o ഇന്നത്തെ വിശേഷങ്ങൾ
Latest News


 

ഇന്നത്തെ വിശേഷങ്ങൾ



ചരിത്രത്തിൽ ഇന്ന്

       *14-03-2022*  

*ഇന്ന്  2022 മാർച്ച് 14 (1197 കുംഭം 30) ചരിത്രത്തിൽ ഇന്നത്തെ  പ്രത്യേകതകൾ*

📝📝📝📝📝📝📝📝

*കലണ്ടർ പ്രകാരം മാർച്ച് 14 വർഷത്തിലെ 73 (അധിവർഷത്തിൽ 74)-ാം ദിനമാണ്. വർഷാവസാനത്തിലേക്ക് 292 ദിവസങ്ങൾ കൂടിയുണ്ട്.*

📝📝📝📝📝📝📝📝


*🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻*

♾️♾️♾️♾️♾️♾️♾️♾️


*💠അന്താരാഷ്ട്ര ഗണിത ദിനം*


*💠അന്താരാഷ്ട്ര ചോദ്യോത്തര ദിനം*


*💠അന്താരാഷ്ട്ര അണക്കെട്ട് വിരുദ്ധ ദിനം*


*💠നദികൾക്കായുള്ള അന്താരാഷ്ട്ര പ്രവർത്തന ദിനം*


*💠മാതൃദിനം*


*💠പൈ ദിവസം*


*💠ജീനിയസ് ദിനം*


*💠നിയമ സഹായ ദിനം*


*💠ശാസ്ത്രജ്ഞരുടെ ദിനം*


*💠ക്രൗഡ് ഫണ്ടിംഗ് ദിനം*


*💠ഡ്രിബിൾ ടു വർക്ക് ഡേ*


*💠കോമൺവെൽത്ത് ദിനം*


*💠ശാസ്ത്ര വിദ്യാഭ്യാസ ദിനം*


*💠ഇന്റർനാഷണൽ സ്ക് എ ക്വസ്റ്റ്യൻ ഡേ*


*💠ദേശീയ ഉറക്ക ദിനം*


*💠ദേശീയ ഉരുളക്കിഴങ്ങ് ചിപ്പ് ദിനം*


*💠ദേശീയ റൈറ്റ് യുവർ സ്റ്റോറി ദിനം*


*💠നാഷണൽ സേവ് എ സ്പൈഡർ ഡേ*


*💠ദേശീയ കുട്ടികളുടെ കരകൗശല ദിനം*


*💠മാതൃഭാഷാ ദിനം (എസ്റ്റോണിയ)*


*💠സ്റ്റീക്ക് & ബിജെ ഡേ (യു.എസ്.എ)*


*💠ഭരണഘടനാ ദിനം (അൻഡോറ)*


*💠തൊഴിലാളി ദിനം (ഓസ്‌ട്രേലിയ)*


*💠വേനൽക്കാല ദിനം (അൽബേനിയ)*


*💠അഡ്‌ലെയ്ഡ് കപ്പ് ദിനം (ഓസ്‌ട്രേലിയ)*


*💠ദേശീയ ഉരുളക്കിഴങ്ങ് ചിപ്പ് ദിനം (യു.എസ്.എ)*


*💠ക്യാപിറ്റൽ ടെറിട്ടറിയിലെ കാൻബറ ദിനം (ഓസ്‌ട്രേലിയ)*


*💠വൈറ്റ് ഡേ (ജപ്പാൻ , തായ്‌വാൻ , ദക്ഷിണ കൊറിയ , ചൈന)*


*💠ദേശീയ വീരന്മാരുടെ ദിനം (സെന്റ് വിൻസെന്റും ഗ്രനേഡൈൻസും)*


*🌐ചരിത്ര സംഭവങ്ങൾ🌐*  🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌐1489* - ```സൈപ്രസ് രാജ്ഞി കാതറിൻ കൊർണാറോ അവരുടെ രാജ്യം വെനീസിന് വിറ്റു.```


*🌐1794* - ```പരുത്തി റാട്ട് യന്ത്രത്തിന്റെ പേറ്റന്റ് ഏലി വിറ്റ്നി സ്വന്തമാക്കി.```


*🌐1887* - ```ചരിത്രത്തിലെ ആദ്യത്തെ ടെസ്റ്റ് ക്രിക്കറ്റ് മത്സരം മെൽബണിൽ നടന്നു. ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ ആയിരുന്നു ഈ മത്സരം.```


*🌐1889* – ```ആകാശഗമനത്തിനുള്ള ബലൂണിന്റെ പേറ്റന്റ് ഫെർഡിനാന്റ് വോൻ സെപ്പെല്ലിൻ സ്വന്തമാക്കി.```


*🌐1923* – ```വാറൻ ജി. ഹാർഡിങ് അമേരിക്കയിലെ നികുതി അടയ്ക്കുന്ന ആദ്യ പ്രസിഡന്റ് ആയി.```


*🌐1931* - ```ഇന്ത്യയുടെ ആദ്യത്തെ ശബ്ദ ചിത്രം ആലം അര, പുറത്തിറങ്ങി.```


*🌐1942* - ```പെനിസിലിൻ ഉപയോഗിച്ച് ആദ്യമായി ഒരു രോഗിയുടെ ജീവൻ നിലനിർത്തിയ ചരിത്ര സംഭവം.

