ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം
*💠ലോക ഡിജെ ദിനം*
*💠ബാർബി ഡേ*
*💠ജോ ഫ്രാങ്ക്ലിൻ ഡേ*
*💠തെറ്റായ പല്ല് ദിനം*
*💠ബാംഗ്-ക്ലാംഗ് ദിനം*
*💠ഗെറ്റ് ഓവർ ഇറ്റ് ഡേ*
*💠അമേരിഗോ വെസ്പുച്ചി ദിനം*
*💠രജിസ്റ്റർ ചെയ്ത ഡയറ്റീഷ്യൻ ന്യൂട്രീഷ്യൻ ദിനം*
*💠അധ്യാപക ദിനം (ലെബനൻ)*
*💠പരിഭ്രാന്തി ദിനം (യു.എസ്.എ)*
*💠അലങ്കാര ദിനം (ലൈബീരിയ)*
*💠പുകവലി വിരുദ്ധ ദിനം (യുകെ)*
*💠ദേശീയ ഞണ്ട് ദിനം (യു.എസ്.എ)*
*💠ദേശീയ മീറ്റ്ബോൾ ദിനം (യു.എസ്.എ)*
*💠ദേശീയ വീരന്മാരുടെയും ഗുണഭോക്താക്കളുടെയും ദിനം (ബെലീസ്)*
*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌐1500* - ```പെഡ്രോ അൽവാരിസ് കബ്രാൾ എന്ന പോർട്ടുഗീസ് നാവികൻ ഇന്ത്യയിലെത്തി.```
*🌐1728* - ```കുരുമുളകിന് വില സംബന്ധിച്ച് മയ്യഴിയിലെ ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും തമ്മിൽ ധാരണയിലായി.```
*🌐1776* - ```ആഡം സ്മിത്തിന്റെ വെൽത്ത് ഓഫ് നേഷൻസ് എന്ന ധനതത്വശാസ്ത്ര പുസ്തകം പ്രസിദ്ധീകരിച്ചു.```
*🌐1896* - ```അഡോവയിലെ യുദ്ധത്തിൽ ഇറ്റലി തോറ്റതിനെ തുടർന്ന് ഫ്രാൻസിസ്കോ ക്രിസ്പി പ്രധാനമന്ത്രിപദം രാജി വെച്ചു.```
*🌐1908* - ```ഇന്റർ മിലാൻ സ്ഥാപിതമായി.```
*🌐1918* - ```റഷ്യൻ ബോൾഷെവിക് പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടിയായി.```
*🌐1935* - ```ഹിറ്റ്ലർ പുതിയ വ്യോമസേനയുടെ രൂപവത്കരണം പ്രഖ്യാപിച്ചു.```
*🌐1942* - ```അലാസ്ക ഹൈവേയുടെ നിർമ്മാണം ആരംഭിച്ചു.```
*🌐1953* - ```ജോസഫ് സ്റ്റാലിന്റെ സംസ്കാരം മോസ്കോയിൽ വെച്ച് നടന്നു.```
*🌐1959* - ```ബാർബി എന്ന പ്രശസ്തമായ പാവ പുറത്തിറങ്ങി.```
*🌐1974* - ```ചാൾസ് ഡി ഗൌല്ലെ എയർപോർട്ട്, ഫ്രാൻസിലെ പാരീസിൽ തുറന്നു പ്രവർത്തിക്കാൻ തുടങ്ങി.```
*🌐1986* - ```ചലഞ്ചർ ബഹിരാകാശയാത്രികരുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി നാസ പ്രഖ്യാപിച്ചു.```
*🌐1989* - ```സരസകവി മൂലൂർ എസ് പത്മനാഭ പണിക്കരുടെ ഇടവം തിട്ടയിലെ കേരളവർമ്മ സൗധം മൂലൂർ സ്മാരകമായി പ്രഖ്യാപിച്ചു.```
*🌐1993* - ```കാശ്മീരിൽ ഓൾ പാർട്ടി ഹുറിയത്ത് കോൺഫറൻസ് രൂപംകൊണ്ടു.```
*🌐1996* - ```ക്രിക്കറ്റ് ലോകകപ്പ് ക്വാട്ടറിൽ പാക്കിസ്ഥാൻ ഇന്ത്യയോട് തോറ്റു .```
*🌐2004* - ```ഒരു പുതിയ ഭരണഘടന ഇറാഖ് ഗവേണിംഗ് കൗൺസിൽ ഒപ്പുവച്ചു.```
