*ലോകകപ്പിനെ വരവേൽക്കാൻ മാഹിയിൽ വിളംബര ജാഥ സംഘടിപ്പിച്ചു*
മാഹി: ലോകകപ്പ് ഫുട്ബോൾ ആവേശത്തെ വരവേറ്റുകൊണ്ട് മാഹി സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബോൾ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ മാഹി നഗരത്തിൽ പ്രൗഢഗംഭീരമായ വിളംബര ജാഥ സംഘടിപ്പിച്ചു. ഫുട്ബോൾ പ്രേമികളും കായികതാരങ്ങളും ഉൾപ്പെടെ നിരവധിയാളുകൾ ജാഥയിൽ അണിനിരന്നു.
ചടങ്ങിൽ ജോസ് ബേസിൽ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. മാഹി സർക്കിൾ ഇൻസ്പെക്ടർ പി. എ. അനിൽ കുമാർ വിളംബര ജാഥ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കായികരംഗം യുവതലമുറയിൽ വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
ഉമേഷ് ബാബു, സലിം. പി. ആർ, സുജിത് വളവിൽ, സലിം അലഞ്ചേരി എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു. വിളംബര ജാഥയ്ക്ക് ബോബി വളവിൽ, രാജീവൻ, ഗിരീഷ്. കെ, അജേഷ്. കെ, ശ്രീകുമാർ ബാനു എന്നിവർ നേതൃത്വം നൽകി.
മനോജ് വളവിൽ പരിപാടിക്ക് സ്വാഗതവും പോൾ ഷിബു നന്ദിയും രേഖപ്പെടുത്തി.

Post a Comment