*🌐1958* – ആഫ്രിക്കൻ നാഷണൽ കൊൺഗ്രസിനെ ദക്ഷിണാഫ്രിക്കൻ സർക്കാർ നിരോധിച്ചു.```


*🌐1960* - ```ചെഷേറിലെ ജോർഡൽ ബാങ്കിൽ സ്ഥാപിച്ചിരുന്ന റേഡിയോ ടെലിസ്കോപ്പിലൂടെ ബഹിരാകാശത്തുള്ള  പയനിയർ-5 മായി  ആശയവിനിമയം നടത്തി.```


*🌐1971* – ```കെൻ റോസ്‌വാൾ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് കിരീടം നേടി… ഏതെങ്കിലും ഒരു ഗ്രാൻഡ് സ്ലാം ടെന്നീസ് ടൂർണമെന്റിലെ ഒരു സെറ്റ് പോലും നഷ്ടപ്പെടാതെ കിരീടം നേടിയ ആദ്യ വ്യക്തി.```


*🌐1978* - ```ഓപ്പറേഷൻ ലിറ്റാനി എന്ന സൈനികനടപടിയോടനുബന്ധിച്ച് ഇസ്രയേലി സൈന്യം ലെബനനിലേക്ക് അധിനിവേശം നടത്തി.```


*🌐1980* - ```പോളണ്ടിലെ ഒരു വിമാനാപകടത്തിൽ 14 അമേരിക്കൻ ബോക്സിങ് സംഘാംഗങ്ങളടക്കം 87 പേർ മരിച്ചു. വാഴ്‌സക്കടുത്ത് വിമാനം അടിയന്തരമായി ഇറക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.```


*🌐1988* - ```ശ്രീലങ്കയിലെ IPKF സേവനത്തിനിടെ തമിഴ്പുലികളാൽ വധിക്കപ്പെട്ട മലയാളിയായ മേജർ പരമേശ്വരൻ പരം വീര ചക്ര നേടുന്ന ആദ്യ മലയാളിയായി.```


*🌐1994* - ```ലിനക്സ് വികസനം: ലിനക്സ് കെർണൽ 1.0.0 പുറത്തിറങ്ങി.```


*🌐1995* - ```ഡി ഡി ഇന്റർനാഷണൽ ചാനൽ സംപ്രേഷണം തുടങ്ങി.```


*🌐1995* - ```നോർമൻ ഥാഗാർഡ് ഒരു റഷ്യൻ വിക്ഷേപണ വാഹനത്തിൽ ബഹിരാകാശത്തേക്ക് പോയ ആദ്യത്തെ അമേരിക്കൻ ബഹിരാകാശയാത്രികനായി .```


*🌐1996* - ```സംസ്ഥാന വനിതാ കമ്മിഷൻ നിലവിൽ വന്നു.. സുഗതകുമാരി ആദ്യ അദ്ധ്യക്ഷ.```


*🌐2004* - ```വ്ലാഡിമിർ പുടിൻ റഷ്യൻ പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.```


*🌐2008* - ```ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തെ  ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് എയർപോർട്ടായി പ്രഖ്യാപിച്ചു.```


*🌐2013* - ```266-ാമത്തെ മാർപാപ്പയായി അർജന്റീനയിലെ കർദിനാൾ ബെർഗോളിയോ തിരഞ്ഞെടുക്കപ്പെട്ടു.```


*🌐2013* - ```ഷി ജിൻപിങ് ചൈനയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.```


*🌐2016* - ```ചൊവ്വയിലെ ജീവ സാന്നിദ്ധ്യം തേടി എക്സോ മാർസ് ട്രെയിസ് ഗാസ് ഓർബിറ്റർ (ടി ജി ഒ ) വിക്ഷേപിച്ചു.```


*🌐2018* - ```ലോക സന്തോഷ് റിപ്പോർട്ട് (World Happiness Report) പ്രകാരം ലോകത്തിലെ ഏറ്റവും സന്തോഷം ഉള്ള രാജ്യമായി ഫിൻലൻഡ്‌ പ്രഖ്യാപിക്കപ്പെട്ടു… ബുറുണ്ടി ഏറ്റവും സന്തോഷമില്ലാത്ത രാജ്യവും.```


*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌹എസ്.കെ. പൊറ്റെക്കാട്ട്* - ```ജ്ഞാനപീഠപുരസ്കാരം നേടിയ മലയാള നോവലിസ്റ്റും, സഞ്ചാരസാഹിത്യകാരനും കവിയുമാണ്‌ എസ്.കെ. പൊറ്റെക്കാട് എന്ന ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട്(മാർച്ച് 14, 1913–ഓഗസ്റ്റ് 6, 1982). ഒരു ദേശത്തിന്റെ കഥ എന്ന നോവലിനെ മുൻനിറുത്തിയാണ് 1980ൽ ഇദ്ദേഹത്തിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ചത്. നാടൻ പ്രേമം എന്ന ചെറു നോവൽ പ്രസിദ്ധീകരിക്കപ്പെട്ടതൊടെ അദ്ദേഹം കഥാസാഹിത്യരംഗത്തു പ്രസിദ്ധനായി. ഒരു പ്രധാന പ്രമേയത്തെ മുന്നിർത്തി വായനക്കാരുടെ മനസ്സിൽ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിക്കാനുള്ള കഴിവ് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ആനുകാലിക സംഭവങ്ങളെ മിത്തുകളാക്കി മാറ്റി അത് അബോധ മനസ്സിൽ പ്രതിഷ്ഠിച്ച് വായനക്കാരന് പ്രതിപാദ്യത്തെ ഹിതകരമാക്കുന്ന രീതിയാണ് അദ്ദേഹം കൈക്കൊണ്ടത്. എസ് കെ പൊറ്റേക്കാടിൻറെ കൃതികൾ നിരവധി ഇന്ത്യൻ ഭാഷകളിലേക്കും ഇംഗ്ളീഷ് റഷ്യൻ ഇറ്റാലിയൻ ജർമ്മൻ എന്നീ വിദേശ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ദേശത്തിൻറെ കഥ എന്ന നോവലിൻറെ ഇംഗ്ളീഷ് വിവർത്തനം Tales of Athiranippadam എന്ന പേരിൽ Orient Black Swan പുറത്തിറക്കിയിട്ടുണ്ട്.ശ്രീദേവി കെ നായർ, രാധിക പി മേനോൻ എന്നിവരാണ് വിവർത്തനം നടത്തിയിരിക്കുന്നത്. ചില ചെറു കഥകളുടെ വിവർത്തനം The story of the time piece എന്ന പേരിൽ നിയോഗി ബുക്ക്സ് പുറത്തിറക്കിയിട്ടുണ്ട്. അദ്ദേഹത്തിൻറെ അമ്പതോളം കൃതികൾ സുബ്ബയ്യ രാജശേഖർ ( സുര) തമിഴിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്.```