*🌐2010* - ```ജനാധിപത്യ ഭാരതത്തിൽ നവ ചരിത്രം കുറിച്ച് വനിതാസംവരണ ബിൽ രാജ്യസഭ പാസാക്കി.```
*🌐2011* - ```ഏറ്റവും കൂടുതൽ തവണ ബഹിരാകാശ സഞ്ചാരം നടത്തിയ നാസയുടെ ഡിസ്കവറി അവസാന യാത്ര പൂർത്തിയാക്കി ഭൂമിയിലെത്തി.```
*🌐2017* - ```ഗോസോയിലെ മാൽട്ടീസ് ദ്വീപിലെ ഒരു പ്രകൃതിദത്തമായ ആർച്ച് അസൂർ വിൻഡോ, കൊടുങ്കാറ്റിൽപ്പെട്ട് തകർന്നു.```
*🌐2018* - ```ത്രിപുരയിലെ മുഖ്യമന്ത്രിയായി ബിപ്ലബ് കുമാർ ദേബും ഉപമുഖ്യമന്ത്രിയായി ജിഷ്ണു ദേബ് ബർമനും സ്ഥാനമേറ്റു.```
*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌹ശശി തരൂർ* - ```2009 മുതൽ തിരുവനന്തപുരത്ത് നിന്നുള്ള ലോക്സഭാംഗവും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമാണ് ശശി തരൂർ(ജനനം: 9 മാർച്ച് 1956). ഇന്ത്യയിൽ നിന്നുള്ള മുൻ യു.എൻ. നയതന്ത്രജ്ഞനും രാഷ്ട്രീയപ്രവർത്തകനും പതിനേഴാം ലോകസഭയിലെ എം.പി.യുമാണ് ശശി തരൂർ ഐക്യരാഷ്ട്രസഭയിൽ വാർത്താവിനിമയവും പബ്ലിക് ഇൻഫർമേഷനും കൈകാര്യം ചെയ്യുന്ന അണ്ടർ സെക്രട്ടറി ജനറൽ ആയി പ്രവർത്തിച്ചിരുന്നു. ഇന്ത്യയിലെ കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രി[4], കേന്ദ്ര വിദേശകാര്യ സഹമന്ത്രി എന്നീ പദവികൾ തരൂർ വഹിച്ചിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് കൂടിയാണ് തരൂർ.```
*🌹പാർത്ഥിവ് പട്ടേൽ* - ```ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ് പാർത്ഥിവ് അജയ് പട്ടേൽ (ജനനം: 9 മാർച്ച് 1985). 2003ൽ, തന്റെ 17-ആം വയസ്സിലാണ് പാർത്ഥിവ് ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത്. വിക്കറ്റ് കീപ്പർ, ബാറ്റ്സ്മാൻ എന്ന നിലയിലാണ് പാർത്ഥിവ് ടീമിൽ ഇടം നേടിയത്. എന്നാൽ സ്ഥിരതയില്ലാത്ത ബാറ്റിങ് മൂലം പാർത്ഥിവ് ടീമിൽ നിന്ന് പുറത്തായി. എന്നാൽ പല പരമ്പരകളിലും റിസർവ് വിക്കറ്റ് കീപ്പറായി അദ്ദേഹത്തെ ഉൾപ്പെടുത്താറുണ്ട്. ഒരു ഇടംകയ്യൻ ബാറ്റ്സ്മാനായ അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിൽ ഗുജറാത്തനുവേണ്ടി കളിക്കുന്നു.```
*🌹അലോഷ്യസ് ഗോൺസാഗാ* - ```കത്തോലിക്കാസഭയിലെ യുവാക്കളുടെ മധ്യസ്ഥനാണ് വിശുദ്ധ അലോഷ്യസ് ഗോൺസാഗാ (ജനനം മാർച്ച് 9, 1568 - മരണം ജൂൺ 21, 1591).```
