡിസ് കൈയ്യടക്കി.```


*🌹ദിദിയർ ദ്രോഗ്ബ* - ```ഒരു പ്രൊഫഷണൽ ഫു‍ട്ബോൾ കളിക്കാരനാണ് ദിദിയർ ‍ദ്രോഗ്ബ എന്നറിയപ്പെടുന്ന ദെബിലി ദിദിയർ യവ്സ് ദ്രോഗ്ബ (ജനനം :11 മാർച്ച് 1978) . പ്രീമിയർ ലീഗിൽ ചെൽസിക്കു വേണ്ടി കളിക്കുന്ന ദ്രോഗ്ബ ഐവറി കോസ്റ്റിന്റെ മുൻ ക്യാപ്റ്റനും എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനുമാണ്.```


*🌹റുപേർട്ട്‌ മർഡോക്ക്* - ```കെയ്ത്ത് റുപേർട്ട് മർഡോക്ക് (ജനനം:മാർച്ച് 11, 1931 ) ന്യൂസ് കോർപ്പറേഷൻ മാനേജിങ്ങ് ഡയരക്ടറും, ചെയർമാനുമാണ്‌.അടുത്തകാലങ്ങളിലായി ഇദ്ദേഹം സാറ്റലൈറ്റ് ടെലിവിഷൻ, ചലച്ചിത്രവ്യവസായം,ഇന്റർനെറ്റ് എന്നീ മേഖലകളിലെ പ്രമുഖമുടക്കുമുതൽ നിക്ഷേപകനാണ്. 2008-ലെ ഫോർബേസ്400 പ്രകാരം ഇദ്ദേഹം 109ആം റാങ്കുകാരനാണ്.```


*🌷സ്മരണകൾ🌷* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌷അലക്സാണ്ടർ ഫ്ലെമിങ്* - ```പെൻസിലിൻ കണ്ടുപിടിച്ചതു വഴി വൈദ്യശാസ്ത്രത്തിലെ ആന്റിബയോട്ടിക്ക് വിപ്ലവത്തിനു തുടക്കം കുറിച്ച സ്കോട്ടിഷ് ശാസ്ത്രജ്ഞനാണ് അലക്സാണ്ടർ ഫ്ലെമിങ് (ഓഗസ്റ്റ് 6, 1881 - മാർച്ച് 11, 1955). ഇരുപതാം നൂറ്റാണ്ടിലെ 100 മഹദ്വ്യക്തിത്വങ്ങളിൽ ഒരാളായി ടൈം മാസിക തിരഞെടുത്തത് ഫ്ലമിങ്ങിനെ ആണ്. 1945-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരത്തിനും അദ്ദേഹം അർഹനായി. സിഫിലിസ്, ക്ഷയം മുതലായ അസുഖങ്ങൾക്കെതിരായി ഉള്ള ഏറ്റവും ഫലപ്രദമായ ഔഷധം ആണ് പെനിസിലിൻ.```


*🌷കലാമണ്ഡലം രാമൻകുട്ടിനായർ* - ```കഥകളി നടനും കേരള കലാമണ്ഡലത്തിലെ മുൻ അധ്യാപകനും പ്രിൻസിപ്പാളും ആയിരുന്നു കലാമണ്ഡലം രാമൻകുട്ടി നായർ (ജനനം: മേയ് 25, 1925 – മാർച്ച്‌ 11, 2013). സുപ്രസിദ്ധ കഥകളി കലാകാരനായ കലാമണ്ഡലം ഗോപിയുൾപ്പടെ ഒട്ടേറെ പ്രഗൽഭർ അദേഹത്തിന്റെ ശിഷ്യരാണ്. 2014-ൽ പത്മഭൂഷൺ പുരസ്കാരം ലഭിച്ച ഇദ്ദേഹത്തിന് 2000 ൽ ഏർപ്പെടുത്തിയ കേരള സർക്കാരിന്റെ പ്രഥമ കഥകളിപുരസ്‌കാരവും ലഭിച്ചു. 1967-ൽ കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡും 1969-ൽ കേരള സംഗീതനാടക അക്കാദമി അവാർ‍ഡും നേടി. കലാമണ്ഡലം സ്‌പെഷൽ അവാർഡ് (2015), മധ്യപ്രദേശിലെ കാളിദാസ സമ്മാൻ (1963), കലാമണ്ഡലം ഫെലോഷിപ്പ്, എമറിറ്റസ് ഫെലോഷിപ്പ്, നർത്തകചക്രവർത്തി അവാർഡ് (2016), കലാരത്‌നം അവാർഡ് (2011), മുംബൈ ശ്രീ ഗുരുവായൂരപ്പൻ പുരസ്‌കാരം (2011), കേന്ദ്ര സംഗീതനാടക അക്കാദമി ത്‌ന അവാർഡ് (2014) എന്നിവയും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 'തിരനോട്ടം' എന്ന പേരിൽ രാമൻകുട്ടി നായർ അദ്ദേഹത്തിന്റെ അത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.``` 


