o തലശ്ശേരി പഴയ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ ഇല്ലാതാകുന്നു*
Latest News


 

തലശ്ശേരി പഴയ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ ഇല്ലാതാകുന്നു*

 *തലശ്ശേരി പഴയ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ ഇല്ലാതാകുന്നു* 




തലശ്ശേരി: തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ ജൂബിലി ഷോപ്പിംഗ് കോംപ്ലക്സിലെ ഗ്രൗണ്ട് ഫ്ലോറിലുള്ള കംഫർട്ട് സ്റ്റേഷനും


നഗരവാസികൾക്ക് നഷ്ടമാകുന്നു. പണം കൊടുത്ത് ഉപയോഗിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന ഈ കംഫർട്ട് സ്റ്റേഷൻ ആരംഭിച്ചതിൽ പിന്നീട് ആറ് മാസം തികയും മുൻപെ തന്നെ ചെറിയ സെപ്റ്റിക് കുഴിയിൽ മലിനജലം നിറഞ്ഞു. ടാങ്ക് നിറഞ്ഞ് കവിഞ്ഞ് പൊട്ടി ഒഴുകി പരക്കാൻ തുടങ്ങിയതോടെ സമീപമാകേ ദുർഗ്ഗന്ധപൂരിതമായി.


പരിസരത്തെ കച്ചവടക്കാർക്കിത് അസഹനീയമായി. കംഫർട്ട് സ്റ്റേഷനിലെ ശൗചാലയം ഇതോടെ അടച്ചിടേണ്ടി വന്നു. ഏറെ നാൾ കഴിഞ്ഞിട്ടും തുറക്കാതായതോടെ ജനങ്ങളിൽ നിന്നും പരാതിയുയർന്നു. ഇതേ തുടർന്ന് തൊട്ടപ്പുറം ടാക്സി സ്റ്റാൻഡിനടുത്ത് കൂടുതൽ ആഴവും വ്യാസവുമുള്ള വേറെ കുഴിയെടുത്തു. അടച്ചിട്ട കംഫർട്ട് സ്റ്റേഷൻ വീണ്ടും തുറന്നു. നടത്തിപ്പ് ചുമതല സ്വകാര്യ വ്യക്തിയെ ഏൽപിച്ചു.

എന്നാൽ മാസങ്ങൾക്കകം പഴയ ദുർഗതി ആവർത്തിച്ചു. സെപ്റ്റിക് ടാങ്ക് പിന്നെയും നിറഞ്ഞു. ഗത്യന്തരമില്ലാതെ ശൗചാലയ വാതിൽ വീണ്ടും കൊട്ടിയടക്കേണ്ടി വന്നു. കഴിഞ്ഞ ഡിസംബർ അവസാന

വാരത്തിലാണ് കംഫർട്ട് സ്റ്റേഷൻ

അടച്ചിട്ടത്. രണ്ട് ദിവസത്തിനകം തുറക്കുമെന്ന് അറിയിപ്പ് പോസ്റ്റർ പതിച്ചാണ് സംവിധാനം അടച്ചിട്ടത്. എന്നാൽ മാസം രണ്ട് തികയാറായിട്ടും, പ്രശ്നത്തിന് പരിഹാരമായില്ല. ഇനി എന്ന് തുറക്കുമെന്ന് കൃത്യമായി പറയാൻ അധികൃതർക്കും കഴിയുന്നില്ല. സർക്കാരിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ദേശീയ പാതയോരത്ത് നഗരസഭാ സ്റ്റേഡിയത്തിന് വെളിയിലും പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുമായി പ്രത്യേകം ശുചി മുറി സംവിധാനം ഒരുക്കിയതോടെ പഴയ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ ഇനി

തുറക്കാനിടയില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.

Post a Comment

Previous Post Next Post