* ന്യൂമാഹി പഞ്ചായത്ത് വികസന സദസിൽ പരാതി പ്രളയം*
ന്യൂമാഹി ഗ്രാമ പഞ്ചായത്ത് ഇന്ന് നടത്തിയ വികസന സദസ്സിൽ പരാതിയുടെ പ്രളയമായിരുന്നു അധികാരികളുടെ മുമ്പാകെ എത്തിയത്.
മാഹി പാലം മുതൽ റയിൽവേ പാലം വരെ നടപ്പാത നിർമ്മിക്കുക.
ബോട്ട് ജെട്ടി സർവീസ് ഉടനെ ആരംഭിക്കുക.
ന്യൂമാഹിയിലെ മത്സ്യ മാർക്കറ്റ് മാറ്റി സ്ഥാപിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുക.
വയോജനങ്ങൾക്കുള്ള പാർക്കിൻ്റെ പണി ഉടനെ പൂർത്തിയാക്കുക.
ജല ജീവൻ മിഷ്യന്റെ ഭാഗമായി കുത്തിപൊളിച്ച റോഡുകൾ ടാർ ചെയ്തും ഇൻറ്റർ ലോക്ക് ചെയ്തും ഗതാഗത യോഗ്യമാക്കി ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കുക.
ജല ജീവൻ മിഷ്യന്റെ കുടി വെള്ള മീറ്ററുകൾ ഭൂരിഭാഗം വീടുകളിലും സ്ഥാപിച്ചിട്ടില്ല. അധികൃതരുമായി ബന്ധപ്പെട്ട് മീറ്ററുകൾ വെക്കാനുള്ള നടപടികൾ സ്വീകരിക്കുക.
പെരിങ്ങാടി പോസ്റ്റ് ഓഫീസ് ഒളവിലം പി.ഡബ്ലൂ.ഡി റോഡിൻ്റെ വശങ്ങളിലുള്ള, മൂന്നു വർഷം മുമ്പ് തുടങ്ങി വെച്ച ഡ്രൈനേജ് സ്ലാബിട്ടു മൂടുന്ന നടപടികൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തി അടിയന്തിരമായി പൂർത്തികരിക്കുക.
ന്യൂമാഹി പഞ്ചായത്തിലെ പല ഭാഗങ്ങളിലും സ്ഥാപിച്ച ബോട്ടിൽ ബൂത്തുകൾ തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. അത്തരം ബൂത്തുകൾ വൃത്തിയാക്കാനും മാറ്റി സ്ഥാപിക്കേണ്ട ബൂത്തുകൾ മാറ്റി സ്ഥാപിക്കാനും വേണ്ട നടപടികൾ സ്വീകരിക്കുക.
മാഹി റയിൽവേ പാലത്തിൻ്റെ അടുത്തുള്ള മിനീ സ്റ്റേഡിയത്തിൻ്റെ പരിസരം രാത്രി കാലങ്ങളിൽ കള്ളന്മാരുടെ വിഹാർ കേന്ദ്രമായി മാറിയിരിക്കുകയാണ്. രാത്രി കാലങ്ങളിൽ പോലീസ് പെട്രോൾ ഏർപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കുക.
മിനീ സ്റ്റേഡിയത്തിലും പരിസരങ്ങളിലും വിളക്കുകൾ സ്ഥാപിക്കുക.
കാല പഴക്കം കൊണ്ട് ദ്രവിച്ചു പൊട്ടി വീഴാറായ തണൽ മരങ്ങൾ മുറിച്ച് മാറ്റാൻ വേണ്ട നടപടികൾ സ്വീകരിച്ച് ജനങ്ങളുടേയും വാഹനങ്ങളുടേയും സുരക്ഷ ഉറപ്പ് വരുത്തുക.
സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ റോഡിലേക്കും ഇലക്ട്രിക്ക് ലൈനിലേക്കും തള്ളി നിൽക്കുന്ന ദ്രവിച്ചു പൊട്ടി വീഴാറായ വൻ മരങ്ങൾ അവരെ കൊണ്ട് മുറിച്ചു മാറ്റിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുക.
തെരുവ് വിളക്കുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുക.
അക്രമകാരികളായ തെരുവ് നായ്ക്കളെ ഇല്ലായ്മ ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിക്കുക.
തെരുവ് നായ്ക്കളുടെ ശല്യം ഇല്ലായ്മ ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിച്ച് വൃദ്ധരും കുട്ടികളുമടങ്ങുന്ന പൊതു ജനങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്തുക.
മുകുന്ദൻ പാർക്കിലെ പ്രവേശന ഫീസ് കുറക്കുക. മുതിർന്ന പൗരന്മാർക്ക് പ്രവേശനം സൗജന്യമാക്കുക.
മയക്കുമരുന്ന് വലയത്തിൽ നിന്ന് ന്യൂമാഹി പഞ്ചായത്തിലെ വിദ്യാർഥി സമൂഹത്തേയും ജനങ്ങളേയും സംരക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുക. തുടങ്ങിയ വിവിധങ്ങളായ ആവശ്യങ്ങളാണ് നിവേദനമായി എത്തിയത്.
Post a Comment