*🌷തിക്കുറിശ്ശി സുകുമാരൻ നായർ* - ```മലയാളത്തിലെ കവിയും നാടകരചയിതാവും സിനിമാഗാനരചയിതാവും നടനും സം‌വിധായകനുമായിരുന്നു തിക്കുറിശ്ശി സുകുമാരൻ നായർ (ഒക്ടോബർ 16 1916 - മാർച്ച് 11 1997). ചലച്ചിത്രനടൻ എന്ന നിലയിലാണ് തിക്കുറിശ്ശി മലയാളികൾക്കിടയിൽ അറിയപ്പെടുന്നത്. ഇന്ത്യാ ഗവണ്മെന്റിന്റെ ഉന്നത പുരസ്കാരമായ പത്മശ്രീ നേടിയിട്ടുണ്ട്. 47 വർഷത്തെ സിനിമാ ജീവിതത്തിൽ 700 ലധികം സിനിമകളിൽ അഭിനയിച്ചു. മലയാള സിനിമയിലെ ആദ്യകാല സം‌വിധായക നടന്മാരിൽ ഒരാളാണ് തിക്കുറിശ്ശി സുകുമാരൻ നായർ.```


*🌷എസ്. പിനകപാണി* - ```പ്രശസ്ത കർണാടക സംഗീതജ്ഞനായിരുന്നു ഡോ. എസ്. പിനകപാണി എന്ന ഡോ. ശ്രീപാദ പിനകപാണി (3 ആഗസ്റ്റ് 1913 - 11 മാർച്ച് 2013). ഭിഷഗ്വരൻ എന്ന നിലയിലും പ്രശസ്തനായിരുന്ന ഇദ്ദേഹം ഡോക്ടർ ഗായകനെന്നും അറിയപ്പെട്ടിരുന്നു.സംഗീതാലാപനത്തിൽ സ്വന്തമായ ശൈലി രൂപപ്പെടുത്തിയിരുന്ന ഇദ്ദേഹത്തിന് പത്മഭൂഷൺ ലഭിച്ചിട്ടുണ്ട്.```


*🌷ആർതർ ജെഫ്റി ഡെം‌പ്‌സ്റ്റെർ* - ```ആർതർ ജെഫ്റി ഡെം‌പ്‌സ്റ്റെർ (ജനനം ആഗസ്റ്റ് 14, 1886 - മരണം 1950 മാർച്ച് 11) യു.എസ്. ഭൗതികശാസ്ത്രജ്ഞനായിരുന്നു. യുറേനിയം-235 എന്ന മൂലകം കണ്ടുപിടിച്ചതും മാസ്സ് സ്പെക്ട്രോമീറ്റർ എന്ന ഉപകരണം ആദ്യമായി നിർമിച്ചതും ഇദ്ദേഹമാണ്. ഷിക്കാഗോ സർവ്വകലാശാലയിൽനിന്ന് 1916-ൽ ഡോക്ടറേറ്റ് നേടി. തുടർന്ന് അവിടെത്തന്നെ അധ്യാപകനായി സേവനമനുഷ്ഠിച്ചു.```


*🌷എവുളോജിയസ്* - ```റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് എവുളോജിയസ് (prior 819 - 859 മാർച്ച് 11). സ്പെയിനിലെ മുസ്ലിം മതപീഡനകാലത്ത് രക്തസാക്ഷിത്വം വഹിച്ച ഒരു പുരോഹിതനായിരുന്നു എവുളോജിയസ്.```


*🌷വില്ല്യം ഹോഡ്സൻ* - ```ഇന്ത്യയിൽ ജോലി ചെയ്തിരുന്ന ഒരു ബ്രിട്ടീഷ് സൈനികനായിരുന്നു വില്ല്യം ഹോഡ്സൻ എന്ന വില്ല്യം സ്റ്റീഫൻ റൈക്സ് ഹോഡ്സൻ (1821 മാർച്ച് 10 – 1858 മാർച്ച് 11). 1857-ലെ ഇന്ത്യൻ ലഹളക്കാലത്ത് ഡെൽഹിയിൽ ഹോഡ്സൻസ് ഹോഴ്സ് എന്ന പേരിലുള്ള ഒരു അവ്യവസ്ഥാപിത കുതിരപ്പടയെ സംഘടിപ്പിക്കുകയും, ബ്രിട്ടീഷുകാരുടെ രഹസ്യാന്വേഷണപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്തു. ഹോഡ്സൻ ഹോഴ്സിലെ ഹോഡ്സൻ എന്നും ഇദ്ദേഹം അറിയപ്പെടാറുണ്ട്.```


*🌷സ്ലൊബൊദാൻ മിലോഷെവിച്ച്* - ```ഒരു സെർബിയൻ യൂഗോസ്ലാവ് രാഷ്ട്രീയ നേതാവായിരുന്നു സ്ലൊബൊദാൻ മിലോഷെവിച്ച് (ജനനം 20 ഓഗസ്റ്റ് 1941 - മരണം 11 മാർച്ച് 2006).```


🪔🪔🪔🪔🪔🪔🪔🪔🪔

*കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (11-03-2022) വിഷയം തിരിച്ചുള്ള ടൈംടേബിൾ*

🪔🪔🪔🪔🪔🪔🪔🪔🪔


🦋🦋🦋🦋🦋🦋🦋🦋🦋


*🛎️പ്രി-പ്രൈമറി* 🔡


*▶️10.30 am* - കിളിക്കൊഞ്ചൽ


*🛎️ഒന്നാം ക്ലാസ് 1️⃣*


*▶️12:00 pm* - മാത്തമാറ്റിക്ക്സ് (ഇംഗ്ലീഷ് മീഡിയം)


*🛎️ രണ്ടാം ക്ലാസ് 2️⃣*


*▶️12:30 pm* - ഇംഗ്ലീഷ് 


*🛎️ മൂന്നാം ക്ലാസ് 3️⃣*


*▶️01.00 pm* - ഗണിതം 


*▶️01.30 pm* - മലയാളം 


*🛎️നാലാം ക്ലാസ് 4️⃣*


 *▶️02.00 pm* - ഗണിതം 


*▶️02:30 pm* - മലയാളം 


*🛎️അഞ്ചാം ക്ലാസ് 5️⃣*


*▶️03.00 pm* - ഗണിതം 


*🛎️ഏഴാം ക്ലാസ് 7️⃣*


*▶️03.30 pm* - സാമൂഹ്യശാസ്ത്രം 


*🛎️എട്ടാം ക്ലാസ് 8️⃣*


*▶️04.00 pm* - അടിസ്ഥാനപാഠാവലി - (പുനഃസംപ്രേഷണം -രാത്രി 9.30)


*▶️04.30 pm* - ഗണിതം - (പുനഃസംപ്രേഷണം -രാത്രി 10.00)


*▶️05.00 pm* - ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യുഡ് ടെസ്റ്റ് - (പുനഃസംപ്രേഷണം -രാത്രി 10.30)


*🛎️ഒൻപതാം ക്ലാസ് 9️⃣*


*▶️11.00 am* - ഇംഗ്ലീഷ് 


*▶️11.30 am* - സാമൂഹ്യശാസ്ത്രം 


*🛎️ പത്താം ക്ലാസ്സ്‌ 1️⃣0️⃣*


*▶️05.30 pm* - ഗണിതം (തത്സമയ ഫോൺ-ഇൻ)


*🛎️ പ്ലസ് വൺ1️⃣1️⃣*


*▶️07.30 am* - അക്കൗണ്ടൻസി 


*▶️08.00 am* - കമ്പ്യൂട്ടർ സയൻസ് 


*▶️08.30 am* - ഇംഗ്ലീഷ് 


*▶️09.00 am* - ബോട്ടണി  


*▶️09.30 am* - സുവോളജി 


*▶️10.00 am* - ബിസിനസ് സ്റ്റഡീസ്  


*🛎️ പ്ലസ് ടു1️⃣2️⃣*


*▶️07.30 pm* - ബിസിനസ് സ്റ്റഡീസ് (തത്സമയ ഫോൺ-ഇൻ) 


🦋🦋🦋🦋🦋🦋🦋🦋🦋

📡📡📡📡📡📡📡📡📡

   *🛎️ചാനൽ നമ്പർ🛎️*

          🟡🟡🟡🟡🟡


*🖥️കേരളവിഷൻ - 33*


*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*


*🖥️ഡെൻ നെറ്റ് വർക്ക് - 597*


*🖥️ഡിജി മീഡിയ - 149*


*🖥️സിറ്റി ചാനൽ - 116*


*🖥️ഡിഷ് ടിവി - 3207*


*🖥️വീഡിയോകോൺ D2h - 3207*


*🖥️സൺ ഡയറക്റ്റ് - 245*


*🖥️ടാറ്റാ സ്കൈ - 1873*


*🖥️എയർടെൽ - 867*

📡📡📡📡📡📡📡📡📡


📺📺📺📺📺📺📺📺

*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (11-03-2022) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*