*🌹ടി.കെ. വർഗീസ് വൈദ്യൻ* - ```കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും പുന്നപ്ര-വയലാർ സമരത്തിന്റെയും ഗതിവിഗതികൾ നിയന്ത്രിക്കുകയും, പിൽക്കാലത്ത് എസ്.എ. ഡാങ്കെയുടെ എ.ഐ.സി.പി., മൊഹത് സെന്നിന്റെ യു.സി.പി.ഐ. തുടങ്ങിയ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് കേരളത്തിൽ നേതൃത്വം നൽകുകയും ചെയ്ത ഒരു പഴയകാല കമ്യൂണിസ്റ്റ് നേതാവാണ് ടി.കെ. വർഗീസ് വൈദ്യൻ (1914 മാർച്ച് 9 - 1989 ഓഗസ്റ്റ് 10) .```
*🌹ദർശീൽ സഫാരി* - ```ഒരു ബോളിവുഡ് ബാലനടനാണ് ദർശീല് സഫാരി (ജനനം: 1996, മാർച്ച് 9).പ്രശസ്ത ബോളിവുഡ് നടൻ അമീർ ഖാൻ ആദ്യമായി സംവിധാനം ചെയ്ത താരെ സമീൻ പർ എന്ന ഹിന്ദി ചലച്ചിത്രത്തിലൂടെയാണ് ദർശീൽ അഭിനയരംഗത്തേക്ക് കടക്കുന്നത്. ഈ ചിത്രത്തിൽ ഡിസ്ലെക്സിയ എന്ന് പേരുള്ള ഒരു രോഗം ബാധിച്ച കുട്ടിയുടെ വേഷമാണ് ദർശീൽ കൈകാര്യം ചെയ്തത്.```
*🌹ബോബി ഫിഷർ* - ```അമേരിക്കയിൽ ജനിച്ച ഒരു ചെസ് ഗ്രാൻഡ്മാസ്റ്ററാണ് റോബർട്ട് ജെയിംസ് "ബോബി" ഫിഷർ. (മാർച്ച് 9, 1943 - ജനുവരി 17, 2008). കൗമാര പ്രായത്തിൽതന്നെ ചെസിലെ പ്രാവീണ്യംകൊണ്ട് പ്രശസ്തനായി. 1972-ൽ ഔദ്യോഗിക ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടുന്ന അമേരിക്കക്കാരനായി. ഐസ്‌ലാൻഡിൽ നടന്ന ഫൈനലിൽ റഷ്യക്കാരനായ ബോറിസ് സ്പാസ്ക്കിയെയാണ് ഫിഷർ തോല്പിച്ചത്. ശീതയുദ്ധകാലത്ത് ഒരു റഷ്യക്കാരനെ തോല്പ്പിച്ച് ലോകകിരീടം നേടിയതിനാൽ അമേരിക്കയിൽ വളരെ പ്രശസ്തനായി. ലോകം കണ്ട എക്കാലത്തേയും മികച്ച ചെസ് കളിക്കാരിലൊരാളാണ് ഫിഷർ എന്ന് ചെസ് പണ്ഡിതർ വിലയിരുത്തിയിട്ടുണ്ട്. 1956-ൽ ന്യൂയോർക്ക് സിറ്റിയിൽ നടന്ന റോസെൻവാൾഡ് മെമ്മോറിയൽ ടൂർണമെന്റിൽ ഡൊണാൾഡ് ബ്രൌണും ബോബി ഫിഷറും തമ്മിലുള്ള ചെസ്സ് മത്സരം നൂറ്റാണ്ടിന്റെ കളി എന്ന പേരിൽ പ്രസിദ്ധമാണ്.```
*🌹ഷാമി അഹമദ്* - ```മൊഹമ്മദ് ഷാമി അഹമദ് (ജനനം: 9 മാർച്ച് 1990) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഒരു വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളറായ അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിൽ ബംഗാൾ ക്രിക്കറ്റ് ടീമിനുവേണ്ടിയും, ഐ.പി.എൽ.ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനുവേണ്ടിയുമാണ് കളിക്കുന്നത്.```
