*അഴിയൂർ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്; വിളംബര ജാഥ നടത്തി*
അഴിയൂർ: ഗ്രാമ പഞ്ചായത്ത് വികസന സദസ്സിൻ്റെ പ്രചരണാർത്ഥം വിളംബരജാഥ നടത്തി. 21 ന് ചൊവ്വാഴ്ച പഞ്ചായത്ത് ഓഫീസ് ഗ്രൗണ്ടിൽ വെച്ചാണ് കഴിഞ്ഞ അഞ്ചു വർഷത്തെ വികസന പ്രവർത്തനങ്ങളും ഭാവി പരിപാടികളും ചർച്ച ചെയ്യുന്ന വികസന സദസ്സ് നടക്കുക. വിവിധ മേഖലകളിലെ ഉന്നതരെ സദസ്സിൽ വെച്ച് ആദരിക്കും. സദസ്സ് കൂത്ത്പറമ്പ് എംഎൽഎ കെ പി മോഹനൻ ഉദ്ഘാടനം ചെയ്യും. കുഞ്ഞിപ്പള്ളിയിൽ നിന്നാരംഭിച്ച ജാഥ അഴിയൂർ ചുങ്കത്ത് സമാപിച്ചു. ശിങ്കാരിമേളം, മുത്തുകുടകൾ തുടങ്ങി വർണ്ണാഭമായിരുന്നു വിളംബര ജാഥ. ഭരണ സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ, ഹരിത കർമ്മസേന, തൊഴിലുറപ്പ് പ്രവർത്തകർ, വിവിധ കക്ഷി പ്രതിനിധികൾ ജാഥയിൽ അണിനിരന്നു. സ്വാഗത സംഘം ചെയർമാൻ പി ശ്രീധരൻ, കൺവീനർ അസിസ്റ്റൻ്റ് സ്ക്രട്ടറി ശ്രീലത, സബ് കമ്മറ്റി കൺവീനർ സാലിം പുനത്തിൽ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ രമ്യകരോടി, മെമ്പർമാരായ സാവിത്രി ടീച്ചർ, ജയചന്ദ്രൻ പി കെ, സി എം സജീവൻ, സീനത്ത് ബഷീർ, സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ, വി പി ജയൻ, പി വാസു, പത്മനാഭൻ, റഫീഖ് അഴിയൂർ, ശ്രീധരൻ കൈപ്പാട്ടിൽ, പ്രമോദ് കെ പി , അനീഷ്, രജ്ഞിത് കുമാർ, ഷിനി എന്നിവർ നേതൃത്വം നൽകി.
Post a Comment