📺📺📺📺📺📺📺📺


*🎥#Keralavision Kerala TV🔻🔻*


രാവിലെ 9 മണിക്ക്

🎬ഗോഡ്ഫാദർ 

ഉച്ചയ്ക്ക് 1 മണിക്ക് 

🎬ഫോർ ഫ്രണ്ട്‌സ്  

രാത്രി 9.30 ന്

🎬ഹരികൃഷ്ണൻസ്   


*🎥#AsianetTV🔻🔻*


രാവിലെ 6.30 ന്  

🎬 രസതന്ത്രം 

രാത്രി 11.30 ന് 

🎬 സ്വാന്തനം  


*🎥#AsianetMovies🔻🔻*


രാവിലെ 7 മണിക്ക് 

🎬ഡാർലിംഗ് ഡാർലിംഗ് 

രാവിലെ 10 മണിക്ക് 

🎬ഒരു യമണ്ടൻ പ്രേമകഥ 

ഉച്ചയ്ക്ക് 1 മണിക്ക് 

🎬സ്ഫടികം 

വൈകിട്ട് 4 മണിക്ക്     

🎬ദി കുങ്ഫു മാസ്റ്റർ 

രാത്രി 7 മണിക്ക്

🎬ഫോറൻസിക് 

രാത്രി 10 മണിക്ക് 

🎬ഇട്ടിമാണി മെയ്ഡ് ഇൻ ചൈന 


*🎥#AsianetPlus🔻🔻*


രാവിലെ 9 മണിക്ക് 

🎬പൂവിനു പുതിയ പൂന്തെന്നൽ 

ഉച്ചയ്ക്ക് 12 മണിക്ക്  

🎬മാളൂട്ടി 

വൈകിട്ട് 3 മണിക്ക് 

🎬ചിലമ്പ് 


*🎥#SuryaTV & #SuryaTVHD🔻🔻*


രാവിലെ 9 മണിക്ക് 

🎬എബി 


*🎥#SuryaMovies🔻🔻*


രാവിലെ 7 മണിക്ക് 

🎬കാക്കക്കും പൂച്ചയ്ക്കും കല്യാണം 

രാവിലെ 10 മണിക്ക് 

🎬കാട്ടുചെമ്പകം 

ഉച്ചയ്ക്ക് 1 മണിക്ക്

🎬എന്റെ വീട് അപ്പുന്റെയും 

വൈകിട്ട് 4 മണിക്ക്

🎬കൗരവർ 

രാത്രി 7 മണിക്ക്

🎬ഡയമണ്ട് നെക്ലെയ്സ് 

രാത്രി 10 മണിക്ക്

🎬കല്ലുകൊണ്ടൊരു പെണ്ണ് 


*🎥#ZeeKeralam🔻🔻*


രാവിലെ 11 മണിക്ക് 

🎬ചൈതന്യ 


*🎥#MazhavilManorama🔻🔻*

  

ഉച്ചയ്ക്ക് 1 മണിക്ക് 

🎬ജോമോന്റെ സുവിശേഷങ്ങൾ 


*🎥#KairaliTV🔻🔻*


രാവിലെ 6 മണിക്ക് 

🎬ദേവരാഗം  

രാവിലെ 9 മണിക്ക്

🎬അമ്പിളി 

ഉച്ചയ്ക്ക് 12 മണിക്ക്

🎬വീരപ്പൻ 

വൈകീട്ട് 4 മണിക്ക്    

🎬ഐ ജി 

രാത്രി 8.30 ന്

🎬വേതാളം 

രാത്രി 11.30 ന് 

🎬പേരന്പ് 


*🎥#Kairali WE TV🔻🔻*


രാവിലെ 7 മണിക്ക്  

🎬മൃഗയ 

രാവിലെ 9.30 ന് 

🎬ഈ പട്ടണത്തിൽ ഭൂതം 

വൈകിട്ട് 3 മണിക്ക് 

🎬ഒപ്പം 

വൈകീട്ട് 6 മണിക്ക്  

🎬തെങ്കാശിപ്പട്ടണം 


*🎥#AmritaTV🔻🔻*


ഉച്ചയ്ക്ക് 1.30 ന്

🎬ബോഡിഗാർഡ് 

📺📺📺📺📺📺📺📺

Post a Comment

Previous Post Next Post