*🌹സില്ലുർ റഹ്മാൻ* - ```ബംഗ്ലാദേശ് മുൻ പ്രസിഡന്റായിരുന്നു മുഹമ്മദ് സില്ലുർ റഹ്മാൻ (9 മാർച്ച് 1929 – 20 മാർച്ച് 2013). ബംഗ്ലാദേശ് സ്വാതന്ത്ര്യ നായകൻ മുജിബുർ റഹ്മാന്റെ അടുത്ത അനുയായി ആയിരുന്നു. മുജിബിന്റെ മകൾ ഷേഖ് ഹസീനയുടെ നേതൃത്വത്തിൽ അവാമി ലീഗ് അധികാരത്തിൽ എത്തിയതിനെ തുടർന്ന് 2009-ലാണ് പ്രസിഡന്റായി അധികാരമേറ്റത്.```
*🌹സെബാസ്റ്റ്യൻ മങ്കുഴിക്കരി* - ```താമരശ്ശേരി രൂപതയുടെ ആദ്യ മെത്രാനായിരുന്നു മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി (ജനനം മാർച്ച് 9, 1929 - 1994, ജൂൺ 11). എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായമെത്രാനായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സീറോമലബാർ കത്തോലിക്കാസഭയുടെ ആരാധാനാക്രമം ചിട്ടപ്പെടുത്താൻ നിയോഗിക്കപ്പെട്ട ലിറ്റർജിക്കൽ കമ്മീഷന്റെ അദ്ധ്യക്ഷനായി ഏറെക്കാലം പ്രവർത്തിച്ച അദ്ദേഹം ഒരു പ്രഭാഷകനെന്ന നിലയിൽ ഏറെ ശ്രദ്ധ നേടി.```
*🌷സ്മരണകൾ🌷* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌷വേലുത്തമ്പി ദളവ* - ```1802 മുതൽ 1809 വരെ തിരുവിതാംകൂർ രാജ്യത്തെ ദളവ അഥവാ പ്രധാനമന്ത്രി ആയിരുന്നു വേലായുധൻ ചെമ്പകരാമൻ തമ്പി എന്ന വേലുത്തമ്പി (1765 മേയ് 6 -1809 മാർച്ച് 9). തിരുവിതാംകൂറിന്റെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥപദവിയായ ദളവാ സ്ഥാനത്തേക്ക് അതിശയിപ്പിക്കുന്ന വേഗതയിൽ എത്തിച്ചേരുകയും (1802-1809) അതേ വേഗതയിൽ അത് നിരാകരിച്ച് ജനങ്ങൾക്ക് വേണ്ടി ബ്രിട്ടിഷുകാർക്കെതിരെ സമരം നയിക്കുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ത്യാഗമായി വിവരിക്കപ്പെടുന്നത്. കേരളത്തിൽ അദ്ദേഹത്തെ ഒരു ഇതിഹാസ പുരുഷനായി ചിത്രീകരിച്ചു വരുന്നുണ്ട്. അന്ന് രാജ്യം ഭരിച്ചിരുന്ന അവിട്ടം തിരുനാൾ ബാലരാമവർമ്മ രാജാവിനെ ഭീഷണിപ്പെടുത്തി ദളവയായ വേലുത്തമ്പിയെ രാജ്യദ്രോഹിയായും വഞ്ചകനായും വിമർശിക്കുന്നവരും ഉണ്ട്.```
*🌷എം.വി. വിഷ്ണുനമ്പൂതിരി* - ```കേരളത്തിലെ പ്രമുഖ നാടോടിവിജ്ഞാനീയ പണ്ഡിതനായിരുന്നു മീത്തലെ വട്ടപ്പറമ്പത്ത് വിഷ്ണു നമ്പൂതിരി എന്ന ഡോ. എം.വി. വിഷ്ണുനമ്പൂതിരി (25 ഒക്ടോബർ 1939 - 9 മാർച്ച് 2019). അരനൂറ്റാണ്ട് കാലമായി ഫോക്ലോർ രംഗത്ത് ശേഖരണം, പഠനം, ഗവേഷണം, പ്രസിദ്ധീകരണം എന്നീ മേഖലയിൽ പ്രവർത്തിക്കുന്നു. നാടൻപാട്ടുകളും, തോറ്റം പാട്ടുകളും ശേഖരിക്കുകയുംതെയ്യത്തെക്കുറിച്ച് പഠനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. കേരള ഫോക്‌ലോർ അക്കാദമി 2001 മുതൽ ചെയർമാനായിരുന്നു.```
