യുദ്ധത്തിനെതിരെ കലാ കായിക
മത്സരങ്ങളുമായി ഫിറ്റ്നസ് അക്കാദമി മാഹി
അന്താരാഷ്ട്ര കായിക ദിനത്തോട് ( ഏപ്രിൽ 6 ) അനുബന്ധിച്ച് ,
ഫിറ്റ്നസ് അക്കാദമി മാഹി രക്ഷിതാക്കൾക്കും കുട്ടികൾക്കും വേണ്ടി വിവിധയിനം കലാ-കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ലോകം ഇന്നു അഭിമുഖികരിക്കുന്ന യുദ്ധ സാഹചര്യങ്ങളെ കലാ കായിക സൗഹൃദ വേദികളിലൂടെ മാത്രമേ മാറ്റി നിർത്തുവാൻ സാധിക്കുകയുള്ളു എന്ന് സംഘാടകർ അഭിപ്രായപ്പെട്ടു
Sports for peace and prosperity." എന്ന സന്ദേശം പ്രാവർത്തിക്കുക എന്ന ലക്ഷ്യം മുൻ നിർത്തി ഒരു മാസത്തിലധികം നീണ്ടു നിൽക്കുന്ന
മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം വരുന്ന ഞായറാഴ്ച നടക്കും.
യുദ്ധത്തിനെതിരെ കൂട്ടയോട്ടം , പോസ്റ്റർ രചന മത്സരം കൂടാതെ വിവിധ കലാ കായിക മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും സംഘാടകർ പറഞ്ഞു .ചടങ്ങിൽ ദിവാനന്ദൻ മാഷ് . പ്രേമൻ കല്ലാട്ട് , വളവിൽ വത്സരാജ് , രാജേഷ് ശിവദാസ് ,നിഖിൽ രവിന്ദ്രൻ പ്രജിത്ത് പി.വി, വിനോദ് വളപ്പിൽ എന്നിവർ സംസാരിച്ചു.
Post a Comment