*🌹ആൽബർട്ട് ഐൻസ്റ്റൈൻ* - ```ആപേക്ഷികതാ സിദ്ധാന്തത്തിനു രൂപം നൽകിയ ഭൗതികശാസ്ത്രജ്ഞനാണ് ആൽബർട്ട് ഐൻസ്റ്റൈൻ (1879 മാർച്ച് 14 – 1955 ഏപ്രിൽ 18). ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രഗവേഷകനായി ഇദ്ദേഹം പരക്കെ അംഗീകരിക്കപ്പെടുന്നു. സാമാന്യ ആപേക്ഷികതാസിദ്ധാന്തം ആധുനിക ഭൗതികശാസ്ത്രത്തിലെ രണ്ടു അടിസ്ഥാനശിലകളിലൊന്നായി കണക്കാക്കപ്പെടുന്നു (ക്വാണ്ടം മെക്കാനിക്സാണ് അടുത്തത്). ഇദ്ദേഹത്തിന്റെ ദ്രവ്യവും–ഊർജ്ജവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള സമവാക്യമായ E = mc2 (ഇത് ലോക‌ത്തിലെ ഏറ്റവും പ്രശസ്തമായ സമവാക്യമായി കണക്കാക്കപ്പെടുന്നു) പ്രസിദ്ധമാണ്. ക്വാണ്ടം സിദ്ധാന്തത്തിന്റെ അടിസ്ഥാനം ഈ സമവാക്യമാണ്. 1921-ൽ ഇദ്ദേഹം ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരത്തിനർഹനായി. ഫോട്ടോ എലക്ട്രിക് എഫക്റ്റ് സംബന്ധിച്ച പുതിയ നിയം രൂപവൽക്കരിച്ചതിനായിരുന്നു ഈ പുരസ്കാരം ലഭിച്ചത്. ലോകചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം. ഈ പട്ടികയിൽ പത്താം സ്ഥാനം ഐൻസ്റ്റൈനാണ്. 1999ൽ ടൈം മാഗസിൻ പേഴ്സൺ ഓഫ് ദി സെഞ്ച്വറിയായ് തിരഞ്ഞെടുത്തു.```


*🌹ആയില്യം തിരുനാൾ ബാലരാമ വർമ്മ* - ```തിരുവിതാംകൂർ ഭരിച്ചിരുന്ന ഒരു രാജാവായിരുന്നു ആയില്യം തിരുനാൾ ബാലരാമവർമ്മ മഹാരാജാവ് (ജനനം മാർച്ച് 14, 1832 - മരണം മേയ് 30, 1880). 1860 മുതൽ 1880 വരെയായിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലഘട്ടം. ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയുടെ (1847 -1860) ഭരണകാലഘട്ട ശേഷമാണ് ആയില്യം തിരുനാൾ മഹാരാജാവ് അധികാരമേറ്റെടുത്തത്. നിരവധി ബിരുദങ്ങൾ സ്വന്തമാക്കിയ ഇദ്ദേഹം ബ്രിട്ടീഷ് രാജ്ഞിയിൽ നിന്നും ബിരുദം നേടിയിരുന്നു. മലയാളനാടകത്തിന് തുടക്കം കുറിച്ചത് ആയില്യം തിരുനാളിന്റെ ശാകുന്തളം പരിഭാഷയോടു കൂടിയാണ്. ആധുനിക മലയാളസാഹിത്യത്തിന് മികച്ച സാഹിത്യ സംഭാവനകൾ ഇദ്ദേഹം നൽകിയിരുന്നു. തിരുവനന്തപുരം നഗരത്തിലെ പുത്തൻ കച്ചേരി, ആലപ്പുഴയിലെ വിളക്കുമരം, കൂടാതെ മറ്റു ചില സ്ഥലങ്ങളിലെ ഔദ്യോഗികമായ കെട്ടിടങ്ങൾ തുടങ്ങിയവ ഇദ്ദേഹം സ്ഥാപിച്ചു.ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് പുനലൂർ തൂക്കുപാലം നിർമ്മിച്ചത്. കൂടാതെ വർക്കല തുരങ്കം സ്ഥാപിച്ചു.```


*🌹അഫ്‌സൽ* - ```ഒരു മലയാളചലച്ചിത്രപിന്നണിഗായകനാണ് അഫ്സൽ (ജനനം 1973 മാർച്ച് 14). ചലച്ചിത്രഗാനങ്ങൾ കൂടാതെ ഇദ്ദേഹം ആലപിച്ച ഭക്തിഗാനങ്ങളുടെയും മാപ്പിളപ്പാട്ടുകളുടെയും കാസറ്റുകളും പുറത്തിറങ്ങിയിട്ടുണ്ട്. ജൂനിയർ എസ്.പി.ബി. എന്ന് ഇദ്ദേഹം അറിയപ്പെടുന്നുണ്ട്. റിഥം പ്രോഗ്രാമിംഗ്, ഡ്രം വാദനം മുതലായ മേഖലകളിലും ജോലി ചെയ്തിട്ടുള്ള ഇദ്ദേഹം ചലച്ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്.```


*🌹ടിനി ടോം* - ```ഒരു മലയാളചലച്ചിത്ര അഭിനേതാവും കേരളത്തിലെ അറിയപ്പെടുന്ന ഒരു മിമിക്രി കലാകാരനുമാണ് ടിനി ടോം.കേരളത്തിലും വിദേശങ്ങളിലും നിരവധി സ്റ്റേജ്ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. മിക്ക സ്റ്റേജ്ഷോകളിലും ഗിന്നസ് പക്രു ഇദ്ദേഹത്തിന്റെ സഹപ്രവർത്തകനായിരുന്നു. ടെലിവിഷൻ ചാനൽ ഷോകളിൽ വിധികർത്താവായും പ്രവർത്തിക്കുന്നു.```


