കെ.എസ്.എസ്.പി.എ ന്യൂ മാഹി മണ്ഡലം സമ്മേളനം നടത്തി.
ന്യൂ മാഹി: പരിമഠം കോൺഗ്രസ് ഓഫീസിൽ വെച്ച് നടന്ന കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ന്യൂ മാഹി മണ്ഡലം സമ്മേളനം KSSPA സംസ്ഥാന കമ്മിറ്റി മെമ്പർ പി.കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. KSSPA മണ്ഡലം പ്രസിഡണ്ട് വി.കെ രാജേന്ദ്രൻ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി മെമ്പർ പി.വി.ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വി.കെ അനീഷ് ബാബു, ജില്ലാ കമ്മിറ്റി മെമ്പർമാരായ പി.സതി, പി.കെ ശ്രീധരൻ മാസ്റ്റർ, നിയോജക മണ്ഡലം ജനറൽ സിക്രട്ടറി കെ ഭരതൻ , സി.പി അജിത്ത് കുമാർ, വി.വി.രാജീവ് കുമാർ, സി.വി.രാജൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സി.ടി പവിത്രൻ വാർഷിക റിപ്പോർട്ടും കരിമ്പിൽ സുനിൽ കുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജയരാജ് യു.പി, പി.കെ വി സാലിഹ് തുടങ്ങിയവർ നേതൃത്വം നൽകി
Post a Comment