*🌷ഇ.എം.ജെ. വെണ്ണിയൂർ* - ```ചിത്രകലാനിരൂപകനും, ജീവചരിത്രകാരനും, ഉപന്യാസകാരനും ആയിരുന്നു ജോസഫ് വെണ്ണിയൂർ എന്ന ഇ.എം.ജെ. വെണ്ണിയൂർ (2 മേയ് 1927 - 9 മാർച്ച് 1982). തിരുവനന്തപുരത്ത് ബാലഭവന്റെ അഡിഷനൽ ഡയറക്ടറായി മൂന്നര വർഷം ഡപ്യൂട്ടേഷനിൽ ജോലി ചെയ്തു. ബാലഭവന്റെ പ്രസിദ്ധീകരണമായ കുട്ടികളുടെ മാസിക തളിര് പ്രസിദ്ധീകരണ ചുമതല നിർവഹിച്ചു. സംഗീതജ്ഞന്മാരെക്കുറിച്ചും ചിത്രകാരന്മാരെക്കുറിച്ചും നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു.```
*🌷അലെക്സിസ് വാസ്റ്റിൻ* - ```ഒരു ഫ്രഞ്ച് ബോക്സർ താരമായിരുന്നു അലെക്സിസ് വാസ്റ്റിൻ (1986 നവംബർ 17- മരണം 9 മാർച്ച് 2015).2008 ഒളിമ്പിക്സിൽ ബോക്സിങ്ങിൽ വെങ്കല മെഡൽ നേടിയ വാസ്റ്റിൻ 2012 ഒളിമ്പിക്സിലും പങ്കെടുത്തിട്ടുണ്ട്.2015 മാർച്ചിൽ അർജന്റീനയിലെ ബ്യൂനസ് ഐറിസിൽ നടന്ന റിയാലിറ്റി ഷോ ചിത്രീകരണത്തിനിടെ ഹെലികോപ്ടറുകൾ ആകാശത്തു കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാസ്റ്റിൻ മരണമടഞ്ഞു.```
*🌷എം.ബി. ശ്രീനിവാസൻ* - ```ദക്ഷിണേന്ത്യയിലെ പ്രശസ്തനായ ഒരു സംഗീതസംവിധായകനായിരുന്നു എം. ബി. ശ്രീനിവാസൻ. എം.ബി.എസ്. എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ പൂർവ്വികർ തമിഴ്‌നാട്ടിലെ മനമധുരൈ സ്വദേശികളായിരുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ പേരിന്റെ കൂടെ മനമധുരൈ എന്ന് വന്നത്. കർണ്ണാടിക് സംഗീതത്തിലും ഹിന്ദുസ്താനിയിലും പാശ്ചാത്യ സംഗീതത്തിലും അറിവ് സമ്പാദിച്ച എം.ബി.എസ്. 1959-ഓടെ സിനിമാസംഗീതത്തിലേക്ക് പ്രവേശിച്ചു. തമിഴ് സിനിമയിലായിരുന്നു തുടക്കം. തമിഴിൽ ഏകദേശം ഒമ്പതോളം സിനിമകൾക്ക് സംഗീതം പകർന്നു.```
*🌷കമീൽ മുഫാത്ത്* - ```നിരവധി അന്തർദേശീയ നീന്തൽ മത്സരങ്ങളിൽ വിജയിച്ച താരമായിരുന്നു കമീൽ മുഫാത്ത്(28 ഒക്ടോബർ 1989 – 9 മാർച്ച് 2015). പതിനഞ്ചു വയസുള്ളപ്പോൾ ലോറെ മനോദു എന്ന ഒളിപിക് താരത്തെ തോൽപ്പിച്ചു. പിന്നീടു ഫ്രാൻസിലെ സെലിബ്രിറ്റി കായികതാരമായി ഉയർന്നു.```
