*കുഞ്ഞു മക്കൾക്കായി - ഗവ. മിഡിൽ സ്കൂൾ അവറോത്തിൽ പ്രീ പ്രൈമറി രക്ഷാകർതൃ ശാക്തീകരണം സംഘടിപ്പിച്ചു*
മാഹി : ഈസ്റ്റ് പള്ളൂരിലെ ഗവ മിഡിൽ സ്കൂൾ അവറോത്ത് രക്ഷാകർതൃ ശാക്തീകരണം സംഘടിപ്പിച്ചു. കുഞ്ഞുമക്കൾക്കായി എന്ന പേരിൽ
മാഹി വിദ്യാഭ്യാസ വകുപ്പിൻ്റെയും സമഗ്ര ശിക്ഷയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പി .ടി .എ പ്രസിഡണ്ട് എം.രാജീവൻ്റെ അധ്യക്ഷതയിൻ മാഹി വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷൻ പി ഉത്തമരാൻ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ മാഹി മേഖല കോ-ഓർഡിനേറ്റർ എം
മുസ്തഫ മുഖ്യ ഭാഷണം നടത്തി മദർ പി.ടി.എ പ്രസിഡണ്ട് ശ്രീജ കെ.ടി.കെ,പ്രധാനാധ്യാപകൻ കെ.പി.ഹരിന്ദ്രൻ, സബിന നാനു എന്നിവർ സംസാരിച്ചു. മാഹി മേഖലാതലത്തിൽ പരിശീലനം നേടിയ സാനിദ, സൗജത്ത്, സിനി പ്രസൂൺ, ലിജ പ്രവിത്ത്, അബ്ദുൾ റഷീദ് പയേരി തുടങ്ങിയവർ രക്ഷിതാക്കൾക്ക് പരിശീലനം നൽകി ചിത്രകലാ അധ്യാപകൻ ടി.എം.സജീവൻ, ജയിംസ് സി.ജോസഫ് , കെ പി റിജിഷ തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment