o വർണാഭമായ വിളംബര ജാഥയുമായി ഫിറ്റ്നസ് അക്കാദമി മാഹി
Latest News


 

വർണാഭമായ വിളംബര ജാഥയുമായി ഫിറ്റ്നസ് അക്കാദമി മാഹി

 *വർണാഭമായ വിളംബര ജാഥയുമായി ഫിറ്റ്നസ്  അക്കാദമി മാഹി*



_ഫിറ്റ്നസ്  അക്കാദമി മാഹിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര കായിക ദിനാചരണത്തിന്റെ  തുടക്കം കുറിച്ചു കൊണ്ടുള്ള  വിളംബര ജാഥ സംഘടിപ്പിച്ചു._


നൂറോളം കുട്ടികളും രക്ഷിതാക്കളും ചേർന്നൊരുക്കിയ വർണാഭമായ വിളംബര ജാഥ പള്ളൂർ ശ്രീനാരായണ ഹൈസ്കൂൾ കായിക അധ്യാപിക അർച്ചന ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു. 


സമാധാനവും സാഹോദര്യവും നിലനിർത്തുവാൻ കലാ കായിക സംരംഭങ്ങളിലൂടെ മാത്രമേ സാധിക്കുകയുള്ളു എന്ന് രക്ഷാധികാരി പ്രേമൻ കല്ലാട്ട് പറഞ്ഞു.


ചീഫ് ഫൗണ്ടെർമാരായ പി സി ദിവാനന്ദൻ മാഷ് , വളവിൽ വത്സരാജ്,  രാജേഷ് ശിവദാസ്, വിനോദ് വളപ്പിൽ,  പ്രജിത്ത് പി വി, നിഖിൽ രവീന്ദ്രൻ, എന്നിവർ നേത്യത്വം നൽകി.


മുൻ കായിക താരം മനയിൽ നിസാർ, പി ടീ എ കമ്മിറ്റി അംഗങ്ങൾ ആയ രോഷ്‌ന, റിസ്‌ന, സരോഷ് മാഹി, വാൽക് വേ മോണിംഗ് സ്റ്റാർ ഭാരവാഹി യൂസഫ് എന്നിവർ കൊച്ചു കായിക താരങ്ങൾക്ക് ആശംസകൾ അർപിച്ചു.


തുടർന്നു നടന്ന പരിശീലനത്തിനു സായ് സംഗീത് ശ്രീലക്ഷ്മി എന്നിവർ നേതൃത്വം നല്കി.

Post a Comment

Previous Post Next Post