*🌷ജോൺ പെന്നിക്വിക്ക്* - ```കേണൽ ജോൺ പെന്നിക്വിക്ക് (15 January 1841 – 9 March 1911) ബ്രിട്ടണിലെ ഒരു പ്രശസ്തനായ എഞ്ചിനീയറും ക്യാപ്റ്റനുമായിരുന്നു . മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മാണത്തിൽ ഇദ്ദേഹം സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട് .1882ൽ മുല്ലപ്പെരിയാർ ഡാം നിർമ്മാണത്തിന് ചീഫ് എഞ്ചിനീയറായി മേൽനോട്ടം ഏറ്റെടുത്തു. 1895ൽ മുല്ലപ്പെരിയാർ ഡാം നിർമ്മാണം പൂർത്തിയായി. ഇതോടെ തമിഴ്‌നാട്ടിലെ അഞ്ചു ജില്ലകൾ സമൃദ്ധിയിലേക്ക് ചുവടുവച്ചു. തമിഴ്‌നാട്ടിലെ കമ്പം, തേനി, മധുര എന്നിവിടങ്ങളിൽ പെന്നിക്വക്കിന്റെ സ്മാരക പ്രതിമകളുണ്ട്.```
*🌷ഡൊമിനിക് സാവിയോ* - ```ഹ്രസ്വമായ ജീവിതത്തിനു ശേഷം കൗമാരപ്രായത്തിൽ മരിച്ച്, കത്തോലിക്കാസഭയിലെ വിശുദ്ധപദവിയിലേക്കുയർത്തപ്പെട്ട ഇറ്റലി സ്വദേശിയാണ് ഡൊമിനിക് സാവിയോ (ജനനം: ഏപ്രിൽ 2, 1842 – മരണം: മാർച്ച് 9, 1857). സാവിയോയെക്കുറിച്ച് വലിയ മതിപ്പുണ്ടായിരുന്ന ഗുരു ജോൺ ബോസ്കോ, ശിഷ്യന്റെ ഒരു ജീവചരിത്രം "ഡോമിനിക് സാവിയോയുടെ ജീവിതം" എന്ന പേരിൽ എഴുതി. 1954 നവംബർ 24-ന് പീയൂസ് 12-ആം മാർപ്പാപ്പയാണ് സാവിയോയെ വിശുദ്ധനായി പ്രഖ്യാപിച്ചത്.```
*🌷ദേവിക റാണി* - ```ഇന്ത്യൻ സിനിമയിലെ ആദ്യ വനിത എന്നറിയപ്പെടുന്ന വ്യക്തിയാണ് ആദ്യ ഫാൽകെ പുരസ്കാരം നേടിയ, ദേവികാറാണി എന്ന് അറിയപ്പെടുന്ന ദേവിക റാണി ചൗധരി. ബോളിവുഡിന്റെ ആദ്യത്തെ സ്വപ്നസുന്ദരി യായി വിശേഷിക്കപ്പെടുന്ന വ്യക്തിയും ദേവിക റാണിയാണ്. ഇംഗ്ലീഷിൽ സംസാരിച്ച ആദ്യ ഇന്ത്യൻ സിനിമയായിരുന്നു കർമ്മ. ഒരു രാജ്യത്തെ മഹാറാണി അയൽ രാജ്യത്തെ രാജകുമാരനുമായി പ്രണയത്തിലാകുന്നതായിരുന്നു കർമ്മയുടെ കഥ . "ആധുനിക അമേരിക്കൻ മോഡൽ പ്രണയ കഥ ഇന്ത്യൻ പശ്ചാത്തലത്തിൽ " എന്നാണ് ചിത്രം വിശേഷിപ്പിക്കപ്പെട്ടത്. ഈ സിനിമയിലാണ് ഇന്ത്യയിൽ ആദ്യമായി മുഴുനീള ചുംബനരംഗം ചിത്രീകരിക്കപ്പെട്ടത്. സ്‌ക്രീനിൽ അതിനു നാലു മിനിറ്റ് ദൈർഘ്യമുണ്ടായിരുന്നു. ചിത്രത്തിലെ ചുംബന രംഗം ഇന്ത്യയിൽ കോളിളക്കം സൃഷ്ടിച്ചു .```
*🌷പി.പി. ആന്റണി* - ```മലയാള സാഹിത്യകാരനും കൊച്ചി അസംബ്ലി അംഗവും ഭിഷഗ്വരനുമായിരുന്നു കുസുമം എന്ന തൂലികാനാമത്തിൽ ലേഖനങ്ങളും കവിതകളും എഴുതിയിരുന്ന പി.പി. ആന്റണി(15 ജൂലൈ 1889 - 9 മാർച്ച് 1955). യുക്തിവാദി, മിതവാദി തുടങ്ങിയ ആനുകാലിക ങ്ങളിൽ നാനാവിഷയങ്ങളെപ്പറ്റി കവിതകളും, ലേഖനങ്ങളും എഴുതിത്തുടങ്ങി. കവിതകളിൽ പ്രധാനം റുബായിയാത്തിന്റെ പരിഭാഷ ആണ്, കവിതയുടെ സന്ദേശത്തിലായിരുന്നു, അതിന്റെ പ്രസാദമാധുര്യങ്ങളിലായിരുന്നില്ല. അദ്ദേഹത്തിന് താല്പര്യം.```
