o വഴി തടസ്സമാക്കി ബോർഡുകൾ ദുരിതത്തിലായി കാൽനടയാത്രക്കാർ
Latest News


 

വഴി തടസ്സമാക്കി ബോർഡുകൾ ദുരിതത്തിലായി കാൽനടയാത്രക്കാർ

 *വഴി തടസ്സമാക്കി ബോർഡുകൾ         ദുരിതത്തിലായി കാൽനടയാത്രക്കാർ*



മാഹി : മാഹി ആശുപത്രിക്ക് മുന്നിലെ ഫുട്പാത്തിലാണ് കാൽനടയാത്രക്കാരെ   ബുദ്ധിമുട്ടിലാക്കി കടയുടെ ബോർഡുകൾ എടുത്തു വെക്കുന്നത്. ആശുപത്രിയിൽ വരുന്ന രോഗികൾക്കും , നാട്ടുകാർക്കും ഇത് വലിയ രീതിയിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ ഭാഗത്തെത്തുമ്പോൾ യാത്രക്കാർ റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയാണ് .




ബോർഡുകൾ ഫുട്പാത്തിൽ എടുത്ത് വെച്ച് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ  അധികൃതർ നടപടിയെടുക്കണമെന്നും, ബോർഡുകൾ മാറ്റി സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Post a Comment

Previous Post Next Post