മാഹി ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പ്.
കേരള അസ്സോസിയേഷൻ ഫോർ ഫിസിയോതെറാപ്പിസ്റ്റ്സ് കോ ഓർഡിനേഷനും മാഹി ലയൺസ് ക്ലബ്ബും ലയൺസ് ക്ലബ്ബ് ഓഫ് വടകര തർജ്ജനിയുടെയും സംയുക്താഭിമുഖ്യത്തിൽ 13-03-2022 ഞായറാഴ്ച്ച കാലത്ത് 8.30 മുതൽ 12.30 വരെ സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പ് സംഘടിപ്പിക്കുന്നു. മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ സബ്ജയിലിന് എതിർവശത്തായുള്ള റിവൈവ് ഫിസിയോതെറാപ്പി സെന്ററിൽ വച്ചാണ് ക്യാമ്പ് നടത്തുന്നത്.
പക്ഷാഘാതം, തളർവാതം തുടങ്ങിയ നാഡീസംബന്ധമായ അസുഖങ്ങൾ, ഡിസ്ക് സംബന്ധമായ അസുഖങ്ങൾ, സന്ധിവേദനകൾ, കുട്ടികളിലെ ജന്മനാ ഉള്ള വൈകല്യങ്ങൾ, കായിക പരിക്കുകൾ, പ്രായാധിക്യം മൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ, കോവിഡാനന്തര ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്.
ക്യാമ്പിൽ മുൻകൂട്ടി രജിസ്‌റ്റർ ചെയ്യാൻ ഈ നമ്പറുകളിൽ വിളിക്കാവുന്നതാണ് 9447342239, 9846688192, 9061090194.
Post a Comment