*🌷ഫ്ലോറെൻസ് അർതോ* - ```ഒറ്റയ്ക്ക് പായ്ക്കപ്പലിൽ, അറ്റ്‌ലാന്റിക് മുറിച്ചുകടന്ന വനിതയായിരുന്നു ഫ്ലോറെൻസ് അർതോ (28 ഒക്ടോബർ 1957 – 9 മാർച്ച് 2015). 'അറ്റ്ലാന്റിക്കിന്റെ പ്രതിശ്രുതവധു എന്ന വിളിപ്പേരിലറിയപ്പെട്ടു. 'ഡ്രോപ്ഡ് എന്ന യൂറോപ്പിലെ ജനപ്രിയ റിയാലിറ്റി ഷോയുടെ ചിത്രീകരണത്തിനിടെ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു.```
*🌷മെൽബ ഹെർണാണ്ടസ്* - ```ക്യൂബൻ വിപ്ലവ നായികയായിരുന്നു മെൽബ ഹെർണാണ്ടസ് (28 ജൂലൈ 1921 – 9 മാർച്ച് 2014). 1953-ൽ ഫുൾജെൻസിയോ ബാറ്റിസ്റ്റ സർക്കാരിനെ പുറത്താക്കാൻ ഫിഡൽ കാസ്‌ട്രോയുടെ നേതൃത്വത്തിൽ നടന്ന ആദ്യശ്രമത്തിൽ കൂടെയുണ്ടായിരുന്ന രണ്ടുവനിതാനേതാക്കളിൽ ഒരാളായിരുന്നു മെൽബ.```
🔥🌟🔥🌟🔥🌟🔥🌟
➿➿➿➿➿➿➿
*🦋അനൂപ് വേലൂർ🦋*
➿➿➿➿➿➿➿
📺📺📺📺📺📺📺📺
*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (09-03-2022) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*
📺📺📺📺📺📺📺📺
*🎥#Keralavision Kerala TV🔻🔻*
രാവിലെ 9 മണിക്ക്
🎬ഗോസ്റ്റ് വില്ല
ഉച്ചയ്ക്ക് 1 മണിക്ക്
🎬ഫ്ലാഷ്
രാത്രി 9.30 ന്
🎬ഹാപ്പി ദർബാർ
*🎥#AsianetTV🔻🔻*
രാവിലെ 6.30 ന്
🎬 ഈ പുഴയും കടന്ന്
*🎥#AsianetMovies🔻🔻*
രാവിലെ 7 മണിക്ക്
🎬കഥ പറയുമ്പോൾ
രാവിലെ 10 മണിക്ക്
🎬വെള്ളിമൂങ്ങ
ഉച്ചയ്ക്ക് 1 മണിക്ക്
🎬നന്ദനം
വൈകിട്ട് 4 മണിക്ക്
🎬ബാംഗ്ലൂർ ഡേയ്‌സ്
രാത്രി 7 മണിക്ക്
🎬മിന്നാരം
രാത്രി 10 മണിക്ക്
🎬സ്വപ്നക്കൂട്
*🎥#AsianetPlus🔻🔻*
രാവിലെ 9 മണിക്ക്
🎬ചമയം
ഉച്ചയ്ക്ക് 12 മണിക്ക്
🎬ബന്ധുക്കൾ ശത്രുക്കൾ
വൈകിട്ട് 3 മണിക്ക്
🎬കാതോട് കാതോരം
രാത്രി 7 മണിക്ക്
🎬കോട്ടയം കുഞ്ഞച്ചൻ
രാത്രി 11 മണിക്ക്
🎬പണ്ടുപണ്ടൊരു രാജകുമാരി
*🎥#SuryaTV & #SuryaTVHD🔻🔻*
രാവിലെ 9 മണിക്ക്
🎬ബ്ലാക്ക്
ഉച്ചയ്ക്ക് 2 മണിക്ക്
🎬ടു ഹരിഹർ നഗർ
*🎥#SuryaMovies🔻🔻*
രാവിലെ 7 മണിക്ക്
🎬തോമാശ്ലീഹാ
രാവിലെ 10 മണിക്ക്
🎬ഊഹകച്ചവടം
ഉച്ചയ്ക്ക് 1 മണിക്ക്
🎬ഭാര്യ
വൈകിട്ട് 4 മണിക്ക്
🎬സഹോദരൻ സഹദേവൻ
രാത്രി 7 മണിക്ക്
🎬സപ്തശ്രീ തസ്ക്കരാ
രാത്രി 10 മണിക്ക്
🎬ഹാർട്ട് ബീറ്റ്സ്
*🎥#ZeeKeralam🔻🔻*
രാവിലെ 11 മണിക്ക്
🎬നിനക്കായ് മാത്രം
*🎥#MazhavilManorama🔻🔻*
ഉച്ചയ്ക്ക് 1 മണിക്ക്
🎬സീനിയേഴ്‌സ്
*🎥#KairaliTV🔻🔻*
രാവിലെ 6 മണിക്ക്
🎬കടൽ
രാവിലെ 9 മണിക്ക്
🎬പരുത്തിവീരൻ
ഉച്ചയ്ക്ക് 12 മണിക്ക്
🎬ധീരൻ
വൈകീട്ട് 4 മണിക്ക്
🎬സിരുത്തൈ
രാത്രി 8.30 ന്
🎬മലർവാടി ആർട്ട്സ് ക്ലബ്ബ്
രാത്രി 11.30 ന്
🎬ക്യാപ്റ്റൻ
*🎥#Kairali WE TV🔻🔻*
രാവിലെ 7 മണിക്ക്
🎬പട്ടണപ്രവേശം
രാവിലെ 9.30 ന്
🎬അഗ്രജൻ
വൈകിട്ട് 3 മണിക്ക്
🎬അസുരവിത്ത്
വൈകീട്ട് 6 മണിക്ക്
🎬പ്രവാചകൻ
രാത്രി 8.30 ന്
🎬ജോസഫ്
രാത്രി 11.30 ന്
🎬വൈശാലി
*🎥#AmritaTV🔻🔻*
രാവിലെ 8 മണിക്ക്
🎬ഗാർഡിയൻ
ഉച്ചയ്ക്ക് 1.30 ന്
🎬അരയന്നങ്ങളുടെ വീട്
📺📺📺📺📺📺📺📺
🪔🪔🪔🪔🪔🪔🪔🪔🪔
*കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (09-03-2022) വിഷയം തിരിച്ചുള്ള ടൈംടേബിൾ*
🪔🪔🪔🪔🪔🪔🪔🪔🪔
🦋🦋🦋🦋🦋🦋🦋🦋🦋
*🛎️പ്രി-പ്രൈമറി* 🔡
*▶️10.30 am* - കിളിക്കൊഞ്ചൽ
*🛎️ഒന്നാം ക്ലാസ് 1️⃣*
*▶️12:00 pm* - ഗണിതം
*🛎️ രണ്ടാം ക്ലാസ് 2️⃣*
*▶️12:30 pm* - ഇംഗ്ലീഷ്
*🛎️ മൂന്നാം ക്ലാസ് 3️⃣*
*▶️01.00 pm* - പരിസരപഠനം
*▶️01.30 pm* - ഗണിതം
*🛎️നാലാം ക്ലാസ് 4️⃣*
*▶️02.00 pm* - മലയാളം
*▶️02:30 pm* - ഗണിതം
*🛎️അഞ്ചാം ക്ലാസ് 5️⃣*
*▶️03.00 pm* - ഗണിതം
*🛎️ഏഴാം ക്ലാസ് 7️⃣*
*▶️03.30 pm* - അടിസ്ഥാനപാഠാവലി
*🛎️എട്ടാം ക്ലാസ് 8️⃣*
*▶️04.00 pm* - ഇംഗ്ലീഷ് - (പുനഃസംപ്രേഷണം -രാത്രി 9.30)
*▶️04.30 pm* - ഊർജ്ജതന്ത്രം - (പുനഃസംപ്രേഷണം -രാത്രി 10.00)
*▶️05.00 pm* - സാമൂഹ്യശാസ്ത്രം - (പുനഃസംപ്രേഷണം -രാത്രി 10.30)
*🛎️ഒൻപതാം ക്ലാസ് 9️⃣*
*▶️11.00 am* - ഗണിതം
*▶️11.30 am* - സാമൂഹ്യശാസ്ത്രം
*🛎️ പത്താം ക്ലാസ്സ് 1️⃣0️⃣*
*▶️05.30 pm* - മലയാളം (തത്സമയ ഫോൺ-ഇൻ)
*🛎️ പ്ലസ് വൺ1️⃣1️⃣*
*▶️07.30 am* - ബോട്ടണി
*▶️08.00 am* - സുവോളജി
*▶️08.30 am* - ബിസിനസ് സ്റ്റഡീസ്
*▶️09.00 am* - അക്കൗണ്ടൻസി
*▶️09.30 am* - ഇംഗ്ലീഷ്
*▶️10.00 am* - മാത്തമാറ്റിക്ക്സ്
*🛎️ പ്ലസ് ടു1️⃣2️⃣*
*▶️07.30 pm* - ഇംഗ്ലീഷ് (തത്സമയ ഫോൺ-ഇൻ)
🦋🦋🦋🦋🦋🦋🦋🦋🦋
📡📡📡📡📡📡📡📡📡
*🛎️ചാനൽ നമ്പർ🛎️*
🟡🟡🟡🟡🟡
*🖥️കേരളവിഷൻ - 33*
*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*
*🖥️ഡെൻ നെറ്റ് വർക്ക് - 597*
*🖥️ഡിജി മീഡിയ - 149*
*🖥️സിറ്റി ചാനൽ - 116*
*🖥️ഡിഷ് ടിവി - 3207*
*🖥️വീഡിയോകോൺ D2h - 3207*
*🖥️സൺ ഡയറക്റ്റ് - 245*
*🖥️ടാറ്റാ സ്കൈ - 1873*
*🖥️എയർടെൽ - 867*
📡📡📡📡📡📡📡📡📡
Post a Comment