*വടകരയിൽ എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ*
വടകര : ദേശീയപാതയിൽ മുട്ടുങ്ങലിന് സമീപം വാഹനപരിശോധനയിൽ 7.95 ഗ്രാം എം.ഡി.എം.എ. മയക്കുമരുന്നുമായി യുവാവിനെ വടകര എക്സൈസ് സംഘം പിടികൂടി. നടുവണ്ണൂർ കാവിൽ പനങ്കാവിൽ കെ.പി. ഫിലോസി (42)നെയാണ് അറസ്റ്റ്ചെയ്തത്. മുട്ടുങ്ങൽ കെ.എസ്.ഇ.ബി. ഓഫീസിനു സമീപത്തുനിന്നാണ് ബൈക്കിൽ വരുന്നതിനിടെ ഇയാൾ പിടിയിലായത്. ഇൻസ്പെക്ടർ പി.പി. വേണു, പ്രിവന്റീവ് ഓഫീസർമാരായ കെ.സി. കരുണാകരൻ, സി. രാമകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ജി.ആർ. രാജേഷ് ബാബു, കെ. നിഖിൽ, രാഹുൽ ആക്കിലേരി, എം.പി. വിനീത്, ഇ.എം. മുസ്ബിൻ, ബി. ബബിത എന്നിവർ പരിശോധനയ്ക്ക് നേതൃത്വംനൽകി.
Post a Comment