*🌹ആമിർ ഖാൻ* - ```ഇന്ത്യൻ ചലച്ചിത്രനടനും, ചലച്ചിത്രനിർമ്മാതാവുമാണ്‌ ആമിർ ഖാൻ(ജനനം: മാർച്ച് 14, 1965) . പ്രേക്ഷകശ്രദ്ധ നേടിയ അനേകം ചിത്രങ്ങളിലൂടെ ഉർദു-ഹിന്ദി ചലച്ചിത്ര രംഗത്തെ ഒന്നാംകിട നടനാണെന്ന് ആമിർ തെളിയിച്ചിട്ടുണ്ട്.താരേ സമീൻ പർ എന്നാ ചിത്രത്തിലുടെ തന്റെ സംവിധാനമികവും ആമിർ തെളിയിച്ചു . കലാമുല്യമുള്ള ചലച്ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പ്രസിദ്ധനാണ് ആമിർ.```


*🌹ഇറോം ചാനു ശർമ്മിള* - ```മണിപ്പൂർ സംസ്ഥാനത്ത് നിലവിലുള്ള, പട്ടാളത്തിന്റെ പ്രത്യേക അധികാര നിയമം(ആംഡ് ഫോഴ്സസ് സ്പെഷ്യൽ പവേഴ്സ്- ആക്ട് 1958) പൂർണ്ണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 16 വർഷങ്ങളായി നിരാഹാര സമരം നടത്തിയിരുന്ന മണിപ്പൂരിലെ ഒരു കവയിത്രിയും, പത്രപ്രവർത്തകയും, സന്നദ്ധപ്രവർത്തകയുമാണ് ഇറോം ചാനു ശർമ്മിള(ജനനം 1972 മാർച്ച് 14). 2000 നവംബർ 2 ന് ആണ് ഇവർ നിരാഹാര സമരം ആരംഭിച്ചത്. 2016 ആഗസ്റ്റ് 9 ന് നിരാഹാര സമരം പിൻവലിച്ചു. മണിപ്പൂരിലെ ഉരുക്ക് വനിത എന്നാണു ഇറോം ശർമ്മിള ഇപ്പോൾ അറിയപ്പെടുന്നത്.```


*🌹ജിലു ജോസഫ്* - ```ഒരു മലയാളചലച്ചിത്രനടിയും കവയിത്രിയും ഗാനരചയിതാവുമാണ് ജിലു ജോസഫ് (ജനനം:1990 മാർച്ച് 14). ഫ്ലൈ ദുബായ് എയർലൈൻസിൽ എയർഹോസ്റ്റസ്സായും ഇവർ പ്രവർത്തിച്ചിട്ടുണ്ട്. ചില മലയാളചലച്ചിത്രങ്ങൾക്കു ജിലു ജോസഫ് ഗാനരചന നിർവ്വഹിച്ചിട്ടുണ്ട്.```


*🌹കെ.പി. ശശി* - ```ചലച്ചിത്ര, ഡോക്യുമെന്ററി സംവിധായകനും കാർട്ടൂണിസ്റ്റും മനുഷ്യാവകാശപ്രവർത്തകനുമാണ് കെ. പി. ശശി (കരിവന്നൂർ പുത്തൻവീട്ടിൽ ശശി) (ജനനം 14 മാർച്ച് 1958). സാമൂഹികവും മാനസികവുമായ അതിക്രമങ്ങൾക്ക് ഇരയാവുന്ന മലയാളിസ്ത്രീജീവിതം വിഷയമാക്കിയ ഇലയും മുള്ളും എന്ന അദ്ദേഹത്തിന്റെ ചിത്രം ദേശീയപുരസ്കാരത്തിനർഹമായിട്ടുണ്ട്. വിബ്ജ്യോർ (VIBGYOR) ഫിലിം ഫെസ്റ്റിവലിന്റെ സ്ഥാപകരിൽ ഒരാളാണ്.```


*🌹ജോർജ് ഫിലിപ്പ് ടെലിമാൻ* - ```ഒരു ജർമൻ സംഗീതജ്ഞനാണ് ജോർജ് ഫിലിപ്പ് ടെലിമാൻ (1681 മാർച്ച് 14 - 1767 ജൂൺ 25). ടെലിമാൻ നാല്പതോളം ഓപ്പറകൾ രചിച്ചിട്ടുണ്ട്. അവയിൽ 21 എണ്ണം ലീപ്സിഗിനുവേണ്ടിയും 4 എണ്ണം റീസൻഫെൽസിനുവേണ്ടിയും ആയിരുന്നു. പന്ത്രണ്ടിലേറെ മോട്ടറ്റ് പരമ്പരകളും 44 പാഷനുകളും 32 ഇൻസ്റ്റലേഷൻ നമ്പറുകളും കൂടി ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇദ്ദേഹം രചിച്ച 14 വിവാഹഗാനങ്ങളും 12 മരണശുശ്രൂഷാഗാനങ്ങളും പ്രശസ്തങ്ങളായി. 600-ലേറെ ചേംബർ സംഗീതശകലങ്ങൾക്കും ടെലിമാൻ ജന്മം നൽകിയിട്ടുണ്ട്. പിംപിനോൺ തുടങ്ങി നിരവധി രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സദാ ക്രിയോന്മുഖനായിരുന്ന ഇദ്ദേഹത്തിന്റെ ഓരോ രചനയും അവയുടെ സ്വച്ഛമായ പ്രവാഹഗതിയാൽ സവിശേഷ ശ്രദ്ധയാർജിച്ചവയായിരുന്നു. ജീവിച്ചിരുന്ന കാലഘട്ടത്തിൽ ബാക്കിനെക്കാളും പ്രസിദ്ധനായിരുന്നു ഇദ്ദേഹം.```


*🌹ഡബ്ല്യു.എച്ച്. ഡിക്രൂസ്* - ```കേരള നിയമസഭയിലേക്ക് ആദ്യമായി നാമനിർദ്ദേശം ചെയ്യപ്പെട്ട നിയമസഭാ സാമാജികനാണ് ഡബ്ല്യു.എച്ച്. ഡിക്രൂസ് (14 മാർച്ച് 1902 - 11 മേയ് 1970).  നൗകാഭാണ്ഡവാഹകരുടെ അസോസിയേഷൻ പ്രസിഡന്റ്, ഓൾ ഇന്ത്യ ആംഗ്ലോഇന്ത്യൻ അസോസിയേഷൻ (കൊച്ചി) പ്രസിഡന്റ്, കപ്പൽത്തുറയിലെ തൊഴിലാളി ബോർഡംഗം എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.```


