ജലസംരക്ഷണ സന്ദേശവുമായി കലാഗ്രാമത്തിൽ ചിത്ര കലാ ക്യാമ്പ് തുടങ്ങി
ന്യൂമാഹി: ന്യൂമാഹി മലയാള കലാഗ്രാമത്തിൽ ജലമർമ്മരം എന്ന പേരിൽ ദ്വിദിന ചിത്രകലാ ക്യാമ്പ് തുടങ്ങി. പുഴകൾ ഉൾപ്പെടെയുള്ള ജലാശയങ്ങൾ മലിനമാക്കുന്നതിനെതിരെ
ജലസംരക്ഷണത്തിൻ്റെ സന്ദേശം ചിത്രങ്ങളിലൂടെ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജലമർമ്മരം ക്യാമ്പ് സംഘടിപ്പിച്ചത്. കേരളത്തിലെ 44 നദികളെയും ലക്ഷ്യമാക്കി ആരംഭിച്ച ചിത്രയാത്രയുടെ ഒമ്പതാമത്തെ ക്യാമ്പാണ് മയ്യഴി പുഴയോരത്ത് നടക്കുന്നത്. കലാഗ്രാമം കലാവിഭാഗം മേധാവി സുരേഷ് കൂത്തുപറമ്പ് ഉദ്ഘാടനം ചെയ്തു. ചാലക്കര പുരുഷു ചിത്രം വരക്കുന്നതിനുള്ള കാൻവാസ് കൈമാറി. ചിത്രകാരൻ പ്രശാന്ത് ഒളവിലം ജലഛായ ചിത്രരചനയെ കുറിച്ചുള്ള സോദാഹരണ ക്ലാസ്സ് നയിച്ചു.
ഞായറാഴ്ച വൈകുന്നേരം നാലിന് പുഴയോര നടപ്പാതയിൽ സമാപന സമ്മേളനം രമേശ് പറമ്പത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. തുടർന്ന് ക്യാമ്പ് അംഗങ്ങളുടെ ചിത്രപ്രദർശനം ഉണ്ടായിരിക്കും.
ജലമർമ്മരം ജനറൽ ഡയറക്ടർ
പ്രഭ കുമാർ ഒഞ്ചിയം,
മയ്യഴി ക്യാമ്പ് ഡയറക്ടർ രാജീവ് ചാം,
കോർഡിനേറ്റർ വത്സൻ പിലാവുള്ളതിൽ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.
Post a Comment