*🌹റീന (നടി)* - ```തെന്നിന്ത്യൻ ചലച്ചിത്രരംഗത്ത് 1973 മുതൽ പ്രവർത്തിച്ചുവരുന്ന ഒരു നടിയാണ് റീന (ജനനം 14 March 1958). അവർ ഏതാനും സിനിമകളുടെ സംവിധാനവും നിർമ്മാണവും നിർവ്വഹിച്ചിട്ടുണ്ട്. ഏകദേശം 90ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 14 വയസ്സുള്ളപ്പോൾ ചുക്കു് എന്ന ചിത്രത്തിൽ ഷീലയുടെ മകളായിഅഭിനയിച്ചുകൊണ്ടായിരുന്നു രംഗത്തെത്തിയതു്. തുടർന്നു് ചട്ടക്കാരിയിൽ തുടങ്ങി തമിഴിലും മലയാളത്തിലുമായി അനവധി ചിത്രങ്ങളിൽ അഭിനയിച്ചു. പേയിംഗ് ഗസ്റ്റാണു് ആദ്യത്തെ ടെലിവിഷൻ പരമ്പര.```


*🌹സിയ മൊഹിയുദ്ദീൻ ഡാഗർ* - ```ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രമുഖ രുദ്രവൈണികരിലൊരാളായിരുന്നു ഡാഗർ സംഗീതകുടുംബത്തിലെ പത്തൊൻപതാം തലമുറയിൽപ്പെട്ട സിയ മൊഹിയുദ്ദീൻ ഡാഗർ (14 മാർച്ച് 1929 – 28 സപ്തം: 1990 ).ധ്രുപദ് ശൈലിയാണ് അദ്ദേഹം പിന്തുടർന്നിരുന്നത്. കച്ചേരികളിൽ രുദ്രവീണയ്ക്ക് പ്രാധാന്യം നൽകിയ സംഗീതജ്ഞരിൽ പ്രധാനിയാണ് മൊഹിയുദ്ദീൻ ഡാഗർ.```


*🌹ഫരീദാ ജലാൽ* - ```ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് ഫരീദാ ജലാൽ (ജനനം: 1949 മാർച്ച് 14). ഹിന്ദി, തെലുങ്ക്, തമിഴ് സിനിമാ വ്യവസായങ്ങളിലായി 200 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. സ്വതന്ത്ര സിനിമയിലെ കഥാപാത്രങ്ങളിലൂടെ പ്രശസ്തയായ ഫരീദാ ബോളിവുഡ് നിർമാതാക്കളിൽ പ്രമുഖയായിരുന്നു. ജലാലിന് നാലു ഫിലിം ഫെയർ അവാർഡുകളും രണ്ട് ബംഗാൾ ഫിലിം ജേർണലിസ്റ്റ് അസോസിയേഷൻ അവാർഡും. ലഭിച്ചിട്ടുണ്ട്.```


*🌹എം.എ. വാഹിദ്* - ```കേരളത്തിൽ നിന്നുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗവും അഭിഭാഷകനുമാണ് എം.എ. വാഹിദ് (ജനനം: 14 മാർച്ച് 1950). പതിനഞ്ചാം കേരള നിയമസഭയിൽ കഴക്കൂട്ടത്തും നിന്നുള്ള അംഗമായിരുന്നു ഇദ്ദേഹം.```


*🌹സാബു തോമസ്* - ```ഇന്ത്യൻ പ്രൊഫസറാണ് സാബു തോമസ് (Born 14 March 1962), കേരളത്തിലെ മഹാത്മാഗാന്ധി സർവ്വകലാശാലയുടെ വൈസ് ചാൻസലർ ആയി സേവനം അനുഷ്ഠിക്കുന്നു.```


*🌹ദിവ്യ എസ്. മേനോൻ* -  ```ഒരു ഇന്ത്യൻ സംഗീതജ്ഞയും ടെലിവിഷൻ അവതാരികയുമാണ് ദിവ്യ എസ്. മേനോൻ (Born: 14 March 1987). പ്രധാനമായും മലയാള സിനിമയിലെ ഒരു പിന്നണി ഗായികയായ ദിവ്യ തമിഴിലും തെലുങ്കിലുമൊക്കെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.  ഏഷ്യാനെറ്റ് കേബിൾ വിഷനിൽ (തൃശൂർ) സംഗീത പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് ദിവ്യ  ആങ്കറിംഗ് ആരംഭിച്ചത്. പിന്നീട് യെസ് ഇന്ത്യാവിഷൻ, കൈരളി ചാനൽ (ഗാനമേള, സിംഗ് N വിൻ, റെയിൻ ഡ്രോപ്പ്) എന്നിവയിലും സംഗീത പരിപാടികൾ നടത്തിയിരുന്നു.```


*🌹ഹെലൻ മേരി* - ```ഹെലൻ മേരി ഇന്നസെന്റ് (ജനനം മാർച്ച് 14, 1977) ഇന്ത്യയിൽ നിന്നുള്ള ഒരു ഹോക്കി ഗോൾ കീപ്പറാണ്. 1992ൽ ജർമ്മനിക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ തന്റെ സ്വന്തം രാജ്യത്തിന് വേണ്ടി അന്താരാഷ്ട്ര മത്സരത്തിൽ അരങ്ങേറ്റം കുറിച്ചു. 2003ൽ ഹൈദരാബാദിലെ ആഫ്രോ-ഏഷ്യൻ ഗെയിംസിൽ ഫൈനൽ ടൈ ബ്രേക്കറിൽ രണ്ട് പെനാൽറ്റി സ്ട്രോക്കുകൾ തടുത്ത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഹെലൻ മേരി അർജുന അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.```


*🌷സ്മരണകൾ🌷* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌷സ്റ്റീഫൻ ഹോക്കിങ്* - ```വിഖ്യാതനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനാനായിരുന്നു സ്റ്റീഫൻ വില്യം ഹോക്കിങ്ങ് (8 ജനുവരി 1942-14 മാർച്ച് 2018). നക്ഷത്രങ്ങൾ നശിക്കുമ്പോൾ രൂപം കൊള്ളുന്ന തമോഗർത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളിൽ പലതും ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്‌.```


*🌷പി.ജെ. ആന്റണി* - ```മലയാളചലച്ചിത്ര - നാടക രംഗത്തെ ഒരു അതുല്യ നടൻ ആയിരുന്നു പി.ജെ. ആന്റണി (Born 1 January 1925 - Died 14 March 1979). 1973-ൽ രാഷ്ട്രപതിയുടെ സ്വർണ്ണമെഡലിന്‌ അർഹമായ നിർമ്മാല്യം എന്ന ചിത്രത്തിലെ വെളിച്ചപ്പാടിനെ അവതരിപ്പിച്ച് ഭരത് അവാർഡുനേടിയ പി. ജെ. ആന്റണി അഭിനയ രംഗത്ത് തന്റേതായ സവിശേഷ വ്യക്തിത്വം പുലർത്തിയിരുന്ന ഒരു മഹാ പ്രതിഭയായിരുന്നു. രണ്ടിടങ്ങഴി എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് സജീവമായ ഇദ്ദേഹം, പെരിയാർ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്രസംവിധായകനുമായി. നല്ല അഭിനയത്തിനുള്ള ഫിലിം ഫാൻസ് അസ്സൊസിയേഷന്റെ അഞ്ച് അവാർഡുകൾ പി. ജെ. ആന്റണിക്ക് ലഭിച്ചിട്ടുണ്ട്.```


*🌷ജോർജ്ജ്‌ ഈസ്റ്റ്‌മാൻ* - ```വിഖ്യാതനായ ബ്രിട്ടീഷ്  ഭൗതികശാസ്ത്രജ്ഞനാനായിരുന്നു സ്റ്റീഫൻ വില്യം ഹോക്കിങ്ങ് (8 ജനുവരി 1942-14 മാർച്ച് 2018).  ഈസ്റ്റ്‌മാൻ-കോഡാക്ക്‌ കമ്പനിയുടെ സ്ഥാപകനും ഫോട്ടോഗ്രാഫിക്ക് ഫിലിം റോളിന്റെ കണ്ടുപിടിത്തത്തിലൂടെ ഫോട്ടോഗ്രാഫിയെ മുഖ്യധാരയിലെത്തിക്കുകയും ചെയ്ത വ്യക്തിയുമാണ്‌ ‌ ജോർജ്ജ് ഈസ്റ്റ്മാൻ. കാലത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം എന്ന പ്രശസ്തമായ ശാസ്ത്രഗ്രന്ഥം രചിച്ചത് ഇദ്ദേഹമാണ്‌. 1966–ൽ ഡോക്ടറേറ്റ് നേടിയ സ്റ്റീഫൻ ഹോക്കിങ് ആ വർഷം തന്നെ റോജർ പെൻറോസുമായി ചേർന്ന് ‘സിൻഗുലാരിറ്റീസ് ആൻഡ് ദ ജോമട്രി ഓഫ് സ്പേസ്-ടൈം' എന്ന പേരിൽ എഴുതിയ പ്രബന്ധത്തിനു വിഖ്യാതമായ ആദംസ് പ്രൈസ് ലഭിച്ചിരുന്നു.```


*🌷വിന്ദാ കരന്ദികർ* -  ```ഗോവിന്ദ് വിനായക കരന്ദികർ (ജനനം:ഓഗസ്റ്റ് 23, 1918 - മരണം:മാർച്ച് 14, 2010), ഒരു പ്രശസ്ത മറാത്തി സാഹിത്യകാരനായിരുന്നു. വിന്ദാ കരന്ദികർ എന്ന പേരിലാണ് ഇദ്ദേഹം കൂടുതലും അറിയപ്പെടുന്നത്. കവിത, ഉപന്യാസം, നിരൂപണം. പരിഭാഷ തുടങ്ങിയ മേഖലകളിലെല്ലാം ഇദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ഉന്നതമായ സാഹിത്യ പുരസ്കാരങ്ങളായ സാഹിത്യ അക്കാദമി ഫെല്ലോഷിപ്പും (1996-ൽ) ജ്ഞാനപീഠ പുരസ്കാരവും (2003-ൽ) ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കേശവസുത് പുരസ്കാരം, സോവിയറ്റ് ലാന്റ് നെഹ്റു പുരസ്കാരം, കബീർ സമ്മാൻ എന്നിവയും ലഭിച്ചിട്ടുണ്ട്. ശ്വേതഗംഗ(1949), മൃദ്ഗന്ധ(1954), ധ്രുപദ്, ജാതക്, വൃപിക എന്നിവ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളിൽ ചിലതാണ്.```


*🌷എഡ്വേർഡ് അബേ* - ```പരിസ്ഥിതി പ്രശ്നങ്ങൾ പൊതുജനമദ്ധ്യത്തിൽ അവതരിപ്പിയ്ക്കുന്നതിൽ പ്രസിദ്ധനായിരുന്ന അമേരിക്കൻ എഴുത്തുകാരനും ഉപന്യാസകർത്താവായിരുന്നു എഡ്വേർഡ് പോൾ അബേ (1927 ജനുവരി 29 – 1989 മാർച്ച് 14). പൊതു ഭൂമി വിനിയോഗിക്കുന്നതിന്റെ വിമർശനവും, ഭരണകൂടവിരുദ്ധമായ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളും ഇദ്ദേഹത്തിന്റെ പ്രശസ്തിക്ക് കാരണമായി. ദി മങ്കി വെഞ്ച് ഗാങ്ങ്, എന്ന നോവലാണ് ഇദ്ദേഹമെഴുതിയ നോവലുകളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്.```


*🌷കെ.സി. എബ്രഹാം* - ```കേരളത്തിലെ ഒന്നും രണ്ടും നിയമസഭകളിൽ അംഗമായിരുന്ന ഒരു കോൺഗ്രസ് രാഷ്ട്രീയ പ്രവർത്തകനായിരുന്നു കൊച്ചാക്കൻ ചാക്കോ എബ്രഹാം എന്ന കെ.സി. എബ്രഹാം‌(20 ജനുവരി 1899 - 14 മാർച്ച് 1986).അധ്യാപകൻ, ഗാന്ധിയൻ എന്നീ നിലകളിൽ പ്രശസ്തനായ ചാക്കോ 1978-83 കാലഘട്ടങ്ങളിൽ ആന്ധ്രാപ്രദേശിന്റെ പതിനൊന്നാമത് ഗവർണ്ണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.``` 


*🌷കാൾ മാർക്സ്* - ```പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചിന്തകന്മാരിലെ ഒരു പ്രമുഖ വ്യക്തിത്വമായിരുന്നു മാർക്സിയൻ തത്ത്വശാസ്ത്രത്തിന്റെ ശില്പിയായി അറിയപ്പെടുന്ന കാൾ ഹെൻറിച്ച് മാർക്സ്  (മേയ് 5, 1818 – മാർച്ച് 14, 1883). തത്ത്വചിന്തകൻ, ചരിത്രകാരൻ, രാഷ്ട്രീയസാമ്പത്തികവിദഗ്ദ്ധൻ, രാഷ്ട്രീയ സൈദ്ധാന്തികൻ എന്നിങ്ങനെ വിവിധ നിലകളിൽ ഇദ്ദേഹം ശ്രദ്ധേയനായിരുന്നു. ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഇന്നു പിന്തുടർന്നുവരുന്ന കാഴ്ചപ്പാടുകളുടെ ഒരു പ്രധാന അടിത്തറ ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളാണ്.  ലോകത്തിലെ തന്നെ മികച്ച ഒരു സാമ്പത്തിക വിദഗ്ദ്ധനായാണ് കാൾ മാർക്സ് വിലയിരുത്തപ്പെടുന്നത്. തന്റെ ജീവിതകാലത്ത് ഇദ്ദേഹം ധാരാളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ (1848), മൂലധനം (1867–1894) എന്നിവ ഇദ്ദേഹത്തിന്റെ രചനകളിൽ പ്രധാനപ്പെട്ടവയാണ്.```


*🌷ഫ്രെഡറിക് ജാക്സൺ ടേണർ* - ```ഫ്രെഡറിക് ജാക്സൺ ടേണർ (1861 നവംബർ 14 - 1932 മാർച്ച് 14) അമേരിക്കൻ ചരിത്രകാരനായിരുന്നു. യു.എസ്. ചരിത്രപഠനരീതിക്ക് കാതലായ മാറ്റത്തിനു വഴിതെളിച്ച ഫ്രോണ്ടിയർ ഹൈപ്പോത്തെസിസ് (frontier hypothesis) എന്ന രീതിശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്. ഇത് ടേണർ തീസിസ് എന്ന പേരിലും അറിയപ്പെടുന്നു.ഷിക്കാഗോയിൽ സംഘടിപ്പിച്ച അമേരിക്കൻ ഹിസ്റ്റോറിക്കൽ അസ്സോസിയേഷന്റെ പ്രത്യേക സമ്മേളനത്തിൽ 1893 ജൂലൈ. 12-ന് ഇദ്ദേഹം ദ് സിഗ്നിഫിക്കൻസ് ഒഫ് ദ് ഫ്രോണ്ടിയർ ഇൻ അമേരിക്കൻ ഹിസ്റ്ററി എന്ന ഗവേഷണ പ്രബന്ധം അവതരിപ്പിച്ചു. ഇതിലാണ് ഇദ്ദേഹം അമേരിക്കൻ ചരിത്രപഠനത്തിനായി ഫ്രോണ്ടിയർ ഹൈപ്പോത്തെസിസ് എന്ന നൂതന രീതി അവതരിപ്പിച്ചത്. പരിതഃസ്ഥിതികളുടെ സ്വാധീനത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ചരിത്രപഠനരീതിയാണ് ഇദ്ദേഹം നൂതനമായി അവലംബിച്ചത്.```



*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (14-03-2022) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*



*🎥#AsianetTV🔻🔻*


രാവിലെ 6.30 ന്  

🎬സന്ദേശം


*🎥#AsianetMovies🔻🔻*


രാവിലെ 7 മണിക്ക് 

🎬യോദ്ധാ

രാവിലെ 10 മണിക്ക് 

🎬ഐജി

ഉച്ചയ്ക്ക് 1 മണിക്ക് 

🎬കൊച്ചിരാജാവ് 

വൈകിട്ട് 4 മണിക്ക്     

🎬ലോഹം

രാത്രി 7 മണിക്ക്

🎬താന്തോന്നി

രാത്രി 10 മണിക്ക് 

🎬ഇരുപത്തിയൊന്നാം നൂറ്റാണ്ട്


*🎥#AsianetPlus🔻🔻*


രാവിലെ 9 മണിക്ക് 

🎬മൃഗയ

ഉച്ചയ്ക്ക് 12 മണിക്ക്  

🎬പാപം ചെയ്യാത്തവർ കല്ലെറിയട്ടെ

വൈകിട്ട് 3 മണിക്ക്

🎬ഏഴരക്കൂട്ടം 

രാത്രി 7 മണിക്ക് 

🎬ജനുവരി ഒരു ഓർമ്മ 

രാത്രി 11 മണിക്ക് 

🎬അമ്മയ്ക്കൊരുമ്മ


*🎥#SuryaTV & #SuryaTVHD🔻🔻*


രാവിലെ 9 മണിക്ക്

🎬കസ്തൂരിമാൻ

ഉച്ചയ്ക്ക് 2 മണിക്ക് 

🎬അനാർക്കലി


*🎥#SuryaMovies🔻🔻*


രാവിലെ 7 മണിക്ക് 

🎬ശബരിമലയിൽ തങ്കസൂര്യോദയം

രാവിലെ 10 മണിക്ക് 

🎬ധ്വനി

ഉച്ചയ്ക്ക് 1 മണിക്ക്

🎬സ്ഥലത്തെ പ്രധാന പയ്യൻസ്  

വൈകിട്ട് 4 മണിക്ക്

🎬ദ് ട്രെയ്ൻ

രാത്രി 7 മണിക്ക്

🎬ഗജപോക്കിരി

രാത്രി 10 മണിക്ക്

🎬കാഞ്ഞിരപ്പള്ളി കറിയാച്ചൻ 


*🎥#ZeeKeralam🔻🔻*


രാവിലെ 11 മണിക്ക് 

🎬സ്നേഹപൂർവ്വം അച്ഛന്


*🎥#MazhavilManorama🔻🔻*

  

ഉച്ചയ്ക്ക് 1 മണിക്ക്

🎬ഉലകം ചുറ്റും വാലിബൻ


*🎥#KairaliTV🔻🔻*


രാവിലെ 6.30 ന് 

🎬ചന്ത

രാവിലെ 9 മണിക്ക്

🎬ശകുനി

ഉച്ചയ്ക്ക് 12 മണിക്ക്

🎬ആമ്പള

വൈകീട്ട് 4 മണിക്ക്

🎬കൊടി

രാത്രി 8.30 ന്  

🎬'തച്ചിലേടത്ത് ചുണ്ടൻ

രാത്രി 11.30 ന്  

🎬നീരാഞ്ജനം 


*🎥#Kairali WE TV🔻🔻*


രാവിലെ 7 മണിക്ക്  

🎬പ്രേമം

രാവിലെ 10 മണിക്ക് 

🎬നാടോടിക്കാറ്റ്

വൈകിട്ട് 3 മണിക്ക് 

🎬പരമ്പര

വൈകീട്ട് 5.30 ന് 

🎬നാലാംകെട്ടിലെ നല്ല തമ്പിമാർ

രാത്രി 8 മണിക്ക്

🎬ചെസ്സ്

രാത്രി 11 മണിക്ക്

🎬അങ്കം


*🎥#AmritaTV🔻🔻*


രാവിലെ 8 മണിക്ക് 

🎬സൗണ്ട് ഓഫ് ബൂട്ട്

ഉച്ചയ്ക്ക് 1.30 ന്

🎬എസ്ര




*കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ  (14-03-2022) വിഷയം തിരിച്ചുള്ള ടൈംടേബിൾ*


🦋🦋🦋🦋🦋🦋🦋🦋🦋


*🛎️പ്രി-പ്രൈമറി* 🔡


*▶️10.30 am* -  കിളിക്കൊഞ്ചൽ


*🛎️ഒന്നാം ക്ലാസ് 1️⃣*


*▶️12:00 pm* - ഇംഗ്ലീഷ്


*🛎️ രണ്ടാം ക്ലാസ് 2️⃣*


*▶️12:30 pm* - മലയാളം 


*🛎️ മൂന്നാം ക്ലാസ് 3️⃣*


*▶️01.00 pm* -  പരിസരപഠനം 


*▶️01.30 pm* - ഇംഗ്ലീഷ് 


*🛎️നാലാം ക്ലാസ് 4️⃣*


 *▶️02.00 pm* - ഗണിതം 


*▶️02:30 pm* -  ഇംഗ്ലീഷ് 


*🛎️അഞ്ചാം ക്ലാസ് 5️⃣*


*▶️03.00 pm* - ഗണിതം 


*🛎️ഏഴാം ക്ലാസ് 7️⃣*


*▶️03.30 pm* - ഇംഗ്ലീഷ് - (പുനഃസംപ്രേഷണം -രാത്രി 10.30)


*🛎️എട്ടാം ക്ലാസ് 8️⃣*


*▶️04.00 pm* - അടിസ്ഥാനപാഠാവലി - (പുനഃസംപ്രേഷണം -രാത്രി 9.30)


*▶️04.30 pm* - ഇംഗ്ലീഷ് - (പുനഃസംപ്രേഷണം -രാത്രി 10.00)


*🛎️ഒൻപതാം ക്ലാസ് 9️⃣*


*▶️11.00 am* - ഗണിതം 


*▶️11.30 am* - സാമൂഹ്യശാസ്ത്രം 


*🛎️ പ്ലസ് വൺ1️⃣1️⃣*


*▶️07.30 am* - ഇംഗ്ലീഷ്  - (പുനഃസംപ്രേഷണം -രാത്രി 5.30)


*▶️08.00 am* - മാത്തമാറ്റിക്ക്സ്  - (പുനഃസംപ്രേഷണം -രാത്രി 6.00)


*▶️08.30 am* - കെമിസ്ട്രി  - (പുനഃസംപ്രേഷണം -രാത്രി 6.30)


*▶️09.00 am* - ബിസിനസ് സ്റ്റഡീസ്  - (പുനഃസംപ്രേഷണം -രാത്രി 7.00)


*▶️09.30 am* - അക്കൗണ്ടൻസി 


*▶️10.00 am* - ഇക്കണോമിക്സ്   


*🛎️ പ്ലസ് ടു1️⃣2️⃣*


*▶️07.30 pm* - പൊളിറ്റിക്കൽ സയൻസ്  (തത്സമയ ഫോൺ-ഇൻ) 


*🛎️ലിറ്റിൽ കൈറ്റ്സ്🔡*


*▶️05.00 pm* - ആപ്റ്റിറ്റ്യുഡ് ടെസ്റ്റ്  


🦋🦋🦋🦋🦋🦋🦋🦋🦋

📡📡📡📡📡📡📡📡📡

   *🛎️ചാനൽ നമ്പർ🛎️*

          🟡🟡🟡🟡🟡


*🖥️കേരളവിഷൻ - 33*


*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*


*🖥️ഡെൻ നെറ്റ് വർക്ക് - 597*


*🖥️ഡിജി മീഡിയ - 149*


*🖥️സിറ്റി ചാനൽ - 116*


*🖥️ഡിഷ് ടിവി - 3207*


*🖥️വീഡിയോകോൺ D2h - 3207*


*🖥️സൺ ഡയറക്റ്റ് - 245*


*🖥️ടാറ്റാ സ്കൈ - 1873*


*🖥️എയർടെൽ - 867*


Post a Comment